ട്രെയിന് മുകളിൽ പാതി നഗ്നനായ ഒരാൾ; ഒരു ആവശ്യവും ഇല്ലാതെ തലങ്ങും വിലങ്ങും ഓടി മുഴുവൻ ഭീതി; ആളുകൾ തടിച്ചുകൂടിയതും വിചിത്ര സ്വഭാവം; ഹെവി വാട്ട് വൈദ്യുതി ലൈനിന് താഴെ ആശങ്ക
പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി അപകടകരമായ രീതിയിൽ നടന്ന യുവാവിനെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
യൂറോപ്പിലും യുഎസിലും 'സബ്‌വേ സർഫ്' എന്നറിയപ്പെടുന്ന ഈ സാഹസിക പ്രകടനമാണ് യുവാവ് നടത്തിയത്. 25,000 കിലോ വാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് ലൈനിന് താഴെയാണ് അതീവ അപകടകരമായ ഈ സംഭവം നടന്നത്. ട്രെയിനിന് മുകളിലൂടെ ഷർട്ടിടാതെ നടക്കുകയായിരുന്ന യുവാവിൻ്റെ അടുത്തേക്ക്, ഉടൻ തന്നെ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ ഓടിയെത്തി.
ഉദ്യോഗസ്ഥൻ യുവാവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. പിന്നാലെ മറ്റ് യാത്രക്കാരും മറ്റൊരു ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്നാണ് യുവാവിനെ ബലമായി താഴേക്ക് വലിച്ചിറക്കിയത്.
ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവൻ അപകടപ്പെടുത്തുന്ന സാഹസിക പ്രകടനങ്ങൾക്കെതിരെ റെയിൽവേ ശക്തമായ മുന്നറിയിപ്പുകൾ നൽകാറുണ്ട്. സംഭവത്തെക്കുറിച്ച് റെയിൽവേ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ലെങ്കിലും, യുവാവിനെതിരെ കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിവരമുണ്ട്.