ട്രംപിന്റെ പിതാവ് ജര്‍മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം; അമ്മ മേരി ആന്‍ കുടിയേറിയത് സ്‌കോട്ട്‌ലണ്ടില്‍ നിന്നും; രണ്ട് ഭാര്യമാരും കുടിയേറിയ കുടുംബത്തിലെ അംഗങ്ങള്‍; അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ കുടുംബ ചരിത്രം ചര്‍ച്ചയാകുമ്പോള്‍

ട്രംപിന്റെ പിതാവ് ജര്‍മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം

Update: 2025-01-28 06:16 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ കര്‍ശന നടപടികളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രംപിനെതിരെ ഇപ്പോള്‍ പലരും ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും വൈറലാകുകയാണ്. ട്രംപിന്റെ പൂര്‍വ്വികരും ഇത്തരത്തില്‍ കുടിയേറിയവര്‍ ആണെന്നും അത് കൊണ്ട് തന്നെ ട്രംപിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും അവര്‍ കളിയാക്കുന്നു. ഇതിന് ഉപോത്ബലകമായി അവര്‍ പല കാര്യങ്ങളും ചൂണ്ടിക്കാട്ടുകയാണ്.

ട്രംപിന്റെ പിതാവായ ഫ്രെഡ് ട്രംപ് ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടംബത്തിലെ അംഗമാണ്. കൂടാതെ വംശീയ വിവേചനം ഉള്‍പ്പെടെ പല ആരോപണങ്ങളും ഫ്രെഡ് ട്രംപിന്റെ പേരില്‍ ഉയര്‍ന്നിരുന്നതായും ഒരിക്കല്‍ കടുത്ത വര്‍ണ വിവേചന അനുകൂലികളായ കുക്ലൂക്സ് ക്ലാനിന്റെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന ഫ്രെഡിനെ ഒരിക്കല്‍ അവരുടെ മാര്‍ച്ചില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

1927 ലാണ് ഈ സംഭവം നടന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അമ്മയായ മേരി ആന്‍ മാക്ലോയിഡ് ട്രംപ് ആകട്ടെ സ്‌ക്കോട്ട്ലന്‍ഡില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലാണ് ജനിച്ചത്. 1930 ലാണ് അവര്‍ അമേരിക്കയിലേക്ക് വന്നത്. ഫ്രെഡിനെ കണ്ടുമുട്ടുന്നതിന് മുമ്പ് അവര്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചത് എന്നും ട്രംപിന്റെ വിമര്‍ശകര്‍ വെളിപ്പെടുത്തുന്നു.


 



1936 ല്‍ വിവാഹിതരായ ഇവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ അഞ്ച് മക്കളാണ് ഉള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പല രാജ്യങ്ങളും നട്ടം തിരിയുന്ന സമയത്താണ് ട്രംപിന്റെ അമ്മ ജീവിതമാര്‍ഗം തേടി അമേരിക്കയില്‍ എത്തുന്നത്. സ്‌ക്കോട്്ലന്‍ഡില്‍ നിന്ന്

പതിനായിരങ്ങളാണ് ഈ കാലയളവില്‍ അമേരിക്കയിലേക്ക് എത്തിയത്. സമ്പന്നനായ ഫ്രെഡ് ട്രംപിനെ വിവാഹം കഴിച്ചതോടെയാണ് ഇവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പലരും മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയില്‍ എത്തിയത്.


 



ഡൊണാള്‍ഡ് ട്രംപിന്റ അടുത്ത ബന്ധുക്കളില്‍ പലരും ഇപ്പോഴും താമസിക്കുന്നത് സ്‌ക്കോട്ടലന്‍ഡില്‍ ആണെന്ന കാര്യവും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ അമ്മയ്ക്ക് 1942 ല്‍ മാത്രമാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചതെന്ന കാര്യവും അവര്‍ പറയുന്നു. ട്രംപിന്റ ആദ്യ ഭാര്യയായ ഇവാനാ ചെക്കസ്ലോവാക്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ്. ഇവര്‍ 2022 ല്‍ മരിച്ചു. ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയായ മെലനിയ സ്ലോവേനിയയില്‍ നിന്ന് അമേരിക്കയിലേക്ക് എത്തിയ കുടുംബത്തിലെ അംഗമാണന്ന കാര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News