കുഞ്ഞുനാൾ മുതൽ അപ്പന്റെ റേസിംഗ് കമ്പം തലയ്ക്ക്പിടിച്ച ആ മകൾ; ഹെവി ലൈസൻസ് എടുത്തതോടെ അവളുടെ സ്വപ്നങ്ങൾ ഓരോന്നായി കൈയ്യടക്കാൻ തുടങ്ങി; ചുരുക്കകാലം കൊണ്ട് ജീപ്പ് റേസിലെ താരറാണിയായി; അധ്യാപികയിൽ നിന്ന് ജനങ്ങളുടെ നായികയായ മുഖം; ഇത് ഓഫ് റോഡ് ട്രാക്കിലെ മിന്നും ജയം; പാല നഗരസഭയിലെ 'ലേഡി റൈഡർ' ദേ..ഇവിടെ ഉണ്ട്!

Update: 2025-12-13 10:42 GMT

കോട്ടയം: സാഹസിക ഓഫ് റോഡ് ജീപ്പ് ഡ്രൈവറും അധ്യാപികയുമായ റിയ ചീരാംകുഴി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാലാ നഗരസഭയിലെ കൗൺസിലറായി. നഗരസഭയിലെ കവീകുന്ന് എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിയ, 97 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസ് (എം) വിഭാഗത്തിലെ ഷിന്നി തോമസിനെ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്.

റിയക്ക് ആകെ 320 വോട്ടുകൾ ലഭിച്ചപ്പോൾ, എതിർ സ്ഥാനാർത്ഥിയായ ഷിന്നി തോമസ് 223 വോട്ടുകൾ നേടി. ഓഫ് റോഡ് ട്രാക്കുകളിൽ തൻ്റേതായ ഇടം കണ്ടെത്തി 'ലേഡി റൈഡർ' എന്ന പേരിൽ ശ്രദ്ധേയയായ റിയ, ഇനി പാലായുടെ വികസന മുന്നേറ്റങ്ങളിൽ കൗൺസിലർ പദവിയിൽ നിന്ന് നേതൃത്വം നൽകും.


പിതാവ് ബിനോയിൽ നിന്ന് ലഭിച്ച പ്രചോദനമാണ് റിയയെ ജീപ്പ് ഡ്രൈവിംഗ് രംഗത്തേക്ക് എത്തിച്ചത്. എട്ടാം ക്ലാസ് മുതൽ ഡ്രൈവിംഗ് പരിശീലനം ആരംഭിച്ച റിയ, 18-ാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടുകയും 22-ാം വയസ്സിൽ ഹെവി ലൈസൻസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജീപ്പ് റേസ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായ റിയ, റേസിംഗ് രംഗത്ത് സോഷ്യൽ മീഡിയ താരമായും മാറിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യം കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വെച്ചപ്പോൾ അതൊരു സുവർണ്ണാവസരമായി കണ്ടാണ് റിയ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. റിയയുടെ പിതാവിൻ്റെ സഹോദരൻ മുൻപ് പാലാ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായിരുന്നു എന്ന രാഷ്ട്രീയ പശ്ചാത്തലവും ഇവിടെ ശ്രദ്ധേയമാണ്. സാഹസിക റൈഡിംഗ് ട്രാക്കുകളിൽ നിന്ന് ജനപ്രതിനിധി എന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തേക്കുള്ള റിയയുടെ ഈ ചുവടുമാറ്റം രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Tags:    

Similar News