ദഹിക്കില്ലടോ അല്‍ത്തു വ്‌ലോഗ്സേ, നയിച്ചു തിന്നൂടെ? പഴയ ചാനല്‍ വാര്‍ത്ത എടുത്ത് 'സ്റ്റിങ് ഓപ്പറേഷന്‍' എന്ന് തട്ടിപ്പ്; ഡോ. സൗമ്യ സരിന്റെ മാസ് മറുപടി; 'രാഹുലിനെ കുടുക്കിയത് സരിന്റെ ഭാര്യയെന്ന്' പ്രചരിപ്പിച്ച വ്‌ലോഗറുടെ വീഡിയോ 'തലയില്‍ ചകിരിച്ചോറുള്ളവര്‍' ഷെയര്‍ ചെയ്യട്ടെ എന്നും പരിഹാസം!
ഡോ. സൗമ്യ സരിന്റെ മാസ് മറുപടി
പാലക്കാട്: തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ 'അല്‍ത്തു വ്‌ലോഗ്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും ഡോ. സൗമ്യ സരിന്‍. നേരത്തെ ചാനലിലൂടെ താന്‍ തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യങ്ങള്‍, ഇപ്പോള്‍ വലിയ 'സ്റ്റിങ് ഓപ്പറേഷന്‍' വഴി കണ്ടെത്തിയ 'ലീക്ക്ഡ് ഓഡിയോ' എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വ്‌ലോഗറുടെ വിഡ്ഢിത്തത്തെയാണ് സൗമ്യ സരിന്‍ തുറന്നുകാട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയത് സരിന്റെ ഭാര്യയാണോ, സരിന്റെ ഭാര്യയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് എന്ന തരത്തില്‍ അല്‍ത്തു വ്‌ലോഗ്‌സ് പുറത്തുവിട്ട വീഡിയോയ്ക്കെതിരെയാണ് ഡോക്ടറുടെ ഈ പരിഹാസം.
'ലീക്കാക്കി' ബുദ്ധിമുട്ടണ്ട, ഇത് ഞാന്‍ നേരത്തെ പറഞ്ഞതാണ്!
താന്‍ 24 ന്യൂസ് ചാനലില്‍ മാന്യമായി നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ എടുത്ത് 'രഹസ്യ ഓഡിയോ' എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നതിലെ യുക്തിശൂന്യത സൗമ്യ സരിന്‍ ചൂണ്ടിക്കാട്ടി. വിദേശത്തുള്ള അതിജീവിത താനാണെന്ന് പറഞ്ഞു ചിലര്‍ ഉപദ്രവം തുടങ്ങിയപ്പോള്‍ അതിനെതിരെ നടത്തിയ പ്രതികരണമായിരുന്നു അത്. ആ വീഡിയോ ഇപ്പോഴും ചാനലിന്റെ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്നിരിക്കെയാണ് വലിയ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ വ്‌ലോഗര്‍ ഇത് അവതരിപ്പിച്ചത്.
'നാണത്തിന് പോലും നാണം വരും'
വ്‌ലോഗറുടെ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് സൗമ്യ സരിന്‍ വിമര്‍ശിച്ചത്.'നയിച്ചു തിന്നൂടെടോ അല്‍തു വ്‌ലോഗ്‌സേ... ദഹിക്കൂല കേട്ടോ!' എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഒരു സ്റ്റിങ് ഓപ്പറേഷന്‍ നടത്തി ഓഡിയോ ലീക്കാക്കി എന്ന് അവകാശപ്പെടുന്ന വ്‌ലോഗറോട്, ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ എന്ന് താന്‍ ചോദിക്കില്ലെന്നും, കാരണം ഇത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍ നാണത്തിന് പോലും നാണം വരുമെന്നും സൗമ്യ കുറിച്ചു.
വ്‌ലോഗറെ മാത്രമല്ല, ഇത്തരം വ്യാജ പ്രചരണങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്നവരെയും സൗമ്യ സരിന്‍ വിമര്‍ശിച്ചു. 'ഇതിലും തമാശ, ഇതും ലൈക്കാനും ഷെയറാനും ഇത്രയും എണ്ണം! ഇതിന്റെ ഒക്കേ തലയില്‍ ചകിരി ചോറാണോ ആവോ!' വിഡ്ഢി കൂശ്മാണ്ഡങ്ങള്‍ എന്നാണ് ഇത്തരക്കാരെ ഡോക്ടര്‍ വിശേഷിപ്പിച്ചത്. പോള്‍ ബാര്‍ബര്‍ എന്ന് തന്നെ പരിഹസിക്കുന്നവര്‍ക്കും, ഇത്തരം 'വ്യാജ വിപ്ലവം' നടത്തുന്ന വ്‌ലോഗര്‍മാര്‍ക്കും കൃത്യമായ മറുപടിയാണ് തന്റെ പോസ്റ്റിലൂടെ ഡോ. സൗമ്യ സരിന്‍ നല്‍കിയിരിക്കുന്നത്.
സൗമ്യ സരിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
അയ്യോ... കഷ്ടപ്പെട്ട് എന്റെ ഓഡിയോ ക്ലിപ്പ് 'ലീക്കാക്കി' ബുദ്ധിമുട്ടണ്ട ഡിയര്‍ 'അല്‍തു കുല്‍തു' വ്‌ലോഗ്‌സ് ചേട്ടാ....
ആ ഓഡിയോ ഞാന്‍ ലോകം മുഴുവന്‍ കേള്‍ക്കെ 24 ന്യൂസ് ചാനലില്‍ പറഞ്ഞതാണ്. അതിപ്പോഴും അവടെ തന്നെ മാന്യമായി കിടക്കുന്നുണ്ട്! വിദേശത്തുള്ള അതിജീവിത ഞാന്‍ ആണെന്നും പറഞ്ഞു ഉപദ്രവം തുടങ്ങിയപ്പോള്‍ നടത്തിയ പ്രതികരണം ആണത്. വീഡിയോ ക്ലിപ്പ് താഴെ കൊടുത്തിട്ടുണ്ട്.
എന്നിട്ട് ചേട്ടന്‍ വലിയ 'സ്റ്റിങ് ഓപ്പറേഷന്‍,' നടത്തി അതങ്ങ് 'ലീക്കാക്കി' പോലും!
നാണമില്ലല്ലോ എന്ന് ചോദിക്കില്ല...
കാരണം നാണത്തിന് പോലും നാണം വരും!
നയിച്ചു തിന്നൂടെടോ അല്‍തു വ്‌ലോഗ്‌സേ...
ദഹിക്കൂല കേട്ടോ!
അതിലും തമാശ, ഇതും ലൈക്കാനും ഷെയറാനും ഇത്രയും എണ്ണം!
ഇതിന്റെ ഒക്കേ തലയില്‍ ചകിരി ചോറാണോ ആവോ ??!
അതേടോ വിഡ്ഢി കൂശ്മാണ്ഡങ്ങളെ...
ഞാന്‍ തന്നെയാണ് ആ പോള്‍ ബാര്‍ബര്‍
ഡോ. സൗമ്യ സരിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഡ്ഢിത്തം പൊളിച്ചടുക്കിയെങ്കിലും, അല്‍ത്തു വ്‌ലോഗ്സ് തന്റെ വീഡിയോ പിന്‍വലിക്കാനോ തെറ്റ് സമ്മതിക്കാനോ തയ്യാറായിട്ടില്ല.
