പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള പരിശ്രമം ഉപേക്ഷിക്കാതെ മസ്‌ക്; കുട്ടികളുടെ 'സൈന്യം' തന്നെ കെട്ടിപ്പടുക്കാന്‍ മസ്‌ക്കിന്റെ നീക്കം; കുട്ടികളെ ഉണ്ടാക്കുന്നത് വാടക ഗര്‍ഭധാരണത്തിലൂടെ; സ്ത്രീകളെ കണ്ടെത്തുന്നത് എക്‌സിലൂടെയെന്ന് റിപ്പോര്‍ട്ട്

Update: 2025-04-17 08:57 GMT

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് തന്റെ ബിസിനസിന് പുറമേ ശ്രദ്ധിക്കപ്പെടുന്നത് ഫാമിലി എക്സ്പാന്‍ഷന്‍ പദ്ധതിയാലാണ്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം അദ്ദേഹം 14 കുട്ടികളുടെ പിതാവാണ്. എന്നാല്‍ കുട്ടികളുടെ എണ്ണം ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വോള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം, വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു 'സേന' തന്നെ സൃഷ്ടിക്കാനാണ് മസ്‌കിന്റെ നീക്കം. ആധുനിക മനുഷ്യന്റെ ആവശ്യമുള്ള 'ബുദ്ധിശാലികളായ പുതുജനതയെ' ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഈ ദൗത്യത്തിലേക്ക് ഏര്‍പ്പെടാന്‍ താത്പര്യമുള്ള സ്ത്രീകളെ കണ്ടെത്താന്‍ മസ്‌ക് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ (മുന്‍ ട്വിറ്റര്‍) സേവനം ഉപയോഗിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാടക ഗര്‍ഭധാരണം വഴി തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് മസ്‌കിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

14 കുട്ടികളുടെ പിതാവാണെന്ന് മസ്‌കെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാം എന്നാണ് അഭ്യൂഹങ്ങള്‍. അദ്ദേഹത്തിന്റെ മക്കളുടെ അമ്മമാരായ നാല് സ്ത്രീകളുടെ വിവരങ്ങള്‍ മാത്രമാണ് പരസ്യമായിട്ടുള്ളത്. ആഷ്‌ലി സെന്റ് ക്ലെയര്‍, ഗായിക ഗ്രൈംസ്, ന്യൂറലിങ്ക് എക്‌സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് എന്നിവരാണ് അവര്‍.

26കാരിയായ ആഷ്ലി സെന്റ് ക്ലെയറാണ് തന്റെ 13-ാമത്തെ കുട്ടിക്ക് മസ്‌കിന്റെ പിതൃത്വം നല്‍കിയതായി വെളിപ്പെടുത്തിയത്. ഇതിനുശേഷം വീണ്ടും മാതൃത്വം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മസ്‌ക് തനിക്കുമായി സമീപിച്ചതായും അവര്‍ പറയുന്നു. ഇതിനൊപ്പം, കുട്ടികളുടെ മാതാക്കളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നുവെന്നും രഹസ്യ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇടപാടുകളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സമീപിച്ചതിനെത്തുടര്‍ന്ന് മസ്‌ക് ഒരു പ്രമുഖ ജാപ്പനീസ് വനിതയ്ക്ക് ബീജം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മസ്‌കിന്റെ നാല് കുട്ടികളുടെ മാതാവായ ഷിവോണ്‍ സിലിസിന് അമ്മമാര്‍ക്കിടയില്‍ 'പ്രത്യേക പരിഗണന' ലഭിക്കുന്നുണ്ടെന്നാണ് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളിലും, ലോകനേതാക്കളും ടെക് എലൈറ്റുകളും പങ്കെടുക്കുന്ന അത്താഴവിരുന്നുകളിലും ഉള്‍പ്പെടെ സിലിസ് മസ്‌കിനൊപ്പം പങ്കെടുത്തിരുന്നു.

ജനനനിരക്ക് കുറയുന്നത് മാനവരാശിയെ അപകടത്തിലാക്കുമെന്ന ആശങ്കയാണ് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നില്‍. മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാക്കാന്‍ ബുദ്ധിശാലികളായ ആളുകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, ഏകദേശം 367.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള എലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള കാര്യക്ഷമതാ വകുപ്പിന്റെ തലവനും അദ്ദേഹത്തിന്റെ ഉപദേശകനുമാണ് മസ്‌ക്. 

Similar News