മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന; സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു; മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല; എമ്പുരാനില്‍ സംഭവിച്ചത് ഇതോ? ആര്‍ എസ് എസ് പ്രചാരകന്റെ പോസ്റ്റ് ചര്‍ച്ചകളില്‍

Update: 2025-03-29 04:23 GMT

കൊച്ചി: എമ്പുരാനുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് എ ജയകുമാറിന്റെ പോസ്റ്റ് വൈറല്‍. എമ്പുരാന്‍- മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചനയെന്നാണ് ജയകുമാര്‍ വിശദീകരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണെന്ന് ജയകുമാര്‍ വിശദീകരിക്കുന്നു.

സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും, കഥയുടെ പൂര്‍ണ രൂപം മനസ്സിലാക്കിക്കാതെയും ആണ് സിനിമ തിയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത് . പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ-എന്നാണ് ജയകുമാര്‍ കുറിച്ചത്. സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമ ലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാല്‍ കാണികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും ജയകുമാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡില്‍ റീ സെന്‍സര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം എത്തിയത്. അങ്ങനെ എമ്പുരാന്‍ സിനിമയില്‍ വീണ്ടും കത്തി വീഴും. പല സീനുകളും വെട്ടിയൊതുക്കുമെന്നും ജയകുമാര്‍ പറയുന്നു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമൂഹമാധ്യമത്തില്‍ എമ്പുരാനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. 'വാരിയംകുന്നനായി എമ്പുരാന്‍' -അലങ്കാരം ഉപമയോ ഉല്‍പ്രേക്ഷയോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്റാണ് ജെ. നന്ദകുമാര്‍ പങ്കുവെച്ചത്. വാരിയം കുന്നനെ വലിയൊരു സാമൂഹ്യവിമോചകനായി ചിത്രീകരിക്കാന്‍ വേണ്ടി ആഷിക് അബുവിന്റെ സംവിധാനത്തില്‍ 100 കോടിയുടെ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യഥാര്ത്ഥ വാരിയംകുന്നന്‍ നിരവധി ഹിന്ദുക്കളെ കൊലചെയ്ത ഹിന്ദുവിരുദ്ധനാണെന്ന കാമ്പയിന്‍ കേരളത്തില്‍ ഉയര്‍ന്നതോടെ ഈ സിനിമ ആഷിക് അബു ഉപേക്ഷിച്ചു. ആ സിനിമയില്‍ വാരിയംകുന്നന്‍ തന്നെയാണ് ഇപ്പോള്‍ എമ്പുരാരായി വന്നത് എന്ന് ജെ. നന്ദകുമാര്‍ പറയുമ്പോള്‍ അതില്‍ പറയാനിരുന്ന രാഷ്ട്രീയം തന്നെയാണ് എമ്പുരാനിലും കൊണ്ടുവന്നിരിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്. പൊതുവേ ഹിന്ദുവിരുദ്ധ സിനിമയാണ് എമ്പുരാന്‍ എന്ന സൂചന തന്നെയാണ് ജെ. നന്ദകുമാര്‍ നല്കുന്നത്. ഇപ്പോള്‍ വലിയ രീതിയില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ കാമ്പയിനും ഹൈന്ദവഗ്രൂപ്പുകളില്‍ നടക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു. ഇതിന് പിന്നാലെയാണ് എ ജയകുമാറും എമ്പുരാനില്‍ നിലപാട് പറഞ്ഞിരുന്നു.

2002ലെ ഗുജറാത്തിലെ ഗോദ്ര കലാപത്തെക്കുറിച്ച് ഏകപക്ഷീയമായി ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്ളതായി വിമര്‍ശനം ഉയരുന്നു. ഗോധ്ര കലാപത്തില്‍ ഹിന്ദു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്ന രീതിയില്‍ സൂചനകളുള്ളതായി പരാതി ഉയരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന് മറ്റൊരു മുഖമുണ്ടെന്നും അതാണ് ഖുറേഷി എബ്രഹാം എന്നും ലൂസിഫറില്‍ പറഞ്ഞതിനാല്‍ എമ്പുരാനില്‍ ആ ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മി. പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന സയ്യിദ് മസൂദിന്റെ കഥയാണ് എമ്പുരാനില്‍ കൂടുതലായി പറയുന്നത്. ആ കഥ എന്തിനാണ് ഇത്ര പ്രാധാന്യത്തോടെ കൊണ്ടുവരുന്നത് എന്നതാണ് അത്ഭുതമായിരിക്കുന്നത്.ഇഡിയും എന്‍ഐഎയും അധികാരദുര്‍വിനിയോഗത്തിനായി ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ രാജ്യദ്രോഹപ്രവര്‍ത്തനമായും പരിവാറുകാര്‍ ചിത്രീകരിക്കുന്നു.

എ ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എമ്പുരാന്‍ ' മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന

എമ്പുരാന്‍ സിനിമ യുടെ കഥയും ആവിഷ്‌കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സികളെ ജനലക്ഷങ്ങളുടെ മുന്‍പില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന കാര്യവുമല്ല . തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരംഗത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്.

സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും, കഥയുടെ പൂര്‍ണ രൂപം മനസ്സിലാക്കിക്കാതെയും ആണ് സിനിമ തിയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത് . പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ . സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമ ലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാല്‍ കാണികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യും.

Tags:    

Similar News