'അവര്‍ എന്നെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു; അത്രയ്ക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്'; എത്യോപ്യയില്‍ സൈനികര്‍ ബലാത്സംഗം ചെയ്ത ആയിരക്കണക്കിന് സ്ത്രീകളില്‍ എട്ടു വയസുകാരി വരെ; നേരിടേണ്ടി വന്ന ഭയാനക അനുഭവങ്ങള്‍ വിവരിച്ചു ഇരയാക്കപ്പെട്ടവര്‍

'അവര്‍ എന്നെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു; അത്രയ്ക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്'

Update: 2025-11-20 06:36 GMT

എഡിസ് എബാബ: എത്യോപ്യയില്‍ സൈനികര്‍ ബലാത്സംഗം ചെയ്ത ആയിരക്കണക്കിന് സ്ത്രീകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇവര്‍ ബലാല്‍സംഗം ചെയ്തവരില്‍ എട്ട് വയസ്സ് പോലും പ്രായമില്ല എന്നതും അമ്പരപ്പിക്കുന്നതാണ്. ബലാല്‍സംഗത്തിന് ഇരയായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത് ഇതിലും ഭേദം അവര്‍ തന്നെ കൊല്ലുന്നതായിരുന്നു എന്നാണ്. എത്യോപ്യയിലെ പ്രാദേശിക വിമത പ്രസ്ഥാനങ്ങള്‍ക്കെതിരെ സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ ആണ് അവര്‍ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വന്നത്.

എത്യോപ്യയിലെ അംഹാര മേഖലയിലെ സൗത്ത് ഗോണ്ടറിലെ തന്റെ വീട്ടില്‍ സൈനികര്‍ എങ്ങനെ പ്രവേശിച്ചുവെന്നും പ്രാദേശിക

പ്രാദേശിക ഭീകര സംഘടനയായ ഫാനോയിലെ അംഗങ്ങള്‍ തങ്ങളുടെ വീട്ടില്‍ എത്തിയിരുന്നോ എന്നറിയാനാണ് അവര്‍ ചോദ്യം ചെയ്യത്. ഇരുപത്തി ഒന്നുകാരിയായ ഈ കുടുംബത്തിലുള്ള ഒരു യുവതി പറയുന്നത് ചോദ്യം ചെയ്യുന്ന വേളയില്‍ തങ്ങളെ മര്‍ദ്ദിച്ചു എന്നാണ്. ഫാനോയിലെ അംഗങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു എന്ന് യുവതി സൈനികരോട് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് തന്റെ എട്ട് വയസ്സുള്ള മരുമകളുടെ മുന്നില്‍ വെച്ച് താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് അവര്‍ വെളിപ്പെടുത്തി. ഒരു കന്യകയായിരുന്ന തന്നോട് ഈ ക്രൂരകൃത്യം ചെയ്ത സൈനികര്‍ ഇതിലും ഭേദം തന്നെ കൊല്ലുകയായിരുന്നു എന്നാണ് അവര്‍

പറയുന്നത്. അംഹാരയില്‍ നിന്നുള്ള പതിനെട്ടുകാരിയായ ടിജിസ്റ്റ്, 2024 ജനുവരിയില്‍ തന്റെ കുടുംബത്തിന്റെ ചായക്കടയില്‍ പതിവായി സന്ദര്‍ശിക്കുന്ന ഒരു സൈനികന്‍ തന്നെ പിടികൂടിയതായി പറയുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, തന്നെ പിടികൂടിയ പുരുഷന്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ തെരുവില്‍ വെച്ച് തന്നെ സമീപിച്ച് നടപ്പാതയില്‍ കൂട്ടബലാത്സംഗം ചെയ്തതായും അവര്‍ വെളിപ്പെടുത്തി.

റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന തന്നെ വീട്ടുകാര്‍ കണ്ടെത്തുകയും തുടര്‍ന്ന് അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതായും ടിജിസ്റ്റ് പറഞ്ഞു. ആക്രമണം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷവും, പുരുഷന്മാര്‍ തന്നെ വീണ്ടും ആക്രമിക്കുമോ എന്ന ഭയത്താല്‍ ടിജിസ്റ്റിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഇവര്‍ക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. സൈനികരെയോ പുരുഷന്മാരെയോ കാണുമ്പോഴെല്ലാം താന്‍ പരിഭ്രാന്തയായി ഓടി എന്നാണ് ടിജിസ്റ്റ് വെളിപ്പെടുത്തിയത്.

സംഭവത്തിന് ശേഷം ടിജിസ്റ്റ് തന്റെ വിവാഹനിശ്ചയം റദ്ദാക്കി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. അംഹാര മേഖലയില്‍ ലൈംഗിക അതിക്രമങ്ങള്‍ വലിയതോതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാല്‍ ബിബിസി ശേഖരിച്ച ഡാറ്റ പ്രകാരം, 2023 ജൂലൈ മുതല്‍ 2025 മെയ് വരെ 2,697 ബലാത്സംഗ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 45 ശതമാനവും കുട്ടികളാണ്. പല ഇരകളും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുകയോ ചികിത്സ തേടുകയോ ചെയ്യാത്തതിനാല്‍ കണക്ക് ഇതിലും കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ലെംലെം എന്ന 23 വയസ്സുള്ള ഒരു സ്ത്രീ പറയുന്നത്, താന്‍ ഒരിക്കലും തന്റെ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുകയോ വൈദ്യചികിത്സ തേടുകയോ ചെയ്തിട്ടില്ല എന്നാണ്. ഈ വര്‍ഷം ജനുവരിയില്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ അവളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരു സൈനികന്‍ അവളെ ബലാത്സംഗം ചെയ്തു. നിലവിളിച്ചാല്‍ വെടിവയ്ക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും ലെംലെം വെളിപ്പെടുത്തി. 'ഒരു മാസം മുഴുവന്‍ താന്‍ നിര്‍ത്താതെ കരഞ്ഞു എന്നും ഭക്ഷണം കഴിക്കാനോ നടക്കാന്‍ പോലുമോ പറ്റാത്ത അവസ്ഥയായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. സംഭവം കാരണം തന്നെ പള്ളിയില്‍ നിന്ന് പുറത്താക്കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

2020-2022 ലെ ടിഗ്രേ മേഖലയില്‍ ആഭ്യന്തരയുദ്ധത്തില്‍ പോരാടിയ പ്രാദേശിക സൈനിക ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതോടെയാണ് എത്യോപ്യയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇരുവിഭാഗവും ബലാത്സംഗം ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെട്ടിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എത്യോപ്യന്‍ സൈന്യത്തിന്റെ നടപടികളെ അപലപിക്കുകയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അക്രമം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News