ഭര്‍ത്താവ് ഓടിനടന്ന് പീഡിപ്പിച്ചു; ഭാര്യ പിമ്പിന്റെ കൂടെ കിടക്ക പങ്കിട്ടു; ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലേക്ക് തള്ളിയിട്ട് ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും; കൊട്ടാരത്തിലെത്തിച്ച് സ്ത്രീകളെ റേപ്പ് ചെയ്തതില്‍ പോലീസ് അന്വേഷണം വന്നേക്കും

ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലേക്ക് തള്ളിയിട്ട് ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും

Update: 2026-02-09 03:31 GMT

ലണ്ടന്‍: ലോകമെമ്പാടുമുള്ള പ്രമുഖര്‍ക്കിടയില്‍ ഭീതിയും ആശങ്കയും വിതച്ച് എപ്സ്റ്റീന്‍ ഫയല്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രുവും മുന്‍ഭാര്യ സാറാ ഫെര്‍ഗുസനും, മാക്‌സ്വെല്ലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളില്‍ സാറാ ഫെര്‍ഗുസന്‍ എപ്സ്റ്റീന് അയച്ച ഈമെയില്‍ സന്ദേശങ്ങളും ഉള്‍പ്പെടുന്നു.

ലോകം വെറുക്കുന്ന, കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയുമായി സാറ ഫെര്‍ഗുസന്‍ ശക്തമായ പ്രണയത്തിലായിരുന്നു എന്നാണ് അവയില്‍ പലതില്‍ നിന്നും ലഭിക്കുന്ന സൂചന. മാത്രമല്ല, ഇവര്‍ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉണ്ടായിട്ടുണ്ടാകാം എന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷക്കാലമായി പാപ്പരായി ഇരിക്കുന്ന സാറയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഈ ഫയലുകളില്‍ ഉള്ളത്. വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥന മുതല്‍, തന്നെ ഉപയോഗിച്ചതിന് ശേഷം തന്റെ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷനായി എന്ന് കോപത്തോടെ എപ്സ്റ്റീനെ കുറ്റപ്പെടുത്തുന്ന സന്ദേശങ്ങള്‍ വരെ അതിലുണ്ട്.

കഴിഞ്ഞയാഴ്ച്ച സബ്സ്റ്റാക്കിലെ ലോണി റിപ്പോര്‍ട്ട് എന്ന ലൈവ് പോഡ്കാസ്റ്റില്‍ പങ്കെടുത്ത, രാജകുടുംബ ചരിത്രകാരനായ ആന്‍ഡ്രു ലോണി പറഞ്ഞത് ആന്‍ഡ്രു ജിസ്ലൈനിന്റെ ഒപ്പം കിടന്നിട്ടുണ്ട്, ജിസ്ലൈന്‍ എപ്സ്റ്റീന്റെ ഒപ്പം കിടന്നിട്ടുണ്ട് എന്നാണ്. മാത്രമല്ല, എപ്സ്റ്റീനും സാറയും കിടക്ക പങ്കിട്ടുണ്ടെന്നും താന്‍ കേട്ടിട്ടുണ്ട് എന്നും ലോണി പറഞ്ഞിരുന്നു. മാത്രമല്ല, അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതില്‍ അദ്ഭുതപ്പെടില്ലെന്നും ലോണി പറഞ്ഞിരുന്നു. സാറ, എപ്സ്റ്റീനുമായി ഗാഢ പ്രണയത്തിലായിരുന്നു എന്നും നിരവധി രാത്രികള്‍ അവര്‍ ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട് എന്നുമാണ് ലോണി ഇന്നലെ ദി മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

2025 ജൂലായില്‍ നടന്ന ഒരു അഭിമുഖത്തില്‍ സാറ ഫെഗുസന്‍, എപ്സ്റ്റീനുമൊത്ത് കിടക്ക പങ്കിട്ടുണ്ടെന്ന് ജിസ്ലൈന്‍ മാക്‌സ്വെല്ലും പറഞ്ഞിരുന്നു. ലൈംഗികതയും പണവും കൂടിക്കലര്‍ന്ന ഒരു ബന്ധമായിരുന്നു അതെന്നാണ് ലോണി പറയുന്നത്. അതേസമയം ജിസ്ലൈനും സാറയും ഒരിക്കലും സുഹൃത്തുക്കള്‍ ആയിരുന്നില്ലെന്നും എപ്സ്റ്റീനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ പരസ്പരം അസൂയ നിലനിന്നിരുന്നതായും ലോണി പറയുന്നു. അതേസമയം, ആന്‍ഡ്രുവും ജിസ്ലൈനും തമ്മിലും വളരെ അടുത്ത ബന്ധമായിരുന്നു.

അതിനിടെ യുവ റൊമേനിയന്‍ മോഡലടക്കം ചില സ്ത്രീകളെ ആന്‍ഡ്രുവിനായി ജെഫ്രീന്‍ എപ്സ്റ്റീന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിച്ചു എന്ന വാര്‍ത്ത ബ്രിട്ടനില്‍ വലിയ കൊടുങ്കാറ്റിനാണ് വിത്തിട്ടിരിക്കുന്നത്. എപ്സ്റ്റീനും നാല് സ്ത്രീകള്‍ക്കും ആന്‍ഡ്രു കൊട്ടാരത്തില്‍ വിരുന്നൊരുക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഒരു വനിത റഷ്യന്‍ വംശജയായിരുന്നു. എലിസബത്ത് രാജ്ഞി ബാല്‍മൊറാലില്‍ പോയ സമയത്തായിരുന്നു സംഭവം. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യത്തിന് ശക്തി വര്‍ദ്ധിക്കുകയാണ്.

Tags:    

Similar News