വിഘടന വിരുദ്ധ നിയമം കൊണ്ടുവന്ന ഫ്രാന്‍സിന്റെ പാതയില്‍ കൂടുതല്‍ രാജ്യങ്ങള്‍; പള്ളികള്‍ക്കും ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്ന വിദേശ സഹായത്തിന് വിലക്ക്; ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ സ്പെയിനും; ഇസ്ലാമികവല്‍ക്കരണത്തിന് എതിരെ യൂറോപ്പ് പൊരുതുമ്പോള്‍!

ഇസ്ലാമികവല്‍ക്കരണത്തിന് എതിരെ യൂറോപ്പ് പൊരുതുമ്പോള്‍!

Update: 2026-02-05 16:39 GMT

ര്‍ധിച്ചുവരുന്ന റാഡിക്കല്‍ ഇസ്ലാമൈസേഷനെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കര്‍ശനമായ നടപടികളാണ് സ്വീകരിച്ചു വരികയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഫ്രാന്‍സ് പാസാക്കിയ ഇസ്ലാമിക് സെപ്പറേറ്ററിസത്തിനെതിരായ നിയമങ്ങള്‍. 2021-ല്‍ ഫ്രാന്‍സ് പാസാക്കിയ ആന്റി സെപ്പറേറ്ററിസം നിയമം, റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളെ നിരോധിക്കാനും പള്ളികളിലെ വിദേശ ധനസഹായം കര്‍ശനമായി നിരീക്ഷിക്കാനും ഈ നിയമം അധികാരം നല്‍കുന്നു. 2025 മെയ് മാസത്തില്‍, 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ മുഖപടം ധരിക്കുന്നത് വിലക്കാനുള്ള നിര്‍ദ്ദേശങ്ങളും ഫ്രാന്‍സില്‍ വന്നിട്ടുണ്ട്.

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് 2025 നവംബറില്‍ 'മുസ്ലിം ഇന്ററാക്ടീവ്' എന്ന സംഘടനയെ ജര്‍മ്മനി നിരോധിച്ചു. ഖിലാഫത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ടിക് ടോക് പോലുള്ള സോഷ്യല്‍ മീഡിയ വഴി യുവാക്കളെ സ്വാധീനിക്കുകയും ചെയ്തതിനാണ് നടപടി. ഇതിനു പുറമെ ഇസ്ലാമിക് സെന്റര്‍ ഹാംബര്‍ഗ്ഉള്‍പ്പെടെയുള്ള നിരവധി കേന്ദ്രങ്ങള്‍ ജര്‍മ്മനി അടച്ചുപൂട്ടിയിട്ടുണ്ട്.

പള്ളികള്‍ക്കും ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്ന വിദേശ സഹായം (പ്രത്യേകിച്ച് ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്) പല യൂറോപ്യന്‍ രാജ്യങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നു. ഓസ്ട്രിയ പോലുള്ള രാജ്യങ്ങള്‍ പ്രാദേശികമായി പരിശീലനം ലഭിച്ച ഇമാമുമാരെ മാത്രമേ നിയമിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കര്‍ശനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 2025 നവംബറില്‍ യൂറോപോള്‍ വഴി ആയിരക്കണക്കിന് ജിഹാദിസ്റ്റ് വെബ്‌സൈറ്റുകളും ലിങ്കുകളും നീക്കം ചെയ്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളവര്‍ക്കും വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കും പൗരത്വം നിഷേധിക്കാനും അവരെ നാടുകടത്താനുമുള്ള നിയമങ്ങള്‍ ഡെന്മാര്‍ക്ക്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മുഖം മറച്ചാല്‍ കര്‍ശന നടപടി

പൊതുസ്ഥലങ്ങളില്‍ മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖയും മുഖം മൂടുന്ന വസ്ത്രങ്ങളും ധരിക്കുന്നത് പല യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്്. സ്പെയിനിലും ഉടന്‍ വിലക്കിയേക്കാം എന്നാവ് വിവരങ്ങള്‍. സ്പെയിനിലെ സ്വയംഭരണ പ്രദേശമായ ബലേറിക് ദ്വീപുകളുടെ പാര്‍ലമെന്റ് രാജ്യത്ത് ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ദേശീയ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. മല്ലോര്‍ക്ക, മെനോര്‍ക്ക, ഇബിസ, ഫോര്‍മെന്റേര ദ്വീപുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി (പാര്‍ട്ടിഡോ പോപ്പുലര്‍), വോക്സ് പാര്‍ട്ടി എന്നിവയുടെ പിന്തുണയോട എന്നിവയുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തീവ്ര വലതുപക്ഷ വോക്സ് പാര്‍ട്ടി ഹിജാബ് നിരോധിക്കണമെന്ന് പോലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇരുവശത്തുനിന്നും എതിര്‍പ്പിനെ നേരിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം മൂന്ന് ദശലക്ഷം മുസ്ലീങ്ങള്‍ സ്പെയിനില്‍ താമസിക്കുന്നുണ്ട്. കാറ്റലോണിയ, മാഡ്രിഡ്, വലന്‍സിയ, അന്‍ഡലൂഷ്യ എന്നിവിടങ്ങളിലാണ് ഗണ്യമായി ജനസംഖ്യ ക്രമീകരിച്ചിരിക്കുന്നത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവിലുണ്ട്.യൂറോപ്പില്‍ ആദ്യമായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത് ഫ്രാന്‍സാണ്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയോ നിഖാബോ ധരിക്കുന്നത് അവിടെ നിയമവിരുദ്ധമാണ്.

ബെല്‍ജിയം, 2011 ജൂലൈ മുതല്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു. സുരക്ഷയും സാമൂഹിക ഐക്യവുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 2025 ഒക്ടോബറില്‍ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അംഗീകരിച്ചു. പ്രസിഡന്റ് കൂടി ഒപ്പിടുന്നതോടെ ഇത് പൂര്‍ണ്ണ നിയമമായി മാറും. നിയമലംഘകര്‍ക്ക് 4,000 യൂറോ വരെ പിഴയും മറ്റൊരാളെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ തടവുശിക്ഷയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

സ്വിറ്റ്സര്‍ലന്‍ഡ്, 2021-ല്‍ നടന്ന ഹിതപരിശോധനയെത്തുടര്‍ന്ന് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തി. ഈ നിയമം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.ഓസ്ട്രിയ, 2017 ഒക്ടോബര്‍ മുതല്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് നിരോധനമുണ്ട്.

ഡന്‍മാര്‍ക്ക് (2018 മുതല്‍), ബള്‍ഗേറിയ (2016 മുതല്‍) എന്നീ രാജ്യങ്ങളില്‍ പൂര്‍ണ്ണ നിരോധനമുണ്ട്. നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനിയി എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുഗതാഗതം എന്നിവിടങ്ങളില്‍ ഭാഗിക നിരോധനം നിലവിലുണ്ട്.

Tags:    

Similar News