'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും; ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു വെക്കില്ല'; എസ്ഡിപിഐ പിന്തുണയില്‍ പ്രതികരണവുമായി വി. ശിവന്‍കുട്ടി; എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷനും; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണവും കത്തിച്ചു യുഡിഎഫ്

'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും

Update: 2026-03-29 14:51 GMT

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറയുന്നു എന്ന് മനസ്സിലാക്കി കൊണ്ടാണ് എസ്ഡിപിഐയുമായി നീക്കുപോക്കിന് സിപിഎം ഇക്കുറി ശ്രമിക്കുന്നത്. എസ്ഡിപിഐ വിഷയത്തില്‍ വിവാദം മുറുകുമ്പോള്‍ തന്നെ ഈ വിഷയത്തില്‍ തര്‍ക്കുത്തരം പറഞ്ഞാണ് പിണറായി വിജയന്‍ രംഗത്തുവന്നത്. എന്നാല്‍, എസ്ഡിപിഐ വേട്ട് വേണ്ടെന്ന് പറയില്ലെന്നാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി പറയുന്നത്. ആര് വോട്ടുനല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി. ശിവന്‍കുട്ടിവ്യക്തമാക്കി. എസ്ഡിപിഐ നേമത്ത് ശിവന്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുന്നത്. ആര് വോട്ട് നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എല്‍ഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍, രാഷ്ട്രീയത്തില്‍ പ്രശ്നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വെയ്ക്കില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ആരു വോട്ട് നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എല്‍ഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍, രാഷ്ട്രീയത്തില്‍ പ്രശ്നങ്ങള്‍ മാറിമാറി വരും. ''തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരോടും വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ ചിലരുടെ വോട്ട് വേണ്ടെന്ന് വെയ്ക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും.

രാഷ്ട്രീയമാണല്ലോ. ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങള്‍ മാറിമാറി വരും. പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സമയത്ത് കാര്യങ്ങള്‍ രൂപീകരിക്കും. അതല്ലേ രാഷ്ട്രീയം. അല്ലാതെ ഒരു തീരുമാനമെടുത്താല്‍ അവസാനംവരെ ആ തീരുമാനമെന്നത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ. ജനാധിപത്യ സംവിധാനത്തില്‍ ചില ആള്‍ക്കാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. ആര് വോട്ടുചെയ്താലും സന്തോഷത്തോടെ സ്വീകരിക്കും. സ്ഥാനാര്‍ഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേര്‍തിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാന്‍ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ല'', വി. ശിവന്‍കുട്ടി പറഞ്ഞു.

സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി. ശിവന്‍കുട്ടി എസ്ഡിപിഐ പിന്തുണയെ തള്ളിപ്പറയാതെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. നേരത്തേ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും നേമത്ത് ശിവന്‍കുട്ടിയെയാണ് എസ്ഡിപിഐ പിന്തുണച്ചതെന്നും ലോക്സഭ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു തങ്ങളുടെ പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിട്ടും എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച ശേഷം വേണ്ടന്ന സമീപനം എടുത്തയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്ഡിപിഐ പിന്തുണയില്‍ ഭരണം ലഭിച്ച തദ്ദേശ സ്ഥാപന പദവികളില്‍ നിന്ന് യുഡിഎഫ് പ്രതിനിധികള്‍ രാജിവക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.

Tags:    

Similar News