84 മുതല്‍ 95 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരും; എല്‍ഡിഎഫിന് ലഭിക്കുക 42 മുതല്‍ 54 സീറ്റുകള്‍ വരെ; നേമത്തും പാലക്കാട്ടും ബിജെപി വിജയിച്ചു കയറും; എട്ട് സീറ്റുകള്‍ വരെ ലഭിക്കാം; 12 മണ്ഡലങ്ങളിലെ മത്സരഫലം പ്രവചനാതീതം; ഇടതിന് ഭരണനഷ്ടം പ്രവചിച്ചു ഗണിതാധ്യാപകനായ തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍

84 മുതല്‍ 95 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരും

Update: 2026-03-29 13:33 GMT

തിരുവനന്തപുരം: കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗണിതാധ്യാപകനും രാഷ്ട്രീയ പ്രവചകനുമാണ് തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. കാലങ്ങളായി തെരഞ്ഞെടുപ്പു രംഗത്തെ അവലോകം ചെയ്യുകയും പ്രവചനം നടത്തുകയും ചെയ്യാറുണ്ട് അദ്ദേഹം. ഇക്കുറി കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രവചനം നടത്തിയിരിക്കയാണ് തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. പത്ത് വര്‍ഷമായി തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഭരണം അവസാനിക്കുകയാണ് എന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നും തോട്ടക്കാട് എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോട്ടക്കാട് തന്റെ രാഷ്ട്രീയ പ്രവചനം നടത്തിയിരിക്കുന്നത്. 84 മുതല്‍ 95 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിച്ചു കയറുമെന്നാണ് തോട്ടക്കാടിന്റെ പ്രവചനം. എല്‍ഡിഎഫിന് ലഭിക്കുക 42 മുതല്‍ 54 സീറ്റുകള്‍ വരെയാകും. അതേസമയം നേമത്തും പാലക്കാട്ടും ബിജെപി വിജയിച്ചു കയറും. 2 മുതല്‍ 8 സീറ്റുകള്‍ വരെ ലഭിക്കുമെന്നുമാണ് പ്രവചനം. എന്നാല്‍, അതിശക്തമായ ത്രികോണ പോരാട്ടം നടത്തുന്ന 12 മണ്ഡലങ്ങളില്‍ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നതെന്നാണ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കുന്നത്.

യുഡിഎഫ് മുന്നണിയില്‍ നിന്നും കോണ്‍ഗ്രസ്സ് പരമാവധി 49 മുതല്‍ 58 വരെ സീറ്റുകള്‍ നേടും. മുസ്ലീം ലീഗിന് 24 സീറ്റുകള്‍ വരെയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അഞ്ച് സീറ്റുകള്‍ വരെയും ലഭിക്കാമെന്നാണ് പ്രവചനം. ആര്‍.എസ്പി രണ്ട് സീറ്റുകളില്‍ വിജയിക്കുമെന്നും എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.

തോട്ടക്കാട് എന്‍ . ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനം ഇങ്ങനെ:

ഏപ്രില്‍ 9-ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കുകയാണ്. മാര്‍ച്ച് 1 മുതല്‍ 20 വരെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 3500 പേരോട് ഫോണില്‍ സംസാരിച്ചാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്. പ്രവചനാതീത മായ 12 മണ്ഡലങ്ങളിലെ ഫലം പ്രവചിച്ചിട്ടില്ല. എന്റെ പ്രവചനം അനുസരിച്ച് കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും.


ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു.

യു.ഡി.എഫ് : 84 - 95

എല്‍.ഡി.എഫ് : 42 - 54

എന്‍.ഡി.എ : 2 - 8

യു.ഡി.എഫ്

കോണ്‍ഗ്രസ്സ് : 49 - 58 , മുസ്ലീം ലീഗ് : 24 , കേരളാ കോണ്‍ഗ്രസ്സ് (ജോസഫ്) : 4 - 5 , ആര്‍. എസ്പി : 2 , കേരളാകോണ്‍ഗ്രസ്സ് ( ജേക്കബ് ) : 1 , ആര്‍.എം.പി : 1 , സി.എം.പി : 1 , സ്വതന്ത്രര്‍ : 2 - 3

എല്‍.ഡി.എഫ്

സി .പി .എം : 27 - 33 , സി.പി.ഐ : 10 - 13 , കേരളാ കോണ്‍ഗ്രസ്സ് ( എം ) : 2 5 , ഇന്‍

ഡ്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ : 2 , എന്‍.സി.പി : ൧


എന്‍.ഡി.എ. ബി.ജെ.പി : 2 - 8

കോണ്‍ഗ്രസ്സ് വിജയിക്കുന്ന മണ്ഡലങ്ങള്‍

ഉദുമ , ഇരിക്കൂര്‍ , കണ്ണൂര്‍ , പേരാവൂര്‍ , മാനന്തവാടി , സുല്‍ത്താന്‍ ബത്തേരി, കല്പറ്റ , നാദാപുരം , കൊയിലാണ്ടി , നിലമ്പൂര്‍ , വണ്ടൂര്‍ , പൊന്നാനി , തവനൂര്‍ , തൃത്താല , പട്ടാമ്പി , നെന്മാറ , വടക്കാഞ്ചേരി , ചാലക്കുടി , അങ്കമാലി , ആലുവ , പറവൂര്‍ , വൈപ്പിന്‍ , പെരുമ്പാവൂര്‍ , കൊച്ചി , എറണാകുളം, തൃപ്പൂണിത്തുറ , തൃക്കാക്കര , കുന്നത്തുനാട് , മൂവാറ്റുപുഴ, ഉടുമ്പഞ്ചോല , ദേവികുളം ,പീരുമേട് , കോട്ടയം , പുതുപ്പള്ളി ,അരൂര്‍ , ആലപ്പുഴ , ഹരിപ്പാട് , റാന്നി , ആറന്മുള , കോന്നി ,അടൂര്‍ , കരുനാഗപ്പള്ളി , കുണ്ടറ , കൊല്ലം , പത്തനാപുരം ,വര്‍ക്കല , വാമനപുരം , കോവളം , നെയ്യാറ്റിന്‍കര.

മുസ്ലീം ലീഗ് വിജയിക്കുന്ന മണ്ഡലങ്ങള്‍

മഞ്ചേശ്വരം , കാസര്‍കോട് ,അഴിക്കോട് , കൂത്തുപറമ്പ് , കുറ്റ്യാടി , കോഴിക്കോട് സൗത്ത് , കൊടുവള്ളി , തിരുവമ്പാടി , കുന്ദമംഗലം , കൊണ്ടോട്ടി , ഏറനാട് , മഞ്ചേരി , പെരിന്തല്‍മണ്ണ ,മങ്കട , മലപ്പുറം , വേങ്ങര ,വള്ളിക്കുന്ന് ,തിരൂരങ്ങാടി , താനൂര്‍ ,തിരൂര്‍, കോട്ടക്കല്‍, മണ്ണാര്‍കാട് , ഗുരുവായൂര്‍ , കളമശ്ശേരി,

കേരളാ കോണ്‍ഗ്രസ്സ് (ജോസഫ് ) വിജയിക്കുന്ന മണ്ഡലങ്ങള്‍

തൊടുപുഴ , കടുത്തുരുത്തി , കോതമംഗലം ,കുട്ടനാട്

ആര്‍.എസ്.പി വിജയിക്കുന്ന മണ്ഡലങ്ങള്‍

ചവറ , കുന്നത്തൂര്‍

കേരളാ കോണ്‍ഗ്രസ്സ് ( ജേക്കബ് )

പിറവം

ആര്‍.എം.പി

വടകര

സി.എം.പി

തിരുവനന്തപുരം

സ്വതന്ത്രര്‍

അമ്പലപ്പുഴ : ജി. സുധാകരന്‍ , തളിപ്പറമ്പ് : ടി.കെ. ഗോവിന്ദന്‍

സി.പി.എം വിജയിക്കുന്ന മണ്ഡലങ്ങള്‍

തൃക്കരിപ്പൂര്‍ , പയ്യന്നൂര്‍ , കല്യാശ്ശേരി ,ധര്‍മ്മടം , മട്ടന്നൂര്‍ ,തലശ്ശേരി , പേരാമ്പ്ര , ബാലുശ്ശേരി , കോഴിക്കോട് നോര്‍ത്ത് , ബേപ്പൂര്‍ , ഷൊര്‍ണൂര്‍ ,ഒറ്റപ്പാലം , കോങ്ങാട് ,മലമ്പുഴ , തരൂര്‍ , ആലത്തൂര്‍ ,ചേലക്കര കുന്നംകുളം , പുതുക്കാട് , മാവേലിക്കര , ചെങ്ങന്നൂര്‍ , കായംകുളം , കൊട്ടാരക്കര , ഇരവിപുരം, ആറ്റിങ്ങല്‍ , പാറശ്ശാല , അരുവിക്കര

സി.പി.ഐ വിജയിക്കുന്ന മണ്ഡലങ്ങള്‍

കാഞ്ഞങ്ങാട് , കൈപ്പമംഗലം , കൊടുങ്ങല്ലൂര്‍ ,വൈക്കം , ചേര്‍ത്തല , പുനലൂര്‍, ചടയമംഗലം , ചാത്തന്നൂര്‍ ,ചിറയിന്‍കീഴ് , നെടുമങ്ങാട്

കേരളാ കോണ്‍ഗ്രസ്സ് ( എം )

കാഞ്ഞിരപ്പള്ളി , ചങ്ങനാശ്ശേരി

ഇന്‍ഡ്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍

തിരുവല്ല, ചിറ്റൂര്‍

എന്‍ .സി.പി

എലത്തൂര്‍

ബി.ജെ.പി വിജയിക്കുന്ന മണ്ഡലങ്ങള്‍

നേമം , പാലക്കാട്

പ്രവചനാതീതമായ മണ്ഡലങ്ങള്‍

വട്ടിയൂര്‍ക്കാവ് - കെ.മുരളീധരന്‍ , വി.കെ പ്രശാന്ത് ,ആര്‍ ശ്രീലേഖ ഇവരിലൊരാള്‍

കഴക്കൂട്ടം -വി.മുരളീധരന്‍ , കടകംപള്ളി സുരേന്ദ്രന്‍ ഇവരിലൊരാള്‍

കാട്ടാക്കട - പി.കെ.കൃഷ്ണദാസ് , ഐ.ബി. സതീഷ് , എം.ആര്‍. ബൈജു ഇവരിലൊരാള്‍

ഏറ്റുമാനൂര്‍ - വി.എന്‍. വാസവന്‍ , നാട്ടകം സുരേഷ് ഇവരിലൊരാള്‍

പാലാ - ജോസ് കെ മാണി ,മാണി സി കാപ്പന്‍ ഇവരിലൊരാള്‍

പൂഞ്ഞാര്‍ - പി.സി.ജോര്‍ജ്, സെബാ

സ്റ്റ്യന്‍ കുളത്തിങ്കല്‍ , എം.ജെ. സെബാസ്റ്റ്യന്‍ ഇവരിലൊരാള്‍

തൃശൂര്‍ - പത്മജാ വേണുഗോപാല്‍ , രാജന്‍ പല്ലന്‍ , ആലങ്കോട് ലീലാ

കൃഷ്ണന്‍ ഇവരിലൊരാള്‍

ഒല്ലൂര്‍ - കെ. രാജന്‍ , ഷാജി കോടങ്കണ്ടത്ത് ഇവരിലൊരാള്‍

ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടന്‍ , ആര്‍. ബിന്ദു , സന്തോഷ് ചെറാക്കുളം ഇവരിലൊരാള്‍

നാട്ടിക - ഗീതാ ഗോപി , സുനില്‍ ലാലൂര്‍ ഇവരിലൊരാള്‍

മണലൂര്‍ - ടി.എന്‍ പ്രതാപന്‍ , സി.രവീന്ദ്രനാഥ് ഇവരിലൊരാള്‍

ഇടുക്കി - റോഷി അഗസ്റ്റിന്‍ , റോയി കെ പൗലോസ് ഇവരിലൊരാള്‍

മണ്ഡലങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി 5% ( 7 സീറ്റ് ) മണ്ഡലത്തിന്റെ അടിസ്ഥാന ത്തില്‍ പരമാവധി 15% ( 21 സീറ്റ് ) പിശകും വരാം. കൂടുതല്‍ വിശദമായി പിന്നീടെഴുതാം.



Full View


Tags:    

Similar News