കാലുകളിലെ ഫംഗസ് അണുബാധകളെ പ്രതിരോധിക്കാന്‍ ഉതകുന്ന പാദരക്ഷകള്‍ എങ്ങന് വികസിപ്പിച്ചെടുക്കാം എന്നു കണ്ടെത്തി; പാരിസിലെ ആഗോള വേദിയില്‍ കൊല്‍ക്കത്ത ഐസറിലെ പത്തംഗ ടീമിനെ നയിക്കുന്നത് മലപ്പുറത്തുകാരി ഫാത്തിമ അന്‍ജു
ഐസറിലെ പത്തംഗ ടീമിനെ നയിക്കുന്നത് മലപ്പുറത്തുകാരി ഫാത്തിമ അന്‍ജു
കെ.എം.റഫീഖ്
മലപ്പുറം: പാരിസിലെ ആഗോള വേദിയില്‍ കൊല്‍ക്കത്ത ഐസറിലെ പത്തംഗ ടീമിനെ നയിക്കുന്നത് മലപ്പുറത്തുകാരി ഫാത്തിമ അന്‍ജു. സിന്തറ്റിക് ബയോളജിയിലെ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള പാരിസിലെ ആഗോള വേദിയായ ഐജം (ഇന്റര്‍നാഷനല്‍ ജനറ്റിക് എന്‍ജിനീയറിങ് മെഷിന്‍) ഗ്രാന്റ് ജാംബൊരിയിലാണു കൊല്‍ക്കത്ത ഐസറിലെ പത്തംഗ ടീമിനെ മലപ്പുറം കൂട്ടിലങ്ങാടി മൊട്ടമ്മല്‍ സ്വദേശിനി ഇ സി ഫാത്തിമ അന്‍ജു നയിക്കുന്നത്.
ഫാത്തിമയുടെ നേതൃത്വത്തിലുള്ള അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടങ്ങിയ സംഘമാണു കൊല്‍ക്കത്ത ഐസറിനെ പ്രതിനിധീകരിച്ചു ഐജം ജാംബൊരിയില്‍ പങ്കെടുക്കുന്നതിനായി 21ന് പാരീസിലേക്കു പുറപ്പെടുന്നത്. 'കാലുകളിലെ ഫംഗസ് അണുബാധകളെ പ്രതിരോധിക്കാന്‍ ഉതകുന്ന പാദരക്ഷകള്‍ എങ്ങനെ വികസിപ്പിച്ചെടുക്കാം' എന്ന ഫാത്തിമയുടെയും സംഘത്തിന്റെയും കണ്ടെത്തലുകള്‍ ജാംബൊരിയില്‍ അവതരിപ്പിക്കും.
ജനിതക എന്‍ജിനീയറിങ്ങിലൂടെ മാനവരാശിക്കു വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ആഗോള ശാസ്ത്ര മേളയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളിലുള്ള കുട്ടികളുടെ കണ്ടെത്തലുകളാണ് ജാംബൊരിയില്‍ അവതരിപ്പിക്കുന്നത്. ഈ മാസവസാനമാണു ജാംബൊരി നടക്കുന്നത് സംഘത്തിന്റെ യാത്രയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും ഐസര്‍ വഹിക്കും ഐസറില്‍ നാലാം വര്‍ഷ ബിഎസ്എംഎസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ കൊല്‍ക്കത്ത സംഘത്തില്‍ നിന്നുള്ള ഏക മലയാളി കൂടിയാണ് ഫാത്തിമ.
ആര്‍മിയില്‍ നിന്നു വിരമിച്ച കൂട്ടിലങ്ങാടി മൊട്ടമ്മല്‍ ഏലച്ചോല അബ്ദുല്‍ റഷീദിന്റെയും തറയില്‍ നുസീബയുടെയും മൂന്നാമത്തെ മകളാണ് പ്ലസ്ടു വരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത് തുടര്‍ന്ന് എന്‍ട്രന്‍സ് എഴുതിയാണ് കൊല്‍ക്കത്ത ഐസറില്‍ പ്രവേശനം നേടിയത്.Fathima Anjum story