തീ പിടിച്ചത് പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിന്; തൊട്ടടുത്ത് പെട്രോള്‍ പമ്പുണ്ടായിരുന്നത് ആശങ്ക കൂട്ടി; പുലര്‍ച്ചെ മൂന്ന് മണിയോടെ തീ ആളി പടര്‍ന്നു; അവസരോചിതമായി ഇടപെട്ട് അഗ്നശമന സേന; എറണാകുളം ടൗണ്‍ ഹാളിനോട് അടുത്തെ തീ അണച്ചത് അതിവേഗം
കൊച്ചി : എറണാകുളം ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയില്‍ തീ പൂര്‍ണ്ണമായും അടച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച വിവരം ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.
അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. സമീപത്ത് പെട്രോള്‍ പമ്പുകളുള്ളതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതിവേഗം തീ നിയന്ത്രണവിധേയമാക്കി. രണ്ടു ഫ്‌ലാറ്റും ഒരു വീടും സമീപത്തുണ്ടായിരുന്നു. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജീവന്‍ പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് അഗ്നി ശമന സേന നടത്തിയത്.
പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയത് അതിവേഗമാണ്. രാത്രി പത്തരയ്ക്കാണ് കട അടച്ചു പോയത്. പലതവണ ഈ കടയില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ കവര്‍ച്ചാക്കാരില്‍ നിന്നുണ്ടായതാണ് ഈ പിഴവെന്ന് കടയുടമ പറയുന്നു.