ഞാന്‍ ഒരു സ്ത്രീയല്ലെന്ന് എനിക്കറിയാം; പക്ഷേ ഒരു പുരുഷനായും എനിക്ക് തോന്നുന്നില്ല; എല്ലാം കുട്ടികള്‍ക്ക് വേണ്ടി; അക്രമിയുടെ അമ്മ ജോലി ചെയ്തിരുന്നത് ഇതേ സ്‌കൂളില്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ ക്രൂരതയില്‍ ഞെട്ടി അമേരിക്ക; മിനിസോടാ സ്‌കൂളിലെ വെടിവപ്പില്‍ 2 കുട്ടികളടക്കം 3 പേര്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്; അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്

Update: 2025-08-28 01:08 GMT

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. മിനസോട സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 2 കുട്ടികളടക്കം 3 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്കു പരുക്കേറ്റു. മിനിയപ്പലിസ് നഗരത്തിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണു വെടിവയ്പുണ്ടായത്. അക്രമി പിന്നീടു ജീവനൊടുക്കിയെന്നു പൊലീസ് പറഞ്ഞു.

395 വിദ്യാര്‍ഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. അക്രമത്തില്‍ പരുക്കേറ്റതില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇവര്‍ ചികിത്സയില്‍ തുടരുന്നു. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അക്രമം നടത്തിയത്. ഇവരുടെ അമ്മ ഈ സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. മിനിയാപൊളിസിലെ അന്നണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ വെടിവെപ്പ് കേസില്‍ പ്രതി റോബിന്‍ വെസ്റ്റ്മാന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെന്നും, അവരുടെ അമ്മ കൊല്ലപ്പെട്ട സ്‌കൂളിലെ ജീവനക്കാരിയായിരുന്നു എന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ഡെയ്ലി മെയില്‍ പുറത്തുവിട്ട കോടതി രേഖകളാണ് ഈ വെളിപ്പെടുത്തലുകള്‍ക്ക് ആധാരം.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, ഈ 'ദുരന്തം' ചെയ്തതില്‍ തനിക്ക് 'സന്തോഷമുണ്ടെന്ന്' വെസ്റ്റ്മാന്‍ തുറന്നുപറയുന്നുണ്ട്. 'കുട്ടികള്‍ക്കായി' എന്ന് തരത്തിലെ വീഡിയോയില്‍ കാണാം. കോടതി രേഖകള്‍ പ്രകാരം, വെസ്റ്റ്മാന്‍ 2019-ല്‍ റോബര്‍ട്ട് എന്ന പേര് മാറ്റി റോബിന്‍ എന്നാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. 2020 ജനുവരിയില്‍ ഈ അപേക്ഷ അംഗീകരിക്കപ്പെട്ടു. താന്‍ ഒരു സ്ത്രീയാണെന്ന് തിരിച്ചറിയുകയും ആ പേര് അതിനെ പ്രതിഫലിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തതായിരുന്നു പേരുമാറ്റത്തിനുള്ള കാരണം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അമ്മ മേരിയാണ് അപേക്ഷയില്‍ ഒപ്പുവെച്ചത്. 2021-ല്‍ വിരമിക്കുന്നതിന് മുന്‍പ് വെസ്റ്റ്മാന്റെ അമ്മ ഈ സ്‌കൂളില്‍ ജീവനക്കാരിയായിരുന്നു.

വെസ്റ്റ്മാന് ലിംഗഭേദത്തെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നതായും രേഖകള്‍ പറയുന്നു. 'എനിക്ക് എല്ലായ്‌പ്പോഴും പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ ചിലപ്പോള്‍ ഞാന്‍ അത് ശരിക്കും ഇഷ്ടപ്പെടുന്നു. ഞാന്‍ ഒരു സ്ത്രീയല്ലെന്ന് എനിക്കറിയാം, പക്ഷേ ഒരു പുരുഷനായും എനിക്ക് തോന്നുന്നില്ല,' വെസ്റ്റ്മാന്‍ കുറിച്ചു. 'എന്റെ ഈ വസ്ത്രം എനിക്കിഷ്ടമാണ്. ഞാന്‍ സുന്ദരിയും സ്മാര്‍ട്ടും വിനീതയുമായി തോന്നുന്നു. വെടിവെപ്പിനായി ഞാന്‍ ഇത് ധരിക്കാനാണ് കരുതുന്നത്.'-ഇത്തരത്തിലെ വീഡിയോയും പുറത്തു വന്നു.

സംഭവത്തെ മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ ട്രാന്‍സ്ഫോബിയയെ അപലപിച്ചു. ഒരു വശത്ത് സ്വന്തം ഐഡന്റിറ്റിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍, മറുവശത്ത് ഭയാനകമായ കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പ് ഈ വിവരങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ക്രൂരമായ ആക്രമണത്തിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News