സ്‌പെയിനിലെ വിമാനത്താവളത്തിന് സമീപം നീഗൂഢ ഡ്രോണുകള്‍ പറന്നുയര്‍ന്നു; ബ്രിട്ടീഷ് വിനോദസഞ്ചാരികളുമായി പോയ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; അലികാന്റേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഡ്രോണ്‍ ഓപ്പറേറ്റര്‍ തിരിച്ചറിയാന്‍ പരിശോധന
സ്‌പെയിനിലെ വിമാനത്താവളത്തിന് സമീപം നീഗൂഢ ഡ്രോണുകള്‍ പറന്നുയര്‍ന്നു
മാഡ്രിഡ്: നിഗൂഢ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വിനോദസഞ്ചാരികളുമായി പോയ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. സ്പെയിനിലെ അലികാന്റേ വിമാനത്താവളതതിന് സമീപമാണ് ഈ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഈ വിമാനങ്ങളെല്ലാം തന്നെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
രാത്രി 9 മണിയോടെയാണ് ഡ്രോണുകള്‍ കണ്ടത്. ഉടന്‍ തന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുകയായിരുന്നു.
രാത്രിയില്‍ കോസ്റ്റ ബ്ലാങ്കയിലേക്ക് പോകുന്ന പത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ടി വന്നതായി സ്ഥിരീകരിച്ചു. ഏഴ് വലന്‍സിയയിലേക്കും ഒന്ന് മുര്‍സിയയിലേക്കും ഒന്ന് ബാഴ്‌സലോണയിലേക്കും ഒന്ന് മല്ലോര്‍ക്കയിലെ പാല്‍മയിലേക്കുമാണ് തിരിച്ചു വിട്ടത്്. യുകെയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളായിരുന്നു വഴി തിരിച്ച് വിടേണ്ടി വന്നത്.
ഇവ മാഞ്ചസ്റ്റര്‍, ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ്, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന മൂന്ന് റയാനെയര്‍ വിമാനങ്ങളു ലിവര്‍പൂളില്‍ നിന്നുള്ള ഒരു ഈസിജെറ്റ് വിമാനവും മാഞ്ചസ്റ്ററില്‍ നിന്നുള്ള ഒരു ജെറ്റ്2 വിമാനവും ഉള്‍പ്പെടുന്നു. ഡ്രോണ്‍ മുന്നറിയിപ്പ് കാരണം പുറത്തേക്കുള്ള വിമാനങ്ങളില്‍ അവധിക്കാലം ആഘോഷിക്കുന്നവര്‍ക്ക് കാലതാമസം നേരിട്ടു. ഏകദേശം 1,000 യാത്രക്കാരെ ഇത് നേരിട്ട് ബാധിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡ്രോണ്‍ ഓപ്പറേറ്ററെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം തുടരുകയാണ്. റണ്‍വേകള്‍ക്ക് സമീപം ഒരു നിഗൂഢ ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാല്‍മ വിമാനത്താവളത്തിലും പ്രശ്നങ്ങള്‍ ഉണ്ടായി. സെപ്റ്റംബര്‍ അവസാനത്തില്‍ ഒരു ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് ഫ്യൂര്‍ട്ടെവെന്‍ചുറ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു. അനധികൃതമായി ഡ്രോണ്‍ പറത്തിയവര്‍ക്ക് 3.9 മില്യണ്‍ പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡ്രോണ്‍ ഓപ്പറേറ്റര്‍ ഒരു പൈലറ്റ് അല്ലെങ്കില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ പോലെയുള്ള ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ ഏറ്റവും ഉയര്‍ന്ന പിഴ ചുമത്താം. ഹീലിയം കാലാവസ്ഥാ ബലൂണുകള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ബാള്‍ട്ടിക് രാജ്യത്തിന്റെ പ്രദേശത്തേക്ക് എത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ലിത്വാനിയ തലസ്ഥാന വിമാനത്താവളം അടച്ചിട്ടിരുന്നു. ബെലാറസിന്റെ അതിര്‍ത്തിയിലെ രണ്ട് ക്രോസിംഗുകളും അടയ്ക്കാനും നിര്‍ബന്ധിതരായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സ്പാനിഷ് അവധിക്കാല ഹോട്ട്‌സ്‌പോട്ടില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
