ഖത്തറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാന്‍ പ്രത്യാക്രമണം; കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ഖത്തര്‍ വ്യോമ പാത തുറന്നിട്ടും അനിശ്ചിതത്വം തുടരുന്നു; തിരുവനന്തപുരത്ത് നിന്നും എട്ട് സര്‍വ്വീസുകള്‍ റദ്ദാക്കി; നെടുമ്പാശ്ശേരിയിലും ക്യാന്‍സലേഷന്‍; വിമാനങ്ങളുടെ മാറ്റം ഇങ്ങനെ

Update: 2025-06-24 03:49 GMT

കൊച്ചി: ഖത്തറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാന്‍ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്ന് 17ഉം കണ്ണൂരില്‍ നിന്ന് 12ഉം തിരുവനന്തപുരത്ത് നിന്ന് എട്ടും സര്‍വീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1: 20ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരെ ചെക്കിന്‍ ചെയ്തതിന് ശേഷം തിരിച്ചയച്ചു. വ്യോമ പാതകള്‍ തുറന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ഇന്‍ഡിഗോയുടെ അറിയിപ്പ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ വിമാനക്കമ്പനികളുടെ സൈറ്റുകള്‍ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321 റിയാദ്, ix 347 അബുദാബി, ix 337 മസ്‌ക്കറ്റ്, ix 351 ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ രണ്ടരക്ക് ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തി 3:35ന് മടങ്ങേണ്ടിയിരുന്ന ഖത്വര്‍ എയര്‍വെയ്‌സ് വിമാനവും റദ്ദാക്കി. ഗള്‍ഫ് യാത്രക്ക് മുന്‍പ് വിമാന സര്‍വീസുകളുടെ കാര്യത്തില്‍ യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും റദ്ദാക്കിയതോ വൈകിയോടുന്നതോ ആയ വിമാനങ്ങള്‍

A1953-COK-DOH കൊച്ചി - ദോഹ

A1933-COK-DXB കൊച്ചി - ദുബൈ

SG018-COK-DXB കൊച്ചി - ദുബൈ

A1934-DXB-COK ദുബൈ - കൊച്ചി

6E1403- COK-AUH കൊച്ചി - അബുദബി

IX494-KWI-COK കുവൈത്ത് - കൊച്ചി

6E1493COK-RKT കൊച്ചി - യൂ എ ഇ

IX441COK-MCT കൊച്ചി - മസ്‌കറ്റ്

6E1271- COK-MCT കൊച്ചി - മസ്‌ക്കത്ത്

IX476-DOH-COK ദോഹ - കൊച്ചി

6E1272-MCT-COK മസ്‌കത്ത് - കൊച്ചി

IX475-COK-DOH കൊച്ചി - ദോഹ

6E1206/055 BAH-COK-DMM കൊച്ചി - ദമാം

IX442-MCT-COK മസ്‌കത്ത് - കൊച്ചി

SG017- DXB-COK ദുബൈ- കൊച്ചി

IX461COK-KWI കൊച്ചി - കുവൈറ്റ്

6E1404-AUH-COK അബുദാബി - കൊച്ചി

Similar News