ബാര്‍ക്ക് തട്ടിപ്പ് കേസില്‍ 24 ന്യൂസിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക് എതിരെ കേസ്; പിന്നാലെ 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെ 2000 കോടിയുടെ തട്ടിപ്പുകേസ്; സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തു; പരാതിക്കാരനെ ജയിലിലടച്ചു! ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി ഗുണ്ടായിസം; ഒന്നാം പ്രതി ചാനല്‍ ചെയര്‍മാന്‍

24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെ 2000 കോടിയുടെ തട്ടിപ്പുകേസ്

Update: 2025-12-02 15:49 GMT

കൊച്ചി: ബാര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തിരിക്കുകയാണ്. അതിനിടെ, 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള 2000 കോടിയുടെ തട്ടിപ്പുകേസും ഇതേദിവസം പുറത്തുവന്നു. സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നും ഒത്തുതീര്‍പ്പിന് വിളിച്ച് വരുത്തി ക്രൂര മര്‍ദ്ദനം നടത്തിയെന്നുമാണ് പരാതി. ചാനല്‍ ചെയര്‍മാനാണ് ആലുങ്കല്‍ മുഹമ്മദാണ് ഒന്നാം പ്രതി. നെടുമ്പാശ്ശേരി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

നിലമ്പൂര്‍ സ്വദേശി അബ്ദുള്‍സലാം അബ്ദുള്‍റഹ്‌മാന്റെ പരാതിയിലാണ് മുഹമ്മദ് ആലുങ്കലും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

'ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ ചേര്‍ന്ന് 2015 മുതല്‍ 2019 വരേയുള്ള കാലയളവില്‍ ഗൂഡാലോചന നടത്തി പരാതിക്കാരന്‍ സൗദി അറേബ്യയില്‍ 2003 മുതല്‍ പ്രവര്‍ത്തനം നടത്തിവരുന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശ്യംഖല വ്യാജരേഖയുണ്ടാക്കി ചതിയിലൂടെ തട്ടിയെടുത്തു' നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയ എഫ്‌ഐറില്‍ പറയുന്നു.




ആശുപത്രി ശൃംഖല തട്ടിയെടുത്തതിന് പുറമെ, വ്യാജ പരാതികള്‍ നല്‍കി പരാതിക്കാരനെ സൗദി അറേബ്യയില്‍ ജയില്‍വാസം അനുഭവിക്കുന്നതിന് ഇടയാക്കി. ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് (ഒത്തുതീര്‍പ്പ്) എന്ന വ്യാജേന നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പ്രോറ റെസിഡന്‍സി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരനെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ, നിസാം അലി, അബ്ദുള്‍ ലത്തീഫ്, സുബൈര്‍, ഷിഹാബുദ്ധീന്‍, സമീര്‍ എന്നിവരാണ് രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.

ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റ് വായിക്കാം:

24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദി

നെയും മറ്റ് അഞ്ച് പേരെയും പ്രതികളാക്കി

നെടുമ്പാശ്ശേരി പോലീസ് ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

നിലമ്പൂര്‍ സ്വദേശി അബ്ദുള്‍സലാം അബ്ദുള്‍റഹ്‌മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സൗദി അറേബ്യയിലെ 2000 കോടി രൂപയുടെ

ആശുപത്രി ശൃംഖല വ്യാജരേഖകള്‍ ചമച്ച്

തട്ടിയെടുത്തു. പരാതിക്കാരനെ കള്ളക്കേസില്‍ കുടുക്കി അവിടെ ജയിലില്‍

അടച്ചു. ഒത്തുതീര്‍പ്പിനെന്നോണം വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയും

ചെയ്തു.

ശ്രീകണ്ഠന്‍ നായര്‍ ബ്രേക്കിംഗ് ന്യൂസായി

കൊടുക്കുമോ?

ഒരു ചാനലിന്റെ പിന്‍ബലത്തില്‍ നിയമം കൈയിലെടുത്ത് ഗുണ്ടായിസം കാണിക്കുക.

റിപ്പോര്‍ട്ടര്‍ ചാനലിലെ അഗസ്റ്റിന്‍ സഹോദരന്മാരുടെ പാതയില്‍ ആലുങ്കല്‍

മുഹമ്മദും !

കലക്കീട്ടാ

Full View


അതിനിടെ, 24 ന്യൂസിന്റെ പരാതിയില്‍ ബാര്‍ക് തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേയും കേസും എടുത്തു. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ചാനലിലെ ഉണ്ണികൃഷ്ണനാണ് പരാതിക്കാരന്‍. ശ്രീകണ്ഠന്‍ നായരുടെ അതിവിശ്വസ്തനാണ് ഉണ്ണികൃഷ്ണന്‍. നേരത്തെ ബാര്‍കിലെ അശാസ്ത്രീയതയും തട്ടിപ്പും ചൂണ്ടിക്കാണിച്ച് മീഡിയവണ്‍ ബാര്‍ക്കില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ആരംഭിക്കുകയും അതിനായി സൈബര്‍ പൊലീസിനെ ചുമതലപ്പെടുത്തകയും ചെയ്തു. ബിഎന്‍സ് 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലീസ് കേസെടുത്തത്.

റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ശ്രീകണ്ഠന്‍ നായര്‍ പരാതി നല്‍കി. പക്ഷേ അതില്‍ ചാനലിന്റെ പേരുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ കേസ് എടുക്കുകയും ചെയ്തു. ആദ്യമായാണ് ബാര്‍ക്കില്‍ ഒരു ചാനലിനെതിരെ മറ്റൊരു ചാനല്‍ പരാതി നല്‍കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടെ റിപ്പോര്‍ട്ടര്‍ ടിവി ഉടമയെ അറസ്റ്റു ചെയ്യേണ്ടി വരും. ഈ വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും മറുപടി നല്‍കേണ്ടി വരും. താനാണ് റിപ്പോര്‍ട്ടര്‍ ടിവി ഉടമയെന്നാണ് ആന്റോ അഗസ്റ്റിന്‍ പരസ്യമായി പറയുന്നത്. എന്നാല്‍ രേഖകളില്‍ അങ്ങനെ അല്ലെന്നും വാദമുണ്ട്. ഈ അടുത്ത കാലത്ത് സൈബര്‍ സഖാക്കളുടെ പ്രിയങ്കരനായി മാറിയിരുന്നു ആന്റോ അഗസ്റ്റിന്‍. അഗസ്റ്റിന്‍ സത്യസന്ധനാണെന്നും മാന്യനാണെന്നും വരെ അവര്‍ പ്രചരിപ്പിച്ചു. അതിനിടെയാണ് 24 ന്യൂസിന്റെ പരാതിയില്‍ കേസെടുത്തത്.

Tags:    

Similar News