ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം! സൗജന്യ 'സ്ട്രീമിംഗ്-ക്വാളിറ്റി' വൈ-ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്; തടസ്സമില്ലാതെ വൈ ഫൈ ലഭ്യമാക്കുക സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സാങ്കേതികവിദ്യ വഴി

ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം!

Update: 2025-07-10 04:31 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി എല്ലാ വിമാനങ്ങളിലും സ്ട്രീമിംഗ് ക്വാളിററി വൈ ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്. വിമാനയാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനവും ഏര്‍പ്പെടുത്തുന്നത്, എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഈ സേവനം അടുത്ത വര്‍ഷം മുതല്‍ കമ്പനിയുടെ ബോയിംഗ് 787, എയര്‍ബസ് എ 350, എ 330 നിയോ എന്നിവയില്‍ ലഭ്യമാകും. 2027 അവസാനത്തോടെ വിര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ എല്ലാ വിമാനങ്ങളിലും വൈഫൈ സംവിധാനം നിലവില്‍ വരും. 2017 ല്‍ അത്ലാന്റ്ിക് മേഖലയില്‍ ഉടനീളം ഫ്ളീറ്റ്-വൈഡ് വൈ-ഫൈ ആദ്യമായി അവതരിപ്പിച്ച വിമാനക്കമ്പനിയാണ് വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്.

യാത്രക്കാര്‍ക്ക് അദികം ചെലവില്ലാതെ വീഡിയോ സ്ട്രീമിംഗ് ആസ്വദിക്കാനും, തടസ്സമില്ലാതെ വൈഫൈ പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. വിമാനങ്ങളുടെ നവീകരണത്തിനായി വിര്‍ജിന്‍ അറ്റ്ലാന്റിക്ക് പതിനേഴ് ബില്യണ്‍ ഡോളറാണ് മാറ്റി വെച്ചിരിക്കുന്നത്. 2028 ഓടെ ഏറ്റവും നൂതന സംവിധാനങ്ങളുള്ള നാല്‍പ്പത്തിയഞ്ച് വിമാനങ്ങള്‍ കമ്പനി സ്വന്തമാക്കും.

ശരാശരി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വിമാനങ്ങളാണ് വിര്‍ജിന്‍ അത്ലാറ്റിന്റിക്കിന്റെ കൈവശമുള്ളത്. ഇവയില്‍ കൂടുതലും എയര്‍ബസിന്റെയും ബോയിങ്ങിന്റെയും വിമാനങ്ങളാണ് ഇവരുടെ കൈവശമുള്ളത്. പുതിയതായി വാങ്ങുന്ന എയര്‍ബ്സ് എ 330 നിയോസ് വിമാനത്തില്‍ ആറ് റിട്രീറ്റ് സ്യൂട്ടുകള്‍ ഉള്‍പ്പെടെ നിരവധി ആഡംബര സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്യൂട്ടിനുള്ളില്‍ ഏറ്റവും ആഡ്ംബര സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബറില്‍ കമ്പനി പുതിയൊരു ആപ്പും പുറത്തിറക്കും. ആഡംബര സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ വോട്ടറിയുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ ആരോഗ്യ മേഖലയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിമാന യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ തന്നെ നടപ്പിലാക്കുന്നതില്‍ വിര്‍ജിന്‍ അറ്റ്ലാന്റിക്ക് ഏറ്റവും പ്രാധാന്യം നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News