പൂച്ചക്ക് പോലും ബ്രാന്‍ഡഡ് ഐറ്റംസ്.. ബന്ധുക്കള്‍ക്കെല്ലാം ജോലി; അറിയപ്പെട്ടിരുന്നത ഗാംഗ്സ്റ്റര്‍ ഡെബ്‌സ്, ക്യൂന്‍ ബീ തുടങ്ങിയ പേരുകളില്‍; ബ്രിട്ടനിലെ ലഹരി മാഫിയ തലൈവിക്ക് ഇനി ജയിലില്‍ ശിഷ്ടകാലം കഴിയാം; 20 വര്‍ഷം തടവിന് ശിക്ഷിച്ചു കോടതി
പൂച്ചക്ക് പോലും ബ്രാന്‍ഡഡ് ഐറ്റംസ്.. ബന്ധുക്കള്‍ക്കെല്ലാം ജോലി
ലണ്ടന്‍: മയക്ക് മരുന്ന് മാഫിയ തലൈവിയായ മുത്തശ്ശിക്ക് 20 വര്‍ഷം ജയില്‍ ശിക്ഷ. തന്റെ കുടുംബവുമൊത്ത് യു കെയില്‍ വലിയൊരു മാഫിയാ സാമ്രാജ്യമായിരുന്നു അവര്‍ കെട്ടിപ്പടുത്തിയിരുന്നത്. ഡെബോേേറ മാസണ്‍ എന്ന 65 കാരി തന്റെ സ്വന്തം കുടുംബാംഗങ്ങളെ തന്നെയായിരുന്നു മയക്കുമരുന്ന് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്നത്. ഗാംഗ്സ്റ്റര്‍ ഡെബ്‌സ്, ക്യൂന്‍ ബീ തുടങ്ങിയ പേരുകളിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. സ്വന്തം സഹോദര്‍, അവരുടെ നാല് മക്കള്‍, അവരുടെ പങ്കാളികളും സുഹൃത്തുക്കളും എന്നിങ്ങനെയായി ആളുകളെ ചേര്‍ത്ത് സാമ്രാജ്യം വിപുലപ്പെടുത്തിയ മുത്തശ്ശി ഏകദേശം 80 മില്യന്‍ പൗണ്ട് വരുന്ന കഞ്ചാവാണ് ഇതുവരെ വിറ്റത്.
ഫാര്‍വിച്ച് തുറമുഖത്തു നിന്നും ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, ലണ്ടന്‍, ലെസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം, റോഥര്‍ഹാം, ഷെഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളിലേക്കായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഓരോ തവണയും ചര്‍ക്കുമായി പോകുന്നവര്‍ക്ക് 1000 പൗണ്ട് വീതമായിരുന്നു ഇവര്‍ കൂലിയായി നല്‍കിയിരുന്നത്. വടക്കന്‍ ലണ്ടനിലെ, ഐലിംഗ്ടണ്‍ ആസ്ഥാനമായ ഈ പത്ത് അംഗ സംഘത്തിലെ എല്ലാവര്‍ക്കും കൂടി 100 വര്‍ഷത്തെ തടവാണ് വൂള്‍വിച്ച് ക്രൗണ്‍ കോടതി വിധിച്ചത്. 2023 ഏപ്രിലിനും നവംബറിനും ഇടയിലായിരുന്നു ഇവര്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ ഷാര്‍ലറ്റ് കോടതിയില്‍ പറഞ്ഞു.
രണ്ട് വയസ്സുള്ള പേരക്കുട്ടികളെ അവ്രെ അവര്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചിരുന്നു. കാറിലെ കുട്ടികള്‍ക്കുള്ള സീറ്റിനുള്ളില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി 5 കിലോ കഞ്ചാവ് വരെ ഇവര്‍ കടത്തിയിട്ടുണ്ടത്രെ. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച പണം കൊണ്ട്, ഏഴ് കുട്ടികളുടെ അമ്മ കൂടിയായ ഇവര്‍ ദുബായ്, ബഹറിന്‍ എന്നിവിടങ്ങളിലേക്ക് ആഡംബര യാത്രകള്‍ നടത്തുകയും ഡിസൈനര്‍ വസ്ത്രങ്ങളും ബാഗുകളുമൊക്കെ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഗോസ്റ്റ് എന്ന് പേരുള്ള ഇവരുടെ വളര്‍ത്തു പൂച്ചയുടെ കഴുത്തില്‍ 400 പൗണ്ട് വില വരുന്ന ഗുചി ക്യാറ്റ് കോളര്‍ ആയിരുന്നു ധരിപ്പിച്ചിരുന്നത്.
ഒരു വര്‍ഷം കൊണ്ട് 50,000 പൗണ്ട് വരെ ബെനെഫിറ്റുകള്‍ ക്ലെയിം ചെയ്തിരുന്ന ഇവര്‍, വര്‍ഷാന്ത്യത്തോടെ 90,000 പൗണ്ട് ലാഭമുണ്ടാക്കി തുര്‍ക്കിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകാന്‍ ആഗ്രഹിച്ചിരുന്നു. അതിനിടയിലായിരുന്നു ഉദ്യോഗസ്ഥര്‍ അവരുടെ ഐലിംഗ്ടണിലുള്ള വീട് റെയ്ഡ് ചെയ്യുന്നതും അവരെ പിടികൂടുന്നതും. ഇവരുടെ മക്കള്‍ താമസിക്കുന്ന വീടുകളിലും റെയ്ഡ് നടത്തിയ പോലീസ് നിരവധി കഞ്ചാവ് പാക്കറ്റുകളും പിടിച്ചെടുത്തിരുന്നു. പതിനൊന്ന് ആഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ഇപ്പോള്‍ കോടതി അവര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.