'എന്റെ പ്രോട്ടീന്‍ ഷേക്ക് വരെ കൊടുത്തിട്ടും എന്നെ തേച്ചു..'; കാമുകിയുമായി ഒരുമിച്ച് ജിമ്മിൽ ചേർന്നു; പിന്നാലെ മറ്റൊരാളുമായി പ്രണയം മൊട്ടിട്ടു; സങ്കടം സഹിക്കാൻ കഴിയാതെ കാമുകൻ; പകരം വീട്ടാന്‍ ഉറപ്പിച്ചു; ഒടുവിൽ മുൻകാമുകൻ ജിമ്മിനോടുള്ള കലിതീർത്തത് ഇങ്ങനെ!

Update: 2024-11-29 11:30 GMT

പൂനെ: പ്രണയത്തിൽ ആയിരിക്കുമ്പോൾ ബ്രേക്ക്ആപ് ആകുന്നത് പലർക്കും സഹിക്കാൻ കഴിയില്ല. ചിലർ ജീവിതകാലം മുഴുവനും കരഞ്ഞു തീർക്കും. മറ്റുചിലർ മാരക ലഹരി ഉപയോഗങ്ങൾക്ക് എല്ലാം അടിമപ്പെടുന്നു. ചില ആളുകൾ അവർ സ്നേഹിച്ച പെണ്ണിന് ഒരു പണി കൊടുക്കാൻ നോക്കും. അങ്ങനെ ഒരു രസിപ്പിക്കുന്ന സംഭവമാണ് പൂനെയിൽ നടന്നിരിക്കുന്നത്.

കാമുകി ജിമ്മിൽ എത്തിയ മറ്റൊരാളുമായി പ്രണയത്തിലായ വിഷമം തീര്‍ക്കാന്‍ യുവാവ് അതേ ജിമ്മിന് വണ്‍സ്റ്റാര്‍ റേറ്റിംഗ് നല്‍കിയതാണ് സംഭവം. പൂനെയിലാണ് രസിപ്പിക്കുന്ന സംഭവം നടന്നത്. പൂനെയിലെ കല്യാണി നഗറിലെ കള്‍ട്ട് ജിമ്മിലാണ് യുവാവും കാമുകിയും ഒരുമിച്ച് പരിശീലനത്തിനായി എത്തിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ജിമ്മിലെ മറ്റൊരാളുമായി കാമുകി പ്രണയത്തിലാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്.

ഒടുവിൽ ഇതോടെയാണ് ഗൂഗിളില്‍ ജിമ്മിന് വണ്‍സ്റ്റാര്‍ റേറ്റിംഗ് കൊടുത്ത് പകരം വീട്ടാൻ യുവാവ് തീരുമാനം എടുത്തത്. കാമുകി തന്നെ ചതിച്ചുവെന്ന് പറഞ്ഞ് നീണ്ട കുറിപ്പും ഇതോടൊപ്പം ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുറിപ്പിന്റെ പൂർണഭാഗം,'കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഞാനും കാമുകിയും ജിമ്മില്‍ ചേര്‍ന്നത്. വളരെ നല്ല സ്ഥലമായിരുന്നു അത്. അവിടുത്തെ ആള്‍ക്കാരും നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ എന്റെ കാമുകി ശ്രുതി എന്നെ വഞ്ചിച്ചു. ജിമ്മില്‍ സ്ഥിരമായി വരുന്ന അഭിഷേകുമായി അവള്‍ പ്രണയത്തിലായി. തുടക്കത്തില്‍ അവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ പിന്നീടാണ് അവന്‍ ശ്രുതിയെ എന്നില്‍ നിന്നും തട്ടിയെടുത്തുവെന്ന് മനസിലായത്. എന്റെ പ്രോട്ടീന്‍ ഷേക്ക് വരെ അവന് ഞാന്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവന്‍ എന്നെ ചതിച്ചു. ഇപ്പോള്‍ അവര്‍ രണ്ടുപേരും ഒരുമിച്ചാണ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഞാന്‍ ഒറ്റയ്ക്കായി' എന്നാണ് യുവാവിന്റെ കുറിപ്പ്.

Tags:    

Similar News