വയനാട് പുനരധിവാസത്തിന് കാല്‍ക്കാശില്ല; പഴി മുഴുവന്‍ കേന്ദ്രത്തിന്; വയനാട്ടില്‍ നിന്നുളള സിപിഎമ്മിന്റെ ആദ്യ മന്ത്രിയുടെ ഔദ്യോഗിക വസതി പുതുക്കാന്‍ 86.1 ലക്ഷം; എസെന്‍ഡെയ്ന്‍ ബംഗ്ലാവ് നവീകരണത്തിന് പൊടിക്കുന്നത് കൂടാതെ തൃശൂര്‍ രാമനിലയം അതിഥി മന്ദിര നവീകരണത്തിന് ഊരാളുങ്കലിന് 96 ലക്ഷവും
വയനാട്ടില്‍ നിന്നുളള സിപിഎമ്മിന്റെ ആദ്യ മന്ത്രിയുടെ ഔദ്യോഗിക വസതി പുതുക്കാന്‍ 86.1 ലക്ഷം
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസ വിഷയത്തില്‍ സംസ്ഥാനത്തിന് കേന്ദ്രം ധനസഹായം നല്‍കിയില്ലെന്ന പേരില്‍ എല്‍ഡിഎഫ് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട്ടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയായ മന്ത്രി ഒ.ആര്‍. കേളുവിന്റെ ഔദ്യോഗിക വസതിയായ എസെന്‍ഡെയ്ന്‍ ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിക്ക് 86.1 ലക്ഷം രൂപ അനുവദിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് കേന്ദ്രസഹായം കാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മന്ത്രിയുടെ കാര്യത്തില്‍ വലിയ കരുതലാണ് കാണിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. 600 കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. കേന്ദ്ര സഹായം വൈകുന്നത് ചൂണ്ടി കാണിച്ച് സംസ്ഥാന സര്‍ക്കാരും നിസ്സംഗരായി ഇരിക്കുകയാണ് എന്നാണ് ആക്ഷേപം.
ബംഗ്ലാവിന്റെ നവീകരണം, സുരക്ഷ ശക്തമാക്കല്‍, ഫയര്‍ സേഫ്റ്റ് ജോലികള്‍ എന്നിവയ്ക്കായാണ് ബില്‍ഡിങ്‌സ് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ചത്. പണി ചെയ്യുമ്പോള്‍ ഉറപ്പായും പാലിക്കേണ്ട നിബന്ധനകളും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്.
എസ്റ്റിമേറ്റില്‍ നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള വേതനം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഫര്‍ണിഷിങ്ങിന് ആഞ്ഞിലിയും സെക്കന്റ് ക്ലാസ് തേക്കും ഉപയോഗിക്കണമെന്നും ഇക്കാര്യം ഉപയോഗത്തിന് മുമ്പ് പരിശോധിച്ചുറപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെയിന്റിങിന്റെ കാര്യത്തിലും ഗുണമേന്‍മ ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്താണ് കെ. ബിജു ഐഎഎസ് ഉത്തരിവിറക്കിയിരിക്കുന്നത്.
ക്ലിഫ് ഹൗസ് പരിസരത്തെ എസെന്‍ഡെയ്ന്‍ ബംഗ്ലാവിന്റെ ചോര്‍ച്ച അടക്കം പരിഹരിക്കാന്‍ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ മന്ദിരമായിരുന്നു എസെന്‍ഡെയ്ന്‍ ബംഗ്ലാവ്. രാധാകൃഷ്ണന്‍ ആലത്തൂര്‍ എംപി ആയതോടെ പകരമെത്തിയ ഒ.ആര്‍. കേളുവിന് മന്ത്രിമന്ദിരം അനുവദിക്കുകയായിരുന്നു.
സര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തികള്‍ എസെന്‍ഡെയ്ന്‍ ബംഗ്ലാവിന്റെ നവീകരണം കൊണ്ട് അവസാനിക്കുന്നില്ല. ടൂറിസം വകുപ്പിന്റെ കീഴിലെ പ്രധാന അതിഥി മന്ദിരങ്ങളില്‍ ഒന്നായ രാമനിലയം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ അടുക്കളയും നവീകരിക്കുകയാണ്. രാമനിലയം ഗസ്റ്റ് ഹൗസ്-കിച്ചണ്‍ വര്‍ക്ക്- ജനറല്‍ സിവില്‍ വര്‍ക്ക് എന്ന പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെ ആണ് ഏല്‍പ്പിക്കുന്നത്. ടൂറിസം ഡയറക്ടറുടെ ആവശ്യപ്രകാരം, 95,70,000( തൊണ്ണൂറ്റ് അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ) വിനോദസഞ്ചാര വകുപ്പ് അനുവദിച്ച് ഉത്തരവായി.
രാജകീയ പൈതൃകം പേറുന്ന തൃശൂര്‍ രാമനിലയം നാലുവര്‍ഷം മുമ്പ് പൂര്‍ണമായി നവീകരിച്ചിരുന്നു. ടൗണ്‍ഹാള്‍ റോഡില്‍, കേരള സംഗീത നാടക അക്കാദമിയുടെ മുന്‍വശത്തായി, തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിനോട് ചേര്‍ന്നാണ് നവീകരിച്ച രാമനിലയം ഗസ്റ്റ് ഹൗസ് നിലനില്‍ക്കുന്നത്. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം അനുമാനങ്ങള്‍ നിലവിലുണ്ട്. ഇത് ഒരു കാലത്ത് ഒരു കൊട്ടാരം ആയിരുന്നെന്നും, ഒരു സൈനിക ബാരക്ക് ആണെന്നും, ഒരു റിക്രൂട്ട്മെന്റ് സെന്റര്‍ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇത് ഒരിക്കല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റെ ഔട്ട്ഹൗസായിരുന്നുവെന്നും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് റെസിഡന്‍സിയായി മാറ്റപ്പെട്ടു എന്നും പറയപ്പെടുന്നു