പുത്തൻ വസ്ത്രമെല്ലാം ധരിച്ചെത്തി; വേദിയിൽ ഭാര്യക്കൊപ്പം ഡാൻസ്; പാട്ടൊക്കെ പാടി ആടിത്തിമിർത്ത് ആഘോഷം; ഒടുവിൽ വിവാഹ വാര്‍ഷികം അവസാനിച്ചത് കണ്ണീരിൽ; പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ; നെഞ്ചുപൊട്ടി കുടുംബാംഗങ്ങള്‍

Update: 2025-04-04 06:59 GMT

ലക്നൗ: നമ്മുടെ എല്ലാം തിരക്കേറിയ ജീവിതത്തിൽ വിളിക്കാതെ എത്തുന്ന ഒരേയൊരു അതിഥിയാണ് മരണം. ഏത് നിമിഷവും അത് സംഭവിക്കാം. അതുകൊണ്ട് തന്നെയാണ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം മറന്ന് മനുഷ്യർ ആഘോഷിക്കുന്നത്.അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്.

വിവാഹ വാര്‍ഷികാഘോഷത്തിനിടെ 50-കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് ദാരുണ സംഭവം നടന്നത്. 50 കാരനായ വസീം സര്‍വാത്ത് ആഘോഷ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടെയായിരുന്നു മരണം തേടിയെത്തിയത്.

പരാമ്പരാഗത രീതിയില്‍ പുത്തൻ വസ്ത്രമൊക്കെ ധരിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വസീമിന്‍റേയും ഭാര്യ ഫറയുടേയും 25-ാം വിവാഹ വാര്‍ഷികാഘോഷം നടത്തിയത്. പിലിഭിത്തി ബൈപ്പാസിന് സമീപത്തുള്ള ഹാളിലാണ് ആഘോഷങ്ങള്‍ നടന്നിരുന്നത്. പാട്ടും നൃത്തവുമായി ആഘോഷം മുന്നോട്ടു പോകുമ്പോഴാണ് വസീമിന്‍റെ അപ്രതീക്ഷിത വിയോഗം. സ്റ്റേജിലെ പാട്ടിന് അനുസരിച്ച് ഫറയും വസീമും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

പക്ഷെ അല്‍പസമയത്തിന് ശേഷം വസീം പെട്ടന്ന് കുഴഞ്ഞു വീണു. ചുറ്റുമുള്ളവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും വസീം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വസീം മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. വസീമിന്‍റെ സംസ്കാര ചടങ്ങുകള്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടത്തി. ഭാര്യ ഫറ സ്കൂള്‍ അധ്യാപികയാണ്. ഇരുവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ നാട്ടുകാർ അടക്കം ഞെട്ടിയിരിക്കുകയാണ്.

Tags:    

Similar News