'ഞാന്‍ സ്വര്‍ഗ്ഗ ലോകത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു'; ആശുപത്രി കിടക്കയില്‍ കിടക്കവേ അവകാശവാദവുമായി ദ്വീര്‍ഘകാലം കോമയിലായിരുന്ന രോഗി; യേശുവിനെ തന്റെ 'സിംഹാസന മുറിയില്‍' കണ്ടുമുട്ടിയതായി സ്റ്റീവ്

'ഞാന്‍ സ്വര്‍ഗ്ഗ പോലത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു'

Update: 2025-11-04 06:05 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒരാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്ന ഒരു വ്യക്തി താന്‍ സ്വര്‍ഗലോകത്ത് പോയി യേശുവിനേയും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടതായി അവകാശവാദവുമായി രംഗത്ത്. സ്റ്റീവ് ബോയ്ല്‍സ് എന്ന വ്യക്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ഗത്തിലെ ഒരു പുല്‍മേട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടിയതായി ബോയ്ല്‍സ് വിശദീകരിക്കുന്നു.

നേരത്തേ തമ്മില്‍ കണ്ടിട്ടില്ലാത്ത ആ വ്യക്തി പക്ഷെ വളരെ പരിചിതനെ പോലെയാണ് തനിക്ക് തോന്നിയത്. തന്റെ പേര് ഡാനിയല്‍ എന്നാണെന്നും താങ്കള്‍ അച്ഛനാണ് എന്നാണ് താന്‍ കരുതുന്നതെന്നുമാണ് അയാള്‍ പറഞ്ഞത്. സ്റ്റീവ് ബോയ്ല്‍സ് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ തന്നെ അലസി പോയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ ഉടനെ തന്നെ ജനിക്കുന്നത് ആണ്‍കുട്ടി ആണങ്കില്‍ അവന് ഡാനിയല്‍ എന്ന് പേരിടാനാണ് ദമ്പതികള്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഗര്‍ഭം അലസിപോകുകയായിരുന്നു. എന്നാല്‍ ഡാനിയേലിനെ കാണാന്‍ അമ്മ ആഗ്രഹിക്കുന്നുവെന്ന് സ്റ്റീവ് പറഞ്ഞപ്പോള്‍, കുട്ടി പറഞ്ഞത്, താന്‍ അവരെ ഇതിനകം കണ്ടിട്ടുണ്ട് എന്നായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ മൂന്ന് പതിറ്റാണ്ടുകളായി താന്‍ കാണാത്ത തന്റെ സഹോദരനെയും വിവാഹത്തിന് ഒരു ആഴ്ച മുമ്പ് മരിച്ച ഒരു മരുമകളെയും സ്റ്റീവ് കണ്ടുമുട്ടി. കൂടാതെ അവരുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന പഴയ നായ്ക്കളേയും അവിടെ കണ്ടതായും അവര്‍ പരിചയം ഭാവിച്ച് വാലാട്ടിയതായും സ്റ്റീവ് പറയുന്നു.

കോവിഡ് ബാധിച്ച് സ്റ്റീവ് അതീവ ഗുരുതരാവസ്ഥയില്‍ ഒക്ലഹോമയിലെ തുള്‍സയിലുള്ള ഒരു ആശുപത്രി കിടക്കയിലായിരുന്ന സമയത്താണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം കോമാ സ്റ്റേജിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ആഴ്ചയോളം ഒരേ കിടപ്പില്‍ കഴിയുകയായിരുന്നു.എന്നാല്‍ ഈ സമയത്ത് താന്‍ മര്‍സുക എന്ന കാവല്‍ മാലാഖയുടെ വഴികാട്ടലില്‍ സ്വര്‍ഗത്തിലായിരുന്നുവെന്നാണ്

സ്റ്റീവ് വെളിപ്പെടുത്തുന്നത്.

നിങ്ങളുടെ ശരീരം സുഖപ്പെടുന്നതുവരെ നിങ്ങളെ കുറച്ചു കാലത്തേക്ക് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ ഇവിടെയുണ്ട് എന്നാണ് ദൂതന്‍ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നീ സുഖം പ്രാപിക്കും എന്നും മാലാഖ അറിയിച്ചിരുന്നു. ഇപ്പോള്‍ 69 വയസ്സുള്ള സ്റ്റീവ്, മരണത്തോടടുത്ത അനുഭവം അനുഭവിച്ച പത്ത് അമേരിക്കക്കാരില്‍ ഒരാളാണ്. കഴിഞ്ഞ മാസം അദ്ദേഹം സ്വന്തം അനുഭവത്തെ കുറിച്ചുളള ഒരു പുസ്്തകം പുറത്തിറക്കിയിരുന്നു. 2021 നവംബറിലായിരുന്നു ബോയ്ല്‍സ് ദമ്പതികള്‍ക്കും അക്കാലത്ത് ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അവരുടെ മകള്‍ക്കും കോവിഡ് പിടിപെട്ടത്.

സ്വര്‍ഗ ലോകത്ത് സമയം കടന്നു പോകുന്നതായി സ്റ്റീവിന് അനുഭവപ്പെട്ടിരുന്നില്ല. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും തോന്നിയില്ല. യേശുവിനെ തന്റെ 'സിംഹാസന മുറിയില്‍' കണ്ടുമുട്ടിയതായി സ്റ്റീവ് അവകാശപ്പെട്ടു. ആശുപത്രി കിടക്കയില്‍ കിടക്കുന്ന സ്റ്റീവിന്റെ ശരീരത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം കാണിച്ചു, 'ഇത് നിങ്ങളാണ്, പക്ഷേ നിങ്ങള്‍ സുഖമായിരിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സിംഹാസന മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍, ഉണരാന്‍ സമയമായി എന്ന് മര്‍സുക തന്നോട് പറഞ്ഞതായി സ്റ്റീവ് അവകാശപ്പെട്ടു. തുടര്‍ന്ന് സ്റ്റീവ് കാണുന്നത് ആശുപത്രിയില്‍ താന്‍ കിടക്കുന്നതായിട്ടാണ്.

Tags:    

Similar News