പഠിപ്പിച്ചത് നൂറുകണക്കിന് കുട്ടികളെ, കിട്ടിയത് 'പൂജ്യം'! ഇഗ്‌നോവില്‍ ജേണലിസം അധ്യാപകന്റെ വേതനം തട്ടിയോ? നാല് വര്‍ഷമായിട്ടും പണം നല്‍കാതെ റീജിയണല്‍ സെന്റര്‍; തിരുവനന്തപുരത്ത് നടക്കുന്നത് വന്‍ തട്ടിപ്പെന്ന് പരാതി

ഇഗ്നോ സെന്ററില്‍ ജേര്‍ണലിസം കോഴ്സിന് ക്ലാസെടുത്തയാള്‍ക്ക് വേതനം കിട്ടിയില്ല:

Update: 2026-02-11 11:46 GMT

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് (ഇഗ്നോ) കീഴില്‍ ജേണലിസം കോഴ്‌സിന് ക്ലാസെടുത്ത അധ്യാപകന് നാല് വര്‍ഷം കഴിഞ്ഞിട്ടും വേതനം ലഭിച്ചില്ലെന്ന് പരാതി. ഇഗ്നോ തിരുവനന്തപുരം റീജിയണല്‍ സെന്ററിലെ അംഗീകൃത അക്കാദമിക് കൗണ്‍സിലറായ ബി.ജി. ലിജിന്‍ ലാലാണ് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

2022, 2023 വര്‍ഷങ്ങളിലായി എം.എ ജേണലിസം ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത വകയിലുള്ള പ്രതിഫലമാണ് ഇതുവരെ ലഭിക്കാത്തത്. 2022 ജനുവരി, ജൂലൈ ബാച്ചുകള്‍ക്കും 2023 ജനുവരി ബാച്ചിനും ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം ക്ലാസുകള്‍ എടുത്തത്.

പ്രധാന ആരോപണങ്ങള്‍:

ക്ലാസുകള്‍ എടുത്തത് സംബന്ധിച്ച എല്ലാ ബില്ലുകളും കൃത്യമായ രേഖകളും നേരത്തെ തന്നെ സെന്ററില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പണം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇഗ്നോ തിരുവനന്തപുരം സെന്ററില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ലിജിന്‍ ലാല്‍ ആരോപിക്കുന്നു. തന്റെ പേരില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറി പണം മറ്റാരോ തട്ടിയെടുത്തോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹമായ വേതനം നല്‍കാത്തതിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അധ്യാപകന്‍.

Tags:    

Similar News