അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് 'ട്രംപ്' പൂട്ടിട്ടു! ഇന്ത്യക്കും ചൈനക്കും തിരിച്ചടി; ട്രംപിന്റെ കര്‍ശന കുടിയേറ്റ നയം ഇന്ത്യയെയും ചൈനയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്; വിസയില്‍ വന്‍ ഇടിവ്; ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് 'ട്രംപ്' പൂട്ടിട്ടു! ഇന്ത്യക്കും ചൈനക്കും തിരിച്ചടി

Update: 2026-03-23 12:04 GMT

വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ പറുദീസയായ അമേരിക്കയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയപടിയല്ല. ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ 'അമേരിക്ക ഫസ്റ്റ്' എന്ന നയം വിസ വിതരണത്തെയും കുടിയേറ്റത്തെയും ശ്വാസം മുട്ടിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് കരിനിഴലിലാക്കിയിരിക്കുന്നത്.

2024-നെ അപേക്ഷിച്ച് 2025-ല്‍ അമേരിക്ക അനുവദിച്ച വിസകളില്‍ ഉണ്ടായത് റെക്കോര്‍ഡ് ഇടിവാണ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്. 2024ന്റെ ആദ്യ എട്ട് മാസങ്ങളെ അപേക്ഷിച്ച് 2025ല്‍ ഇതേ കാലയളവില്‍ 2.5 ലക്ഷം വിസകള്‍ കുറവാണ് അമേരിക്ക അനുവദിച്ചത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജനുവരി മുതല്‍ ആഗസ്റ്റ് 2025 വരെ സ്ഥിരതാമസത്തിനുള്ള വിസകളിലും താല്‍ക്കാലിക വിസകളിലും 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പൗരന്മാരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന വിസകളാണ് ഇതില്‍ ഭൂരിഭാഗവും.

ഇന്ത്യയിലും ചൈനയിലും നിന്നുള്ളവര്‍ക്ക് നല്‍കിയ വിസകളില്‍ 84,000 എണ്ണത്തിന്റെ കുറവുണ്ടായി. ഇത് പ്രധാനമായും അന്താരാഷ്ട്ര വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ബാധിച്ചു. 2024ല്‍ 3.44 ലക്ഷത്തിലധികം വിദ്യാര്‍ഥി വിസകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് 2025ല്‍ അത് 2.38 ലക്ഷമായി കുറഞ്ഞു. അമേരിക്കന്‍ പൗരന്മാരുടെ സഹോദരങ്ങള്‍, മുതിര്‍ന്ന മക്കള്‍ എന്നിവര്‍ക്ക് നല്‍കുന്ന 'ഫാമിലി പ്രിഫറന്‍സ്' വിസകളില്‍ 27 ശതമാനം കുറവുണ്ടായി. വിമാന-കപ്പല്‍ ജീവനക്കാര്‍ക്കുള്ള വിസകള്‍ 30,876 എണ്ണവും, സാംസ്‌കാരിക വിനിമയ വിസകള്‍ 29,594 എണ്ണവും കുറഞ്ഞു. പങ്കാളികള്‍ക്കുള്ള വിസകള്‍ 37,229ല്‍ നിന്ന് 18,894 ആയി ചുരുങ്ങി.

ടൂറിസ്റ്റ് വിസകളിലും (ആ1/ആ2) കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 3.4 ശതമാനം കുറവാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. ഇത് ഏകദേശം 2 ലക്ഷം വിസകളുടെ കുറവാണ് കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍ക്ക് ഏറെ പ്രധാനപ്പെട്ട എച്ച്-1 ബി (ഒ1ആ) വിസകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വിസകളിലും കര്‍ശനമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'അണ്‍വെറ്റഡ്' അഥവാ കൃത്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാത്ത വിദേശ പൗരന്മാരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. മുമ്പ് അനുവദിച്ചിരുന്ന പല ഇളവുകളും ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ കുറവ് അമേരിക്കന്‍ സര്‍വ്വകലാശാലകളുടെ വരുമാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് അമേരിക്കന്‍ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു വിഭാഗം.

അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന വ്യക്തമായ ജനവിധിയോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ല്‍ ജാക്‌സണ്‍ പറഞ്ഞു. വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. സുരക്ഷാ പരിശോധനകളില്ലാതെ വിദേശ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് അമേരിക്കന്‍ സര്‍വ്വകലാശാലകളുടെ വരുമാനത്തെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വിനോദസഞ്ചാര മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമാണ്; ടൂറിസ്റ്റ് വിസകളില്‍ ഏകദേശം 2 ലക്ഷത്തോളം എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

Tags:    

Similar News