ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ യുദ്ധവിമാനങ്ങളേയും റഡാറുകളേയും മറയ്ക്കും; ആർക്കും തിരിച്ചറിയാൻ സാധിക്കില്ല; തുറസായ സ്ഥലത്ത് നടത്തിയ പരീക്ഷണങ്ങളെല്ലാം വൻ വിജയം; പ്രതീക്ഷ അർപ്പിച്ച് ഗവേഷകർ; വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യന്‍ പ്രതിരോധ മേഖല; 'അനലക്ഷ്യ' ഉടൻ സൈന്യത്തിന്റെ ഭാഗമാകും; ഉറ്റുനോക്കി ചൈനയും പാകിസ്ഥാനും..!

Update: 2024-11-28 14:29 GMT

ഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല വലിയ രീതിയിൽ കരുത്തയാർജ്ജിക്കുകയാണ്‌. ഇതോടെ തൊട്ട് അടുത്ത അയൽ രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും ചങ്കിടിപ്പും വർധിക്കുകയാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടെയാണ് രാജ്യം പുതിയൊരു നാഴികക്കല്ല് പ്രതിരോധ മേഖലയിൽ കൈവരിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ പുതിയ കരുത്തായ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് നാവികസേന.

3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്. പരീക്ഷണം ബുധനാഴ്ച നാവികസേന വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഐ.എന്‍.എസ് അരിഘട്ടും കെ.ഫോര്‍ മിസൈലും ഇനി നാവികസേനയുടെ ഭാഗമാകും.

അതുപോലെയൊരു പുതിയ നേട്ടമാണ് ഇന്ത്യന്‍ പ്രതിരോധ മേഖല കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവേഷകര്‍ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതാണ് വാർത്ത. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഇന്ത്യയുടെ യുദ്ധവിമാനങ്ങളേയും റഡാറുകളേയും മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫേസ് ക്ലോക്കിംഗ് സംവിധാനമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഐഐടി കാന്‍പൂരിലെ ഒരു സംഘം ഗവേഷകരാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 'അനലക്ഷ്യ' എന്നാണ് ഈ സംവിധാനത്തിന് ഗവേഷകര്‍ പേര് നൽകിയിരിക്കുന്നത്.

റഡാര്‍ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന സിഗ്‌നലുകളെ ആഗീരണം ചെയ്യുന്ന പ്രത്യേകതരം പദാര്‍ഥമാണ് കാണ്‍പുര്‍ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇക്കാരണത്താല്‍ യുദ്ധവിമാനങ്ങളെ ശത്രുക്കള്‍ക്ക് റഡാറിലൂടെ തിരിച്ചറിയാന്‍ പോലും സാധിക്കില്ല. 2019 മുതല്‍ 2024 വരെ പരീക്ഷണശാലയിലും തുറസായ സ്ഥലത്തും നടത്തിയ എല്ലാ പരീക്ഷണങ്ങളും വൻ വിജയമായിരുന്നു.

ശേഷമാണ് കണ്ടുപിടിത്തം വിജയകരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയായ 'അനലക്ഷ്യ' ഉടന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ ഈ സാങ്കേതികവിദ്യ അതിനിര്‍ണായകമാണ്. ശത്രുവിന്റെ റഡാര്‍ നിരീക്ഷണത്തില്‍ പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി ഉള്ളത്. ഇതിലേക്കാണ് ഇന്ത്യ നിര്‍ണായക ചുവടുവെയ്പ് നടത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്ന ശത്രുക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഈ വിദ്യ വളരെ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ ചങ്കിടിപ്പും വർധിച്ചിരിക്കുകയാണ്. ഇനിയും രാജ്യം പ്രതിരോധ മേഖലയിൽ വലിയ കരുത്തോടെ വളരും എന്നതിൽ യാതൊരു സംശയവും വേണ്ട.

Tags:    

Similar News