ഹിജാബ് നിയമത്തില്‍ പിടി മുറുക്കി ഇറാന്‍; വിസമ്മതിച്ച യുവതിയുടെ പുറം അടിച്ചുപൊട്ടിച്ചു; മുറിവേറ്റ പിറകുവശത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ടെഹ്‌റാന്‍: ഹിജാബ് നിയമത്തില്‍ പിടിമുറുക്കി ഇറാന്‍. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച ടെഹ്‌റാന്‍ യുവതിയുടെ പുറം അടിച്ചുപൊട്ടിച്ചു. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂരമായ ശിക്ഷ അനുഭവിച്ച ഒരു യുവതിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുവതിയുടെ ശരീരത്തിന്റെ പിറകിലും, മുകള്‍ഭാഗത്ത്, തോളുകള്‍, കാലിന്റെ മുകള്‍ഭാഗം എന്നിവടങ്ങളില്‍ അടിച്ചതിന്റെ പാടുകള്‍ കാണാം. ഇറാനിയന്‍ പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് തല്ലാണ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലുടെ യുവതിയുടെ വീഡിയോ പങ്കുവെച്ചത്.
ക്രൂരമായ ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങളില്‍ സ്ത്രീകള്‍, ജീവതം, സ്വാതന്ത്ര്യം എന്ന് എഴുതിയ ബോര്‍ഡും കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ഇവര്‍ പറഞ്ഞതനുസരിച്ച് ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതില്‍ നിരവധി മാസങ്ങള്‍ നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷം 74 ചാട്ടവാര്‍ അടികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. തനിക്ക് ചാട്ട അടികള്‍ കൊണ്ട് കിട്ടിയതാണ് ഈ ഗുരുതര പരിക്കുകള്‍ എന്ന് യുവതി വീഡിയോയില്‍ പറയുന്നു.
ഹിജാബ് ധിക്കാത്തതില്‍ താന്‍ മാപ്പ് പറയില്ലെന്നും, ഞങ്ങളുടെ സ്വന്തം നാട്ടില്‍ തടവുകാരായി ജീവിക്കുന്നതില്‍ തളര്‍ന്നിരിക്കുന്നു എന്നും യുവതി പറഞ്ഞു. ഹിജാബ് ബില്‍ നടപ്പിലാക്കാന്‍ ഭരണകൂടം തയ്യാറെടുക്കുമ്പോള്‍, ഓര്‍ക്കുക ഇറാനിലെ ലിംഗ വര്‍ണ്ണവിവേചനം വ്യവസ്ഥാപരമായ അടിമത്തമാമെന്ന് മാധ്യമപ്രവര്‍ത്തകനും പറഞ്ഞു.
ഹിജാബ് നിയമം നിര്‍ബന്ധമാക്കിയതിനെതിരെ ഇറാനില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്. മഹ്‌സ അമിനിയുടെ 2022ല്‍ പോലീസിന്റെ കസ്റ്റഡിയില്‍ നടന്ന മരണവും അതിനു പിന്നാലെയുള്ള 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' പ്രക്ഷോഭവുമാണ് ഈ പ്രതിഷേധങ്ങള്‍ കാരണം. പിന്നീട്, 16 വയസ്സുകാരിയായ അറസൂ ഖാവാരിയുടെ ആത്മഹത്യയും മറ്റൊരു വിവാദമായി മാറി. ഡാന്‍സിംഗിനിടെ ഹിജാബ് ധരിക്കാത്ത വീഡിയോ പുറത്ത് വിടുമെന്ന സ്‌കൂള്‍ ഭീഷണിക്ക് ഇരയായാണ് ഈ ദാരുണമായ സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.