യുക്കാലിപ്റ്റിപ്സ് മരങ്ങള്‍ക്കിടയിലൂടെ രണ്ട് യുവമിഥുനങ്ങള്‍.... അവരുടെ ആവശ്യം നിങ്ങള്‍ക്ക് അനാവശ്യം..; മൂക്കിന് എന്തു പറ്റി.. നിങ്ങള്‍ ആ പോസ്റ്റ് കണ്ടോ... ഞാന്‍ കണ്ടില്ല...; മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അമ്പളിക്കല; നൊമ്പരപ്പെടുത്തിയ അഭിനയ സാക്ഷ്യങ്ങളും; അപകടം തളര്‍ത്തിയ ജീവിതാനുഭവവും; ജഗതിക്ക് പിറന്നാള്‍ ആശംസകള്‍

Update: 2025-01-05 08:11 GMT

മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അമ്പളിക്കല. നൊമ്പരപ്പെടുത്തിയ അഭിനയ സാക്ഷ്യങ്ങളും. അപകടം തളര്‍ത്തിയ ജീവിതാനുഭവവും. ജഗതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍. ഈ ജന്മദിനത്തില്‍ ജഗതി എന്ന സാമ്രാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിനിമാ ജീവതത്തിലേക്ക് തിരികെ എത്തുന്നു. വല എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. പ്രെഫസര്‍ അംബിളി അല്ലെങ്കില്‍ അങ്കിള്‍ ലൂണര്‍ എന്ന കഥാപാത്രമായാണ് ജഗതി തിരിച്ചെത്തുന്നത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

അദ്ദേഹത്തിന്റെ 73-ാം പിറന്നാള്‍ ദിനത്തിലാണ് 'വല' അണിയറപ്രവര്‍ത്തകര്‍ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്റര്‍ കാണിക്കുന്നു. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായിരിക്കുന്നത്.

2012 മാര്‍ച്ചില്‍ ഒരു വാഹനാപകടത്തിന്റെ ഫലമായി, ഒരു വര്‍ഷത്തിലേറെയായി ജഗതി ആശുപത്രിയില്‍ കിടന്നു, ഇതുവരെ ഉണ്ടായ പരിക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. 2022-ല്‍, കെ. മധു സംവിധാനം ചെയ്ത സിബിഐ 5: ദി ബ്രെയിന്‍ എന്ന ചിത്രത്തിലൂടെ ജഗതി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവന്നു. ചലച്ചിത്രനിര്‍മ്മാണത്തിലെ നൂതനമായ സമീപനത്തിന് പേരുകേട്ട സംവിധായകന്‍ അരുണ്‍ ചന്തു ആദ്യമായി മലയാള സിനിമയില്‍ തരംഗമായത് ഗഗനാചാരി എന്ന സയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററിയിലൂടെയാണ്. മലയാള സിനിമയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കുന്ന സോമ്പികള്‍ നിറഞ്ഞ ഒരു ലോകത്തെ പരിചയപ്പെടുത്തുന്ന ഒരു അതുല്യ സിനിമാ സംരംഭമായ വാലയുമായി അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു.

ഏറ്റവും കൂടുതല്‍ മലയാള സിനിമകളില്‍ അഭിനയിച്ച നടന്‍...കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏതറ്റംവരെയും പോകുന്ന നടന്‍...സിനിമ നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് ജനം ആവര്‍ത്തിച്ച് പറഞ്ഞ നാല് ദശകങ്ങള്‍ക്കാണ് മലയാളി സാക്ഷ്യം വഹിച്ചത്. പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ ഒരപകടം സിനിമയില്‍ നിന്ന് ജഗതി ശ്രീകുമാറെന്ന് നടന് താത്കാലിക വിശ്രമം നല്‍കിയെങ്കിലും മലയാളികള്‍ കാത്തിരിപ്പിലാണ്.ആര്‍ക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടന്റെ തിരിച്ചുവരവിനായി...

1951 ജനുവരി അഞ്ചിന് നാടകാചാര്യന്‍ ജഗതി എന്‍.കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂള്‍ പഠനകാലത്ത് തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം.

കുടുംബത്തെ പോലും ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കേറി, അവിടെ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്.1973ല്‍ റിലീസ് ചെയ്ത ചട്ടമ്പികല്യാണിയായിരുന്നു ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറിന്റെ കലാജീവിതം വളര്‍ന്നു.

ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിട്ടുള്ളത്. ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും പ്രവചിക്കാനാവില്ല. ഓരോ ടേക്കിലും അയാള്‍ കഥാപാത്രത്തിലേക്ക് ആഴത്തില്‍ കടന്നുചെന്നിരിക്കും.. അങ്ങനെയാണ് മലയാളിക്ക് മറക്കാനാവാത്ത അരശുംമൂട്ടില്‍ അപ്പുക്കുട്ടനെയും ഒ.പി ഒളശയെയും പച്ചാളം ഭാസിയെയും കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയെയും കുമ്പിടിയെയുമൊക്കെ ലഭിക്കുന്നത്.

1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍, 2011ല്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങള്‍ക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടെങ്കിലും അതിന് അര്‍ഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായിട്ടില്ലയെന്ന് ജഗതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാപ്രേമികള്‍.

Tags:    

Similar News