8862.95 കോടിയുടെ വായ്പാ അനുമതി; ആദ്യ ഘട്ടത്തില്‍ 5000 കോടി എടുക്കാം; ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും വാട്ടര്‍ അതോറിട്ടിയ്ക്ക് സാമ്പത്തിക സഹായം സ്വീകരിക്കാം; മന്ത്രിസഭാ തീരുമാനം

Update: 2025-09-09 07:47 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോ?ഗം അനുമതി നല്‍കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും.

ജൂലൈ വരെയുള്ള കണക്ക് പ്രകാരം ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന് മിഷന് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നല്‍കിയത് 6033 കോടി രൂപയാണ് നല്‍കിയത്. ഇതുവരെയുള്ള 11,643 കോടി രൂപയില്‍ 5610 കോടിയാണ് കേന്ദ്രം നല്‍കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുല്യചെലവ് വഹിക്കുന്ന പദ്ധതിയില്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 423 കോടി രൂപ സംസ്ഥാനം ചെലവിട്ടു.

2019ല്‍ ആരംഭിച്ച് 2024ല്‍ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2028വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 70,77,273 വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതാണ് ജല്‍ ജീവന്‍ മിഷന്‍.

ഭൂഗര്‍ഭ ജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കിയാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. നദികള്‍ പോലെയുള്ള കുടിവെള്ള സ്രോതസ്സിനെ കേരളം ആശ്രയിക്കുമ്പോള്‍, ഇതര സംസ്ഥാനങ്ങളില്‍ കുഴല്‍ക്കിണറുകളാണ് കൂടുതല്‍. മാര്‍ച്ചിലെ കണക്ക് പ്രകാരം 115 പഞ്ചായത്തും ഒമ്പത് നിയമസഭാ മണ്ഡലങ്ങളും 100 ശതമാനം കുടിവെള്ളലഭ്യത കൈവരിച്ചു. സാമ്പത്തിക പ്രയാസത്തിനിടയിലും സംസ്ഥാനം പലപ്പോഴും ബജറ്റില്‍ നീക്കിവച്ചതിലേറെ തുക നല്‍കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍

തിരുവിതാംകൂര്‍- കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ (1955- ലെ 12 ആം ആക്ട്), മലബാര്‍ പ്രദേശത്ത് ബാധകമായ 1860ലെ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട്, (1860 -ലെ 21-ാം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങള്‍ റദ്ദ് ചെയ്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങള്‍ക്കായുള്ള 'കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍- 2025'ന് അംഗീകാരം നല്‍കി.

ബിഡ് അനുവദിച്ചു

ഇടുക്കി ജില്ലയിലെ അറകുളം പഞ്ചായത്തിലും വെള്ളിയാമറ്റം പഞ്ചായത്തിലും പ്രവൃത്തി നടത്താന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് 9,73,16,914.95 രൂപയുടെ ബിഡ് അനുവദിച്ചു. (WSS to Arakkulam and Veliyamattom (part) panchayath in Idukki district - Supply and Laying Clear Water Pumping Mains, Construction of GLSR at various zones, supplying, laying, testing and commissioning of Clear Water pump sets (Low - Level-Zono), Package VIII- General Civil work)

Tags:    

Similar News