മന്ത്രി കടന്നപള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; സ്വാതന്ത്ര്യ ദിന ചടങ്ങിനിടെ കുഴഞ്ഞു വീണു; പ്രാഥമിക ചികില്‍സയ്ക്ക് ശേഷം മന്ത്രി ആരോഗ്യം വീണ്ടെടുത്തു; ആശുപത്രിയിലേക്ക് മാറ്റി; പ്രശ്‌നമായത് പെട്ടുന്നുണ്ടായ തലക്കറക്കം; ആശങ്ക വേണ്ട; കടന്നപ്പള്ളിയ്ക്ക് വിദഗ്ധ പരിശോധനകള്‍

Update: 2026-01-26 04:28 GMT

കണ്ണൂര്‍: കണ്ണൂരിലെ സ്വാതന്ത്രദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസംഗത്തിനിടെ മന്ത്രി കുഴഞ്ഞു വീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങി പിടിച്ചു. പിന്നീട് കസേരയില്‍ ഇരുത്തി. കുറച്ചു സമയത്തിന് ശേഷം കടന്നപ്പള്ളി ഓര്‍മ്മ വീണ്ടെടുത്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നടന്നാണ് മന്ത്രി ആംബുലിന്‍ിസലേക്ക് കയറിയത്.

പെട്ടെന്നുണ്ടായ തലകറക്കമാണ് പ്രശ്‌നമായത്. ആശങ്ക വേണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും വിശദ പരിശോധനകള്‍ക്ക് മന്ത്രിയെ വിധേയമാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം വിദഗ്ധ ചികില്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂരിലെ സ്വാതന്ത്ര്യദിന ചടങ്ങില്‍ ഉദ്ഘാടകനായിരുന്നു മന്ത്രി കടന്നപ്പള്ളി.

Similar News