കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി വടംവലി തുടരുന്നു; ഡിഎച്ച്എസിലേക്ക് സ്ഥലംമാറ്റം കിട്ടിയിട്ടും കസേര വിടാതെ മുന്‍ ഡി എം ഒ; കസേരയ്ക്കായി കാവലിരുന്ന് പുതിയ ഡി എം ഒയും; വിചിത്ര കസേര കളി ഇങ്ങനെ
കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി വടംവലി തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി 'അടി' തുടരുന്നു. ഒരേ സമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസില്‍ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്.
സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. ഡിഎച്ച്എസ് ഓഫീസിലേക്കാണ് രാജേന്ദ്രനെ മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നല്‍കിയ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. എന്നിട്ടും കസേരയൊഴിയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല.
ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു. പിന്നീട് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആശാ ദേവി വീണ്ടും ചുമതലയേറ്റെടുക്കാന്‍ എത്തിയത്