ഫ്രാന്‍സിസ് പാപ്പയുടെ വഴിയേ പോപ്പ് മൊബൈല്‍ നിയമം തെറ്റിച്ച് പോപ്പ് ലെയോയും; ബുള്ളറ്റ് പ്രൂഫ് ഒഴിവാക്കി തുറന്ന പോപ്പ് മൊബൈലില്‍ കയറി സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാനക്കെത്തി; കുഞ്ഞുങ്ങളെ കൈയിലെടുത്ത് ആശിര്‍വദിച്ചും ആള്‍ക്കൂട്ടത്തില്‍ ലെയോ പതിനാലാമന്‍

പോപ്പ് മൊബൈല്‍ നിയമം തെറ്റിച്ച് പോപ്പ് ലെയോയും

Update: 2025-05-18 16:13 GMT

വത്തിക്കാന്‍സിറ്റി: സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാനക്ക് എത്തിയ വേളയില്‍ തന്നെ നിയമലംഘിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന സ്ഥാനാരോണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം തന്റെ മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ പോപ്പ് മൊബൈല്‍ നിയമം തെറ്റിച്ചത്. ബുള്ളറ്റ് പ്രൂഫ് പോപ്പ് മൊബൈല്‍ ഉപയോഗിക്കുന്നതിന് പകരം തുറന്ന പോപ്പ് മൊബൈലില്‍ കയറിയാണ് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തത്. പ്രാദേശിക സമയം 8.15ഓടെയണ് അദ്ദേഹം പോപ്പ് മൊബൈലില്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്ക് ഇടയിലൂടെ എത്തിയത്. ബുള്ളറ്റ് പ്രൂഫ് തുറന്നവാഹനം വേണ്ടെന്ന് വെച്ചാണ് അദ്ദേഹം ആള്‍കൂട്ടത്തെ ആശിര്‍വദിച്ചു കൊണ്ട് എത്തിയത്.

പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെതിരെ 1981ല്‍ പോപ്പ് മൊബൈലില്‍ വെച്ച് വധശ്രമം ഉണ്ടായതോടെ പിന്‍ഗാമികള്‍ ബുള്ളറ്റ് പ്രൂഫ് പോപ്പ് മൊബൈലാണ് ഉപയോഗിച്ചിരുന്നത്. തുര്‍ക്കിക്കാരനാായ മെഹ്‌മദ് അലി അഗ്ക എന്നയാണ് അന്ന് മാര്‍പ്പാപ്പെയ ആക്രമിച്ചത്. അന്ന് തുറന്ന പോപ്പ്‌മൊബൈലില്‍ വെച്ചാണ് ജോണ്‍ പോള്‍ മാര്‍പാപ്പ വെടിയേറ്റ് വീണത്. തുടര്‍ന്ന് രക്ഷപെട്ട ഇയാളെ പിന്നീട് പിടികൂടുകയും 29 വര്‍ഷം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു.


 



ഈ സംഭവത്തിന് ശേഷം പോപ്പ് മൊബൈല്‍ ബുള്ളറ്റ് പ്രൂഫ് ആക്കി കവചിത വാഹനമാക്കി മാറ്റിയിരുന്നു. 2013ല്‍ പോപ്പ് ഫ്രാന്‍സിസ് എത്തിയതോടയാണ് ഈ സുരക്ഷാ നടപടികള്‍ ലംഘിച്ചത്. അദ്ദേഹം തുറന്ന പോപ്പ് മൊബൈല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ മുന്‍ഗാമ പോപ്പ് ബെനഡിക്‌സ് ബുള്ളറ്റ് പ്രൂഫ് വാഹനമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പോപ്പ് ഫ്രാന്‍സിന്റെ വഴിയായാണ് ലെയോ പതിനാലാമനും നീങ്ങുന്നത്.

ഇന്ന് സ്ഥാനാരോഹണ കുര്‍ബാനക്കെത്തിയെ അദ്ദേഹം വിശ്വാസികളെ കൈഉയര്‍ത്തി വീശിക്കാണിച്ചു. കുഞ്ഞുങ്ങളെ കൈയിലെടുത്ത് ആശിര്‍വദിച്ചും ആള്‍ക്കൂട്ടത്തില്‍ ലെയോ പതിനാലാമന്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. പോപ്പുമാര്‍ക്ക് വേണ്ടി പോപ്പ് മൊബൈലുകള്‍ നിര്‍മ്മിച്ചു നല്കുന്നത് മെഴ്‌സിഡന്‍സാണ്.

എന്താണ് പോപ്പ്‌മൊബൈല്‍?

മാര്‍പാപ്പ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ വാഹനമാണ് പോപ്പ്മൊബൈല്‍. മെഴ്സിഡസ് ബെന്‍സ്, ഫിയറ്റ്, ജീപ്പ്, കാഡിലാക് തുടങ്ങിയ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ പോപ്മൊബൈലായി ഉപയോഗിച്ചിട്ടുണ്ട്.


 



1930ലാണ് ആദ്യത്തെ പോപ്പ്മൊബൈല്‍ നിര്‍മിച്ചത്. മെഴ്സിഡസ് ബെന്‍സ് നര്‍ബര്‍ഗ് 460 പുള്‍മാന്‍ ആയിരുന്നു ആദ്യത്തെ പോപ്മൊബൈല്‍. പയസ് 11ാമന്‍ മാര്‍പാപ്പയ്ക്കായാണ് ഈ വാഹനം നിര്‍മിച്ചത്. 1965ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള ഒരു പാസ്റ്ററല്‍ സന്ദര്‍ശനവേളയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഉപയോഗിച്ചിരുന്ന വാഹനത്തെ പരാമര്‍ശിക്കുന്നതിനായി ഇംഗ്ലിഷ് മാധ്യമങ്ങളിലാണ് പോപ്പ്മൊബൈല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

പൊതുപരിപാടികളില്‍ വലിയ ജനക്കൂട്ടത്തിന് മാര്‍പാപ്പയെ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്നതിനായാണ് ഇത്തരം പോപ്മൊബൈലുകള്‍ നിര്‍മിച്ചത്. കഴിഞ്ഞ 45 വര്‍ഷമായി മെഴ്സിഡസ് ബെന്‍സ് ജിക്ലാസ് അടിസ്ഥാനമാക്കിയുള്ള 'പോപ്പ് മൊബൈലുകള്‍' ആണ് ഉപയോഗിച്ച് വരുന്നത്. 2024 ഡിസംബറില്‍ വത്തിക്കാന്‍ അതിന്റെ ആദ്യത്തെ ഇലക്ട്രിക് പോപ്പ്മൊബൈല്‍ സ്വന്തമാക്കി.



 



ഫ്രാന്‍സിസ് മാര്‍പാപ്പ പരമ്പരാഗത പോപ്പ്മൊബൈല്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്നു. അടച്ചിട്ട ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം ലളിതമായ കാറുകള്‍ തിരഞ്ഞെടുത്തു. ജനക്കൂട്ടത്തിനിടയില്‍ കാല്‍നടയായി പോകാനും വത്തിക്കാനില്‍ ചെറിയ വാഹനങ്ങള്‍ ഉപയോഗിച്ച് ചുറ്റിനടക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ ്‌ലെയോ പതിനാലാമന്റെയും സഞ്ചാരം.

പുനര്‍നിര്‍മിക്കുന്ന പോപ്പ്മൊബൈലില്‍ രോഗനിര്‍ണയം, പരിശോധന, ചികിത്സ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം അണുബാധ കണ്ടെത്താനുള്ള ദ്രുത പരിശോധനകള്‍, രോഗനിര്‍ണയ ഉപകരണങ്ങള്‍, വാക്സിനുകള്‍, തുന്നല്‍ കിറ്റുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.


 



Tags:    

Similar News