'കള്ളമല്ല, ഹണിമൂണ്‍ ട്രിപ്പാണ്; സര്‍, ഡ്യൂട്ടി ഒഴിവാക്കിത്തരുമോ?' കൗതുകമായി അധ്യാപികയുടെ സത്യസന്ധമായ അപേക്ഷ; അപ്രതീക്ഷിതമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപിക വെട്ടിലായി; പോളിംഗ് ഡ്യൂട്ടി ലഭിച്ചാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ യാത്ര മുടങ്ങും; കാക്കനാട്ടെ ഈ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം; ഇന്‍ഫോപാര്‍ക്കിലെ പ്രതിശ്രുത വരനും പ്രതീക്ഷയില്‍

Update: 2026-03-19 02:40 GMT

കാക്കനാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും നിരത്തുന്ന കള്ളത്തരങ്ങള്‍ക്കിടയില്‍, തികച്ചും വ്യത്യസ്തമായ ഒരു 'സത്യസന്ധമായ' അപേക്ഷയുമായി കലക്ടറേറ്റിലെത്തിയിരിക്കുകയാണ് ഒരു അധ്യാപിക. തന്റെ വിവാഹവും അതിനോടനുബന്ധിച്ച് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്രയും മുടങ്ങുമോ എന്ന ആശങ്കയാണ് ഈ ഗവ. സ്‌കൂള്‍ അധ്യാപികയെ കലക്ടറേറ്റിലെത്തിച്ചത്. ഏപ്രില്‍ 9-ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന വസ്തുതയാണ് ഈ അപേക്ഷയ്ക്ക് പിന്നിലെ ഗൗരവമേറിയ ഘടകം.

ഈ മാസം 29-നാണ് അധ്യാപികയുടെ വിവാഹം. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ വരനുമൊത്ത് ഏപ്രില്‍ 7 മുതല്‍ 5 ദിവസത്തേക്ക് ഹണിമൂണ്‍ യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. ഹോട്ടല്‍ മുറികളും വിമാന ടിക്കറ്റും ഉള്‍പ്പെടെ ബുക്ക് ചെയ്തുകഴിഞ്ഞ ശേഷമാണ് അപ്രതീക്ഷിതമായി ഏപ്രില്‍ 9-ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ പോളിംഗ് ഡ്യൂട്ടി ലഭിച്ചാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്ര മുടങ്ങുമെന്ന അവസ്ഥയിലാണ് ഈ യുവതി. കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ അപേക്ഷ ഇന്നല നല്‍കാനായില്ലെങ്കിലും, തന്റെ ഭാഗം സത്യസന്ധമായി ബോധിപ്പിക്കാന്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കേണ്ട തികച്ചും മാനുഷികമായ ഒരു അപേക്ഷയായാണ് ഏവരും ഇതിനെ കാണുന്നത്. അപ്രതീക്ഷിതമായി ഏപ്രില്‍ 9 വോട്ടെടുപ്പ് തീയതിയായി പ്രഖ്യാപിച്ചതോടെ അധ്യാപിക വെട്ടിലായി.

പോളിംഗ് ഡ്യൂട്ടി ലഭിച്ചാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ യാത്ര മുടങ്ങും. കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്നലെ അപേക്ഷ നല്‍കാനായില്ലെങ്കിലും, തന്റെ ഭാഗം സത്യസന്ധമായി ബോധിപ്പിക്കാന്‍ ഇന്ന് വീണ്ടും കലക്ടറേറ്റിലെത്താനാണ് ഇവരുടെ തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതല്‍ വോട്ടെണ്ണല്‍ കഴിയുന്നത് വരെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒരു ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍ സാധാരണ ഗതിയില്‍ ഇതില്‍ നിന്ന് ഒഴിവാക്കല്‍ അനുവദിക്കില്ല. എന്നാല്‍ താഴെ പറയുന്ന പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കാറുണ്ട്: ഗുുരുതരമായ രോഗബാധയുള്ളവര്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഗര്‍ഭിണികള്‍/മുലയൂട്ടുന്ന അമ്മമാര്‍: ഇവര്‍ക്ക് ഡ്യൂട്ടിയില്‍ ഇളവ് ലഭിക്കാന്‍ അപേക്ഷിക്കാം. അടുത്ത 6 മാസത്തിനുള്ളില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെ സാധാരണയായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. കുടുംബത്തിലെ അത്യാവശ്യ കാര്യങ്ങള്‍ എന്നിവ വ്യക്തിപരമായ അപേക്ഷയിലൂടെ കളക്ടര്‍ക്ക് സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ന്യായമായ കാരണങ്ങളില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് ഹണിമൂണ്‍ അപേക്ഷ ശ്രദ്ധേയമാകുന്നത്.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമായിക്കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാര്‍ച്ച് 23 വരെ തുടരും. സൂക്ഷ്മ പരിശോധന 24-നും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 26-നുമാണ്. കോഴിക്കോട് ജില്ലയില്‍ ഓരോ മണ്ഡലത്തിലും പത്രിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രില്‍ 9-ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് പരാതികള്‍ അറിയിക്കാന്‍ സി-വിജില്‍ സംവിധാനവും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനക്ഷമമാണ്.

Tags:    

Similar News