വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി; ട്രംപ് മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്ന ബുദ്ധിമതി; ഭര്‍ത്താവ് 32 വയസ് അധികമുള്ള നിക്കോളാസ് റിസിയോ എന്ന കോടീശ്വരന്‍; ഒറ്റ വാര്‍ത്താസമ്മേളനം കൊണ്ട് സൈബറിടത്തിലും താരം; കാരോലിന്‍ ലെവിറ്റിന്റെ കഥ

കാരോലിന്‍ ലെവിറ്റിന്റെ കഥ

Update: 2025-02-13 08:41 GMT

വാഷിങ്ടണ്‍: വൈറ്റ്ഹൗസിന്റെ പ്രസ് സെക്രട്ടറിയായ കരോലിന്‍ ലെവിറ്റ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് വൈറ്റ്ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതാണ് അവരെ വളരെ പെട്ടെന്ന് തന്നെ ആഗോള ശ്രദ്ധയില്‍ കൊണ്ടു വന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27-കാരിയായ കരോലിന്‍. നേരത്തേ അവര്‍ ട്രംപിന്റെ പ്രചരണ വിഭാഗത്തിലായിരുന്നു.

1969-ല്‍ റിച്ചാര്‍ഡ് നിക്സണ് കീഴില്‍ 29-കാരനായ റൊണാള്‍ഡ് സീഗ്ലറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. കരോലിന് നല്ല രീതിയില്‍ ആശയവിനിമയം നടത്താനാകുമെന്ന് അവര്‍ തെളിയിച്ചതാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ സന്ദേശങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് കൈമാറാന്‍ അവര്‍ക്കാകുമെന്നും തന്റെ ചരിത്രപരമായ പ്രചാരണത്തില്‍ കരോലിന്‍ അസാധാരണമായി പ്രവര്‍ത്തിച്ചിരുന്നു എന്നും ട്രംപ് പ്രശംസിച്ചിരുന്നു.

യു.എസ് കോണ്‍ഗ്രസിലെ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി ഏലിസ് സ്റ്റെഫാനിക്കിനുവേണ്ടിയും കരോലിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022-ല്‍ ന്യൂ ഹാംഷെയറില്‍ നിന്ന് മത്സരിച്ചെങ്കിലും കരോലിന്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു. ഭരണകൂടവുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ജോലി. എന്നാല്‍, 2017 മുതല്‍ 2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത് അദ്ദേഹം സ്വന്തം വക്താവായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.


 



തന്റെ റാലികളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അദ്ദേഹം പല ഇടപെടലുകളും അക്കാലത്ത് നടത്തി. ആദ്യ ടേമില്‍ നാല് വ്യത്യസ്ത പ്രസ് സെക്രട്ടറിമാരുണ്ടായിരുന്നു ട്രംപിന്. പ്രസ് സെക്രട്ടറിമാരും മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം പതിവ് ബ്രീഫിങ് പോലും ഒഴിവാക്കുന്ന സ്ഥിതി അന്നുണ്ടായിരുന്നു. ഇതേ വെല്ലുവിളി കാരോലിന്‍ എങ്ങിനെ നേരിടുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും ഉറ്റുനോക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും കരോലിന്‍ ലെവിറ്റ് മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. വ്യക്തി ജീവിതത്തിലും നിരവധി

പ്രത്യേകതകള്‍ ഉള്ള വ്യക്തി കൂടിയാണ് കരോലിന്‍.

സ്വന്തം കുടുംബത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയും കരോലിന്‍ തന്നെയായിരുന്നു. തന്നേക്കാള്‍ 32 വയസുള്ള നിക്കോളാസ് റിസിയോയെ ആണ് അവര്‍ വിവാഹം കഴിച്ചത്. ഒരു രാഷ്ട്രീയ ചടങ്ങിലാണ് ഇരുവരും പരിചയപ്പെടുന്നത്. 2024 ലാണ് ഇവര്‍

വിവാഹിതരാകുന്നത്. സാധാരണ കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് ശതകോടീശ്വരനായ വ്യക്തിയാണ് നിക്കോളാസ്. അതി സുന്ദരിയായ ഒരു യുവതി വൈറ്റ്ഹൗസിലെ പ്രസ് സെക്രട്ടറിയായി വന്നതോടെ അവരുടെ ഭര്‍ത്താവ് ആരാണെന്ന് അറിയാന്‍ സമൂഹ മാധ്യമങ്ങളില്‍ തെരയുന്നവര്‍ നിരവധിയാണ്.


 



പ്രസ് സെക്രട്ടറിയായി അധികാരമേറ്റെടുത്ത കരോലിന്‍ ജനുവരി 28നാണ് തന്റെ ആദ്യത്തെ പ്രസ് കോണ്‍ഫറന്‍സ് ബ്രീഫിംഗ് നടത്തിയത്. അതേസമയം കരോലിന് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ''പുതിയ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ പ്രസ് കോണ്‍ഫറന്‍സ് ബ്രീഫിംഗ് കണ്ടു. അവര്‍ക്ക് നാല്‍പ്പത് വയസ് തോന്നിക്കുന്നുണ്ട്. വളരെ കൃത്യമായാണ് അവര്‍ ഉത്തരങ്ങള്‍ നല്‍കുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നും അവര്‍ക്ക് അറിയാം,'' ഒരാള്‍ എക്സില്‍ കമന്റ് ചെയ്തു.

നിക്കോളാസ് റിച്ചിയോ ആണ് കരോലിന്റെ ഭര്‍ത്താവ്. കരോലിനും ഭര്‍ത്താവും തമ്മില്‍ 32 വയസിന്റെ വ്യത്യാസമുണ്ട്. 59കാരനായ റിച്ചിയോയും കരോലിനും ഒപ്പമുള്ള ചിത്രങ്ങള്‍ വളരെ കുറവാണ്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്ന് കരോലിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. റിച്ചിയോയ്ക്ക് ഒപ്പമുള്ള വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് കരോലിന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വെച്ചു. 2023ല്‍ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. താന്‍ സ്വപ്നം കണ്ടയാളെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് കരോലിന്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2024 ജൂലൈയില്‍ ഇവരുടെ ആദ്യത്തെ മകനായ നികോ പിറക്കുന്നതിന് മുമ്പ് തന്നെ ഇരുവരും വിവാഹം കഴിച്ചു. കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് കരോലിന്‍ അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളിലൊന്നും ഭര്‍ത്താവായ റിച്ചിയോയുണ്ടായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു.


 



''അദ്ദേഹം സോഷ്യല്‍ മീഡിയ വെറുക്കുന്നു. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. എന്റെ ഏറ്റവും വലിയ ആരാധകനാണ് റിച്ചിയോ. നല്ലൊരു പിതാവും ഞാന്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യനുമാണ് അദ്ദേഹം,'' എന്നാണ് ലീവിറ്റ് ഒരിക്കല്‍ പറഞ്ഞത്.

വളരെ താഴ്ന്നനിലയില്‍ നിന്ന് കരിയര്‍ ആരംഭിച്ചയാളാണ് നിക്കോളാസ് റിച്ചിയോ. നിലവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ കൂടിയാണ്. റിച്ചിയോ എന്റര്‍പ്രൈസസ് എല്‍എല്‍സി എന്നൊരു കമ്പനിയും ഇദ്ദേഹം നടത്തിവരുന്നു. 2000ലാണ് അദ്ദേഹത്തിന്റെ കരിയറില്‍ കാര്യമായ വളര്‍ച്ചയുണ്ടായത്. 2015ഓടെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തന്റെ പേര് പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂ ഹാംഷെയര്‍, മസാച്യുസെറ്റ്‌സ്, വൈറ്റ് മൗണ്ടെയ്ന്‍സ് എന്നിവിടങ്ങളില്‍ ഉടനീളം ആസ്തികളുള്ള കമ്പനി കൂടിയാണ് ഇദ്ദേഹത്തിന്റേത്.

2024 ജൂലൈയിലാണ് ഇരുവരും തങ്ങളുടെ ആദ്യത്തെ മകനെ വരവേറ്റത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമെന്നാണ് കരോലിന്‍ ഇതേപ്പറ്റി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുഞ്ഞിന് ജന്മം നല്‍കി ദിവസങ്ങള്‍ക്കകം കരോലിന്‍ തന്റെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അമ്മയുടെ കടമകളും കരിയറും സന്തുലിതമാക്കി നിര്‍ത്തുന്നതിനെപ്പറ്റിയും അവര്‍ സംസാരിച്ചിരുന്നു. എല്ലാത്തിനും റിച്ചിയോ തനിക്ക് പിന്തുണ നല്‍ക്കുന്നുണ്ടെന്നും കരോലിന്‍ വ്യക്തമാക്കിയിരുന്നു.




 


Tags:    

Similar News