ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ വീഴ്ത്തിയ ആ മണവാളന്‍ സ്റ്റൈല്‍ മുടി മുറിച്ചു ജയില്‍ അധികൃതര്‍; ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ; മുടിപോയ ആഘാതത്തില്‍ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം

ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ വീഴ്ത്തിയ ആ മണവാളന്‍ സ്റ്റൈല്‍ മുടി മുറിച്ചു ജയില്‍ അധികൃതര്‍

Update: 2025-01-23 07:34 GMT

തൃശ്ശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. ആഘോഷമായി ജയിലിലേക്ക് കയറിപ്പോയ മണവാളന് ഇത് വലിയ ആഘാതമായി. തൃശൂര്‍ ജില്ലാ ജയിലിലെ ജയില്‍ അധികൃതര്‍ ആണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയായിരുന്നു.

ഇതോടെയാണ് മാനസികനില താളം തെറ്റിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് മണവാളനെ തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

കേസില്‍ റിമാന്‍ഡിലായ പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോള്‍ സുഹൃത്തുക്കളെക്കൊണ്ട് റീല്‍സ് ചിത്രീകരിപ്പിച്ചിരുന്നു.ശക്തമായി തിരിച്ചുവരുമെന്ന് റീല്‍സില്‍ മണവാളന്‍ തന്റെ ആരാധകരോട് പറഞ്ഞിരുന്നു. അതേസമയം പോലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഉദ്യോഗസ്ഥരെയും പരിഹസിച്ചു കൊണ്ടായിരുന്നു മുഹമ്മദ് ഷഹീന്‍ഷാ ജയിലിലേക്ക് പോത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ വച്ച് പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുന്‍പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചിരുന്നു

എന്നാല്‍ മണവാളന്റെ ഈ ആഘോഷം അയാള്‍ക്ക് തന്നെ തിരിച്ചടിയാകും. വിയ്യൂര്‍ ജയില്‍ കവാടത്തില്‍ യൂട്യൂബര്‍ മണവാളന്റെ, റീല്‍ ചിത്രീകരിച്ചയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. നിലവില്‍ റിമാന്‍ഡിലായ യൂ ട്യുബര്‍ മണവാളന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ജയില്‍ കവാടത്തിലെ റീല്‍ പൊലീസ് കോടതിയില്‍ ഉപയോഗിക്കാനാണ് ശ്രമം.

വിയ്യൂര്‍ ജില്ലാ ജയിലിന്റെ കവാടത്തിലൂടെ അകത്ത് കയറും മുമ്പ് ഇന്‍സ്റ്റഗ്രാമിന് വേണ്ടി റീല്‍സ് ഷൂട്ട്. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയ് ആയിരുന്നു മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. സഞ്ജയ് ഈ കേസിലെ ഒന്നാംപ്രതിയാണ്. നേരത്തെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. സഞ്ജയിയുടെ ജാമ്യം റദ്ദാക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.


ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന് മുമ്പില്‍ 'ആള്‍ ചമയാന്‍' റീല്‍ ഷൂട്ട് നടത്തിയത് പൊലീസ് വിലക്കി. പക്ഷേ, ഷൂട്ട് തുടര്‍ന്നു. തൃശൂര്‍ കേരളവര്‍മ കോളജിന്റെ പരിസരത്ത് യൂ ട്യുബര്‍ മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു . ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പിന്‍തുടര്‍ന്ന് വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിചെന്നാണ് കേസ്.

Tags:    

Similar News