കെകെആറിന്റെ ചിയര്‍ലീഡറായിരിക്കെ പ്രണയം; പത്ത് വയസ് കൂടുതലുള്ള ഹസിന്‍ ജഹാന്‍ ഷമിയെ വിവാഹം കഴിച്ചത് ആദ്യ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്; ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധം ആരോപിച്ച് വിവാഹ മോചനം; തന്റെയും മകളുടെയും മുഴുവന്‍ ചെലവും നോക്കേണ്ട ചുമതല ഷമിക്കുണ്ടെന്ന് മുന്‍ ഭാര്യ; നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന വിധിയില്‍ പ്രതികരണം
ഷമി ഞങ്ങളുടെ ചെലവു നോക്കിയേ തീരൂ: ഹസിന്‍ ജഹാന്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമായി നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന കല്‍ക്കട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ കടുത്ത ആരോപണങ്ങളുമായി വീണ്ടും ഹസിന്‍ ജഹാന്‍. മകളുടെ ഭാവി പോലും ഷമി അപകടത്തിലാക്കുകയാണെന്ന് ഹസിന്‍ ഹജാന്‍ ആരോപിച്ചു.താന്‍ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് ഷമിക്ക് വേണ്ടതെന്നും തന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഷമി ഉപേക്ഷിക്കണമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.
വിവാഹത്തിന് മുമ്പ് ഞാന്‍ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നു. എന്റെ ജോലി ഉപേക്ഷിക്കാന്‍ ഷമി നിര്‍ബന്ധിച്ചു. ഞാന്‍ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാള്‍ക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാന്‍ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതില്‍ ദൈവത്തോട് നന്ദി പറയുന്നു. - ഹസിന്‍ ജഹാന്‍ പറഞ്ഞു.
''വിവാഹത്തിനു മുന്‍പ് ഞാന്‍ മോഡലിങ് ചെയ്തിരുന്നു. അഭിനയിച്ചും പണം സമ്പാദിച്ചിരുന്നു. വിവാഹത്തോടെ ജോലി ഉപേക്ഷിക്കാന്‍ ഷമി എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ ഒരു സാധാരണ വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങിക്കഴിയുന്നതായിരുന്നു ഷമിക്ക് താല്‍പര്യം. ഷമിയെ ഞാന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നതിനാല്‍ ജോലി കളയാനുള്ള നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു' ഹസിന്‍ ജഹാന്‍ പറഞ്ഞു.
''ഇപ്പോള്‍ എനിക്ക് സ്വന്തമായി വരുമാനം ഒന്നുമില്ല. അതുകൊണ്ട് ഞങ്ങളുടെ കാര്യങ്ങളെല്ലാം പൂര്‍ണമായും നോക്കേണ്ടത് ഷമിയുടെ ചുമതലയാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഷമി തയാറാകാതെ വന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. നീതി നടപ്പാക്കും വിധം ഇക്കാര്യത്തില്‍ ഇടപെടലുണ്ടായതില്‍ ദൈവത്തിന് നന്ദി' ഹസിന്‍ ജഹാന്‍ പറഞ്ഞു.
ഷമിയുടെ സ്വഭാവരീതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹസിന്‍ ജഹാന്‍, മകളുടെ ഭാവി പോലും ഷമി അപകടത്തിലാക്കുകയാണെന്നും ആരോപിച്ചു. ''നമ്മള്‍ ഒരു ബന്ധത്തില്‍ അകപ്പെടുമ്പോള്‍ അയാള്‍ മോശം സ്വഭാവക്കാരനാണെന്നോ ക്രിമിനലാണെന്നോ നമ്മുടെയും മകളുടെയും ഭാവി വച്ച് കളിക്കുമെന്നും മുഖത്തുനോക്കി മനസ്സിലാക്കാനാകില്ലല്ലോ. ഞാനും അത്തരത്തിലാണ് ഇരയാക്കപ്പെട്ടത്' ഹസിന്‍ ജഹാന്‍ പറഞ്ഞു.
''വലിയ ക്രിമിനലുകളോടു പോലും ദൈവം ക്ഷമിച്ചിട്ടുണ്ട്. മകളുടെ സുരക്ഷയോ ഭാവിയോ സന്തോഷമോ ഒന്നും ഒരിക്കലും ഷമിക്ക് ഒരു വിഷയമേയല്ല. ഹസിന്‍ ജഹാന്റെ ജീവിതം നശിപ്പിച്ചേ അടങ്ങൂവെന്ന വാശി ഷമി ഉപേക്ഷിക്കണം. എന്നെ നശിപ്പിക്കാന്‍ ഷമിക്കു കഴിയില്ല. കാരണം ഞാന്‍ നീതിയുടെ വശത്താണ്. ഷമി അനീതിയുടെ ഭാഗത്തും' ഹസിന്‍ ജഹാന്‍ പറഞ്ഞു.
മോഡലും ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ലീഡറുമായിരുന്ന ഹസിന്‍ ജഹാനെ, 2014ലാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. ഷമിയേക്കാള്‍ 10 വയസ് മൂത്തയാളാണ് ഹസിന്‍ ജഹാന്‍. ഷമിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ വിവാഹിതയായിരുന്നു ഹസിന്‍ ജഹാന്‍. ബംഗാളില്‍ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. 2015ല്‍ ഷമിക്കും ഹസിന്‍ ജഹാനും മകള്‍ ജനിച്ചു. എന്നാല്‍, 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് ഹസിന്‍ ജഹാന്‍ രംഗത്തെത്തിയതോടെയാണ് വിവാഹബന്ധം തകര്‍ന്നത്. ഇതിനു പുറമേ ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഉന്നയിച്ചതോടെ പ്രശ്‌നം രൂക്ഷമായി. തനിക്കും മകള്‍ക്കും ഷമി ചെലവിനു തരുന്നില്ലെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.
നിര്‍ണായക വിധി
ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. അതിനാല്‍ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു. ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
ഹസിന്‍ ജഹാനും മകള്‍ക്കുമായി മുഹമ്മദ് ഷമി പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശമായി നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇതില്‍ 1.5 ലക്ഷം രൂപ ഹസിന്‍ ജഹാനും, 2.5 ലക്ഷം രൂപ മകള്‍ക്കുമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഷമിക്ക് കനത്ത തിരിച്ചടിയാകുന്ന വിധി വന്നിരിക്കുന്നത്. ഹസിന്‍ ജഹാനും മകള്‍ക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നല്‍കണമെന്ന് ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്തയിലെ ആലിപ്പോര്‍ കോടതി വിധിച്ചിരുന്നു. 50,000 രൂപ ഹസിന്‍ ജഹാനും 80,000 രൂപ മകള്‍ക്കും എന്നായിരുന്നു വിധി. ഇതിനെതിരെ ഹസിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ്, ജീവനാംശം കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി.
നേരത്തെ, പ്രതിമാസം 10 ലക്ഷം രൂപ വീതം ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചത്. തനിക്ക് 7 ലക്ഷം രൂപയും മകള്‍ക്ക് 3 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് കീഴ്‌ക്കോടതി ഹസിന്‍ ജഹാന് 50,000 രൂപയും മകള്‍ക്ക് 80,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടത്. തനിക്കും മകള്‍ക്കും പ്രതിമാസം ആറു ലക്ഷത്തിലധികം രൂപ ചെലവുണ്ടെന്നും ഹസിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഷമിക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ്, കീഴ്‌ക്കോടതി വിധിച്ച ജീവനാംശ തുക കല്‍ക്കട്ട ഹൈക്കോടതി കുത്തനെ ഉയര്‍ത്തിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമായി മുഹമ്മദ് ഷമിക്ക് സ്വന്തം ഇഷ്ടപ്രകാരം കൂടുതല്‍ പണം നല്‍കാവുന്നതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.