പിഎം ശ്രീയില്‍ കേന്ദ്രവുമായി കേരളം ധാരണായയതില്‍ തമിഴ്‌നാട് മുഖ്യന്‍ എംകെ സ്റ്റാലിന് അമര്‍ഷം? ഡിഎംകെ പിന്തുണയുള്ള രാജ്യസഭാ അംഗമായ സൂപ്പര്‍ താരത്തെ അയയ്ക്കാത്തത് പ്രതിഷേധം? പിണറായി എന്തിനു വിളിച്ചാലും വരുന്ന കമല്‍ഹാസന്‍ അതിദാരിദ്ര മുക്ത പരിപാടിയില്‍ പങ്കെടുക്കുന്നില്ല; ലാല്‍ വിട്ടു നിന്നതും ചര്‍ച്ചകളില്‍; മമ്മൂട്ടി പിണറായിയ്ക്ക് ആശ്വാസം

Update: 2025-11-01 10:18 GMT

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടത് വിനായായോ? സംസ്ഥാന സര്‍ക്കാര്‍ എന്തു പരിപാടിക്ക് വിളിച്ചാലും വരുന്ന കമലാഹന്‍സ് അതിദാരിദ്രമുക്ത കേരളമെന്ന പരിപാടിയ്ക്ക് എത്തില്ല. അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ലെന്ന് സര്‍ക്കാരും ഉറപ്പിക്കുന്നു. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. തിരുവനന്തപുരത്ത് എത്തിയ മമ്മൂട്ടിയെ മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചു. ആശമാരുടെ സമരം വെല്ലുവിളിയായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ആശമാര്‍ തുറന്ന കത്തും എഴുതി. ഇതോടെ പരിപാടിയ്ക്ക് പങ്കെടുക്കുന്നില്ലെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു. അതിന് അനുസരിച്ച് പദ്ധതികളും നിശ്ചയിച്ചു. അതില്‍ നിന്നും പിന്മാറാന്‍ കഴിയാത്തതു കൊണ്ടാണ് ലാല്‍ വിട്ടുന്നത്. പിഎം ശ്രീയില്‍ തമിഴ്‌നാട് ഒപ്പിട്ടില്ല. എന്നാല്‍ കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഡിഎംകെയുടെ പിന്തുണയുള്ള രാജ്യസഭാ അംഗമാണ് കമല്‍ഹാസന്‍. ഈ സാഹചര്യത്തിലാണ് കമല്‍ ഹസന്‍ എത്താത്തത് എന്നാണ് സൂചന.

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് 1.5 കോടി രൂപ. പണം കണ്ടെത്തിയത് ഷെല്‍ട്ടര്‍ നിര്‍മാണത്തിനുള്ള 52.8 കോടിയില്‍ നിന്ന് വകമാറ്റിയാണ് . ഇതു സംബന്ധിച്ച് ഒക്ടോബര്‍ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 25ന് ചേര്‍ന്ന സ്പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതില്‍ തീരുമാനമായത്. ഈ വിവാദത്തിനിടെയാണ് താരങ്ങളും പിന്മാറുന്നത്. പിഎം ശ്രീയില്‍ കേരളം ധാരണാ പത്രത്തില്‍ ഒപ്പിട്ടതോടെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഡിഎംകെയെ സിപിഎം ഒറ്റപ്പെടുത്തിയെന്ന ധാരണ പൊതുവേ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കമല്‍ഹാസന്റെ വിട്ടു നില്‍പ്പ് ചര്‍ച്ചയാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ്. ആശമാരുടെ സമരം തീര്‍ന്നതോടെ ചടങ്ങിന് എത്താന്‍ മമ്മൂട്ടി സമ്മതം അറിയിച്ചിരുന്നു. കൊച്ചിയിലേക്ക് മമ്മൂട്ടി രണ്ടു ദിവസം മുമ്പ് വന്നതും ഇതിന് വേണ്ടിയാണ്. മന്ത്രി പി രാജീവ് മമ്മൂട്ടിയെ കണ്ട് ചര്‍ച്ചയും നടത്തിയിരുന്നു. അതു അംഗീകരിച്ച് മമ്മൂട്ടി എത്തുന്നത് മുഖ്യമന്ത്രി പിണറായിയ്ക്ക് ആശ്വാസമാണ്.

പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അലോസപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ല. ഈ സാഹചര്യത്തില്‍ കമല്‍ഹാസനോട് പോകേണ്ടതില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചുവെന്നാണ് സൂചന. ഇത് അനുസരിച്ചാണ് കമല്‍ വരാത്തത്. കമല്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസം ഉണ്ടായിരുന്നു. മോഹന്‍ലാല്‍ എത്തിയില്ലെങ്കിലും കമല്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിയതിന് പോലും ഈ ചടങ്ങുമായി ബന്ധമുണ്ടെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫാല്‍കേ അവാര്‍ഡ് നേടിയ മോഹന്‍ലാല്‍ അതിദാരിദ്ര മുക്ത പരിപാടിയില്‍ നിന്നും വിട്ടു നിന്നത്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിന്റെ അനുമോദന ചടങ്ങില്‍ ലാല്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുമായി വേദി പങ്കിടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ പ്രധാന പരിപാടിക്ക് വന്നതുമില്ല.

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രഖ്യാപനം തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. തട്ടിപ്പെന്ന് പ്രതിപക്ഷം പറയുന്നത് സ്വന്തം ശീലംകൊണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. അതിദരിദ്രരില്ലെന്ന അവകാശവാദം ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പച്ചനുണകളുടെ സമാഹാരമെന്നും സഭാസമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതിന്റെ തുടര്‍ച്ചയായുള്ള പൊതു പരിപാടിയിലാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്താത്തത്.

പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണെന്നും അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലും, നമ്മുടെ പരീക്ഷണങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാമെന്നും പറയുകയുണ്ടായി. ദേശീയ പ്രസ്ഥാനം ഒരു നൂറ്റാണ്ടുമുമ്പ് ഉയര്‍ത്തിയതാണ് ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണം. പക്ഷെ, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ നാളുകളില്‍ ഇതിനായി ദീര്‍ഘമായ പോരാട്ടങ്ങള്‍ വേണ്ടിവന്നു. ഈ പോരാട്ടങ്ങളുടെ പരിണിതഫലമാണ് ഐക്യകേരള രൂപീകരണം. ഐക്യകേരളം എന്ന മലയാളികളുടെ സ്വപ്നസാക്ഷാത്കാരം യാഥാര്‍ത്ഥ്യമായശേഷം 69 വര്‍ഷം ഇന്ന് പൂര്‍ത്തിയാവുകയാണ്. ഓരോ കേരളപ്പിറവി ദിനവും നാം ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണെന്ന് പിണറായി പറഞ്ഞു.

അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാന്‍ കഴിഞ്ഞു എന്ന കാരണത്താല്‍ ചരിത്രത്തില്‍ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇന്ന്. ചരിത്രപ്രധാനമായ ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നിയമസഭയാണിത്. നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഈ സഭ സമ്മേളിക്കുന്നത്. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.

എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദാരിദ്ര്യ നിര്‍ണ്ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചു.

തദ്ദേശസ്ഥാപന തലത്തില്‍ നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ സൂക്ഷ്മപരിശോധന നടത്തി വാര്‍ഡ് സമിതികള്‍ ശിപാര്‍ശ ചെയ്തു. ഈ കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇത് സൂപ്പര്‍ ചെക്കിന് വിധേയമാക്കുകയും കരട് പട്ടിക തയ്യാറാക്കുകയും ചെയ്തു. ഈ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അതില്‍ നിന്നാണ് 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ, വിപുലമായ പങ്കാളിത്താധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്തൃ നിര്‍ണ്ണയം നടത്തിയത്.-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News