തിരുവനന്തപുരത്ത് ആശങ്ക പടർത്തി മുണ്ടിനീര് വ്യാപനം; വാക്‌സിൻ ലഭിക്കുന്നത് സ്വകാര്യ ആശുപത്രികളിൽ മാത്രം; സ്ഥിതി വഷളാക്കി വാക്‌സിന്റെ വിലയും; ഡോസിന് നൽകേണ്ടത് 600ലേറെ രൂപ; മുണ്ടിനീര് പടർന്നതോടെ വിവിധ സ്‌കൂളുകൾ അടച്ചു; പരീക്ഷാക്കാലത്ത് ജാഗ്രത പാലിക്കേണ്ടത് അനിവാര്യം
തിരുവനന്തപുരം: പരീക്ഷാക്കാലം അടുക്കവെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് വ്യാപകമാകുന്നതിൽ ആശങ്ക. നെടുമങ്ങാട്, വെള്ളനാട്, നെയ്യാറ്റിൻകര എന്നിവടങ്ങളിലാണ് മുണ്ടിനീര് വ്യാപകമാകുന്നത്. വിദ്യാർത്ഥികൾക്ക് മുണ്ടിനീര് പടർന്ന് പിടിച്ചതോടെ ഈ പ്രദേശങ്ങളിലെ വിവിധ സ്വകാര്യ, സർക്കാർ സ്‌കൂളുകൾ ദിവസങ്ങളോളം അടച്ചിടുകയുണ്ടായി. സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ച കുട്ടികളുടെ ഏണ്ണം ഗണ്യമായി വര്‍ധിച്ചുവരുകയാണ്. വ്യക്തമായ ധാരണയില്ലാത്തതിനാലും ഒരു ഡോസിന് വലിയ വില നൽകേണ്ടി വരുന്നതിനാലും പലരും വാക്‌സിൻ നൽകേണ്ടതിനെ ഗൗരവമായി കാണുന്നില്ലെന്നതും സ്ഥിതി വഷളാക്കുന്നു.
കേന്ദ്രസർക്കാർ 2018ൽ എം.എം.ആർ വാക്‌സിൻ നിറുത്തിയതാണ് മുണ്ടിനീര് വ്യാപകമാകുന്നതിന് കാരണമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ സാര്‍വത്രിക വാക്സിനേഷന്‍ പദ്ധതിയില്‍ മുണ്ടിനീര് വാക്‌സിന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, മുണ്ടിനീര് വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കേരളത്തില്‍ മീസില്‍സ് വാക്‌സിനോടൊപ്പം മുണ്ടിനീര് വാക്‌സിനും ഇടക്കാലത്ത് നല്‍കിയിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ സാര്‍വത്രിക വാക്‌സിനേഷനില്‍ മീസില്‍സ് വാക്‌സിനോടൊപ്പം റുബെല്ലാ വാക്സിനും ചേര്‍ത്ത് എം.ആര്‍. വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെ മുണ്ടിനീര് വാക്‌സിനേഷന്‍ ഒഴിവാക്കപ്പെട്ടു.
നിലവിൽ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് എം.എം.ആർ വാക്‌സിനുള്ളത്. സർക്കാർ ആശുപത്രികളിൽ എം.ആർ വാക്‌സിനാണ് നൽകുന്നത്. അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (ജർമ്മൻ മീസിൽസ്) എന്നിവയ്‌ക്കെതിരായ വാക്‌സിനാണ് എം.എം.ആർ വാക്‌സിൻ. ആദ്യത്തെ ഡോസ് ഒൻപത് മുതൽ 15 മാസം വരെയുള്ളപ്പോഴും രണ്ടാമത്തെ ഡോസ് 15 മാസം മുതൽ ആറു വയസ് വരെയുമാണ് നൽകുന്നത്. എം.എം.ആർ വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ ഡോസൊന്നിന് 600-700 രൂപയാണ്.
രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളെ
കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികള്‍ എന്നുപേരായ ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന രോഗമാണ് മുണ്ടിനീര്. 5 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികളെയാണു രോഗം കൂടുതൽ ബാധിക്കുന്നത്. മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളേക്കാൾ ഗുരുതരമാകുന്നതു മുതിർന്നവരിലാണ്. ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി ബാധിക്കുന്നത്.
ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണു പ്രധാനമായി വീക്കമുണ്ടാകുന്നത്. ഇതു മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണു പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവുമാണു മറ്റു ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാൽ ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായുവിലൂടെ പകരു ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എിവയിലൂടെയാണ് പകരുത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുു. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുതിനു സാധ്യത ഉണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യത ഉള്ള സമയം 12 മുതൽ 25 ദിവസം വരെ ആയതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിൽ ആയവർ ശ്രദ്ധ പുലർത്തുന്നത് രോഗവ്യാപനം തടയുന്നതിന് സഹായകമാവും. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്കു ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.