ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം; ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്; തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്‌ഐയുടെ വധശ്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം
തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഷാജന്‍ സ്‌കറിയക്കെതിരെ ഉണ്ടായത് ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം. അതുണ്ടാവുന്നില്ലങ്കില്‍ ജനത അവരെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്. അവരെക്കൂടി പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം. അതുണ്ടാവുന്നില്ലങ്കില്‍ ജനത അവരെ കൈകാര്യം ചെയ്യണം. ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്. തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും. അവരെക്കൂടി പിടികൂടണം.
ഇന്ന് തൊടുപുഴയില്‍ വെച്ചാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഡിവൈഎഫ് ഐ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.
വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.
കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്.
ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചനകള്‍.