നവരാത്രി വ്രതം അനുഷ്ടിക്കാനായി പൂരി കഴിച്ചു; പിന്നാലെ ശർദ്ദിയും കടുത്ത വയറുവേദനയും; 50 ലേറെ പേർ ആശുപത്രിയിൽ ചികിത്സ തേടി; വില്ലനായത് ബക്ക് വീറ്റ് പൊടിയോ...!

Update: 2024-10-08 13:13 GMT

ഉത്തർപ്രദേശ്: നവരാത്രി വൃതം അനുഷ്ടിക്കാനായി പൂരി കഴിച്ച നിരവധിപേർ ആശുപത്രിയിലായി.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വ്രതം അനുഷ്ടിക്കാനായി 'ബക്ക്' വീറ്റ് പൊടി കൊണ്ട് ഉണ്ടാക്കിയ പലഹാരം കഴിച്ചവർക്കാണ് പണി കിട്ടിയത്. 'ബക്ക്' വീറ്റ് പൊടി എന്ന പേര് കേട്ട് ഞെട്ടണ്ട.

ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഒരു തരാം പൊടിയാണ് 'ബക്ക്' വീറ്റ്. ബക്ക് വീറ്റിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും കലോറി അടങ്ങിയിട്ടില്ല. അതിനാൽ, ഇത് എളുപ്പത്തിൽ ദഹിക്കുകയും, ഗ്ലൂട്ടൻ രഹിതമാണ്, സാധാരണയായി ഉപയോഗിക്കുന്ന ഗോതമ്പ് മാവിനേക്കാൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ബക്ക് വീറ്റ് പൊടിയാണ്.

അങ്ങനെ യൂ പി യിൽ 'ബക്ക്' വീറ്റ് പൊടി ഉപയോഗിച്ച് 50 ലേറെ പേരാണ് ആശുപത്രിയിലായത്. ഗാസിയാബാദിലെ നന്ദഗ്രാം സെക്ടർ സിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ബക്ക് വീറ്റ് പൊടി കൊണ്ട് നിർമ്മിച്ച പലഹാരം കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം നേരിടേണ്ടി വന്നത്. വ്യാഴാഴ്ച രാത്രിയാണ് 50 ലേറെ പേർ ശർദ്ദിയും കടുത്ത വയറുവേദനയുമായി വിവിധ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.

ഇവരിൽ മിക്കവരും ബക്ക് വീറ്റ് കൊണ്ടുള്ള പൂരിയാണ് കഴിച്ചതെന്ന് മനസ്സിലായിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കാൻ കിടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ടാണ് മിക്കവരും ചികിത്സ തേടിയത്. ചിലർക്ക് കാലുകളിലെ സ്പർശന ശേഷി അടക്കം നഷ്ടമായെന്ന തോന്നലും പ്രകടിപ്പിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ കടയിൽ നിന്നുള്ള 'ബക്ക്' വീറ്റ് പൊടിയുടെ മുഴുവൻ പാക്കറ്റുകളും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. കിരാന മണ്ഡിയിൽ പ്രവർത്തിക്കുന്ന ബക്ക് വീറ്റ് ഹോൾസെയിൽ ഡീലറോട് ബക്ക് വീറ്റ് പൊടി എവിടെ നിന്നാണ് ശേഖരിച്ചതെന്ന് വിശദമാക്കാനും നോട്ടീസ് ഇതിനോടകം അയച്ചിട്ടുണ്ട്.

Tags:    

Similar News