മില്‍ട്ടണെ ഭയക്കാത്ത പൊങ്ങച്ചം പറച്ചില്‍; ബില്‍ഡറായ ഭര്‍ത്താവിന്റെ പ്ലാന്‍ ചതിക്കില്ലെന്ന് പൂര്‍ണ്ണ വിശ്വാസം; ക്രിക്കറ്റ് ഫെല്‍റ്റിന്റെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടലോ? ഫ്‌ളോറിഡയില്‍ ചുഴലി എത്തിയിട്ടും വീടുവിട്ട് പോകാത്ത സ്ത്രീയുടെ വിചിത്ര കഥ

Update: 2024-10-10 04:35 GMT

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ മില്‍ട്ടന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജനങ്ങളെല്ലാം അവിടെ രക്ഷപ്പെടാന്‍ സര്‍വ്വശക്തിയുമെടുത്ത് പലായനം ചെയ്യുമ്പോള്‍ സ്വന്തം വീട് വിട്ട് എങ്ങും പോകാന്‍ തയ്യാറാകാത്ത ഒരു സ്ത്രീയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മില്‍ട്ടന്‍ കൊടുങ്കാറ്റിനെ ചെറുക്കാന്‍ ശേഷിയുള്ളതാണ് തന്റെ ഭര്‍ത്താവ് നിര്‍മ്മിച്ച് നല്‍കിയ വീട് എന്നാണ് ഇവരുടെ വാദം. അയല്‍ക്കാരെല്ലാം ഇവരോട് ദയനീയമായി വീട് വിട്ട് പോകാന്‍ അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഒരു കാരണവശാലും വീട് വിട്ട്പോകില്ല എന്നാണ് ടിക്ക്ടോക്കില്‍ ക്രിക്കറ്റ്ഫെല്‍റ്റ് എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ വാശി പിടിക്കുന്നത്.

അതി സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമാണ് ഇവരെന്നാണ് പറയപ്പെടുന്നത്. എത്ര വലിയ കൊടുങ്കാറ്റിനേയും ചെറുക്കാന്‍ തക്ക ശേഷിയുളളതാണ് തന്റെ വീട് എന്നാണ് ഇവര്‍ വാദിക്കുന്നത്. കൊടുങ്കാറ്റിനെ നേരിടുന്നതിനായി കുടുംബം നടത്തുന്ന തയ്യാറെടുപ്പുകളുടെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ സമൂഹ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മൂന്ന് മക്കളുമൊത്താണ് ഇവര്‍ വീട്ടിനുള്ളില്‍ കഴിയുന്നത്. റോട്ടര്‍വീലര്‍ ഇനത്തില്‍ പെട്ട നായയും ഇവര്‍ക്കൊപ്പമുണ്ട്. വീട് വിട്ട് പോകാന്‍ ആവശ്യപ്പെടുന്നവരെ അവര്‍ ശാപവാക്കുകള്‍ പറഞ്ഞ് വിരട്ടുന്നുമുണ്ട്. അമേരിക്കയില്‍ നേരത്തേ വന്‍ നാശം വിതച്ച ഹെലീന ചുഴലിക്കാറ്റ് വന്നപ്പോഴും താന്‍ വീട് വിട്ട് എങ്ങും പോയിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ 182000 ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ക്രിക്കറ്റ് ഫെല്‍റ്റ്. ഇവരുടെ പടുകൂറ്റന്‍ വീടിന്റെ വിവിധ ദൃശ്യങ്ങളും കൊടുങ്കാറ്റിനെ നേരിടാനായി താനും കുടുംബവും നടത്തുന്ന തയ്യാറെടുപ്പുകളും എല്ലാം ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് അമേരിക്കയിലെ പ്രമുഖനായ ബില്‍ഡര്‍ കൂടിയാണ്. അത് കൊണ്ട് തന്നെ സ്വന്തം വീടും മികച്ച കാലാവസ്ഥാ പ്രതിരോധ സംവിധാനങ്ങളോടെയാണ് നിര്‍മ്മിച്ചത് എന്നാണ് ക്രിക്കറ്റ് ഫെല്‍റ്റ് അവകാശപ്പെടുന്നത്. പലരും ഇവരെ രൂക്ഷമായി വിമര്‍ശിക്കുന്നതായിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ കാണുന്നത്.

എന്നാല്‍ ചിലര്‍ ആകട്ടെ ഇവര്‍ക്ക് പ്രോത്സാഹനവും നല്‍കുന്നുണ്ട്. അടുത്ത വീട്ടില്‍ ഒരു സംഘം പോലീസുകാര്‍ എത്തി വീട്ടുകാരോട് വീട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. വീടൊഴിഞ്ഞ് പോകൊന്‍ പറയാന്‍ പോലീസുകാര്‍ക്ക് എന്താണ് കാര്യം എന്നാണ് ക്രിക്കറ്റ് ഫെല്‍ററിന്റെ ചോദ്യം. എന്നാല്‍ ഇതിനെതിരെ പലരും രൂക്ഷമായ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ക്രിക്കറ്റ്ഫെല്‍റ്റിന് സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കൊണ്ട് ഭ്രാന്തായി പോയതാണോ എന്ന ചിലര്‍ ചോദിക്കുന്നു.

ഇവരുടെ വീട്ടിലെ ജോലിക്കാരുടെ അവസ്ഥയോര്‍ത്ത് ദുഖമുണ്ടെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും ചിലര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ക്രിക്കറ്റ്ഫെല്‍റ്റിന്റെ ഒരു മകന്‍ വീട് വിട്ട് പോകാന്‍ തയ്യാറെടുത്തതായി അവര്‍ തന്നെ വ്യക്തമാക്കുന്നു. ഇരുപത്തിയാറുകാരനായ മകന് ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനെടുക്കാനുള്ള അവകാശം ഉണ്ടെന്നാണ് ക്രിക്കറ്റ്്ഫെല്‍റ്റ് വിശദീകരിക്കുന്നത്.

Tags:    

Similar News