തുരങ്കത്തിനുള്ളില്‍ പെരുച്ചാഴിയെ പോലെ കഴിയുന്ന നേതാവ് ചുറ്റും നിര്‍ത്തിയിരിക്കുന്നത് യഹൂദ ബന്ദികളെ; മുമ്പും മൂന്ന് തവണ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു; ഒക്ടോബര്‍ 7ന്റെ ആക്രമണങ്ങളുടെ സുത്രധാരനായ ഗസ്സയിലെ ബിന്‍ലാദന്‍; കൊല്ലപ്പെട്ടത് സിന്‍വറോ അയാളുടെ ബോഡി ഡബിളോ?

കൊല്ലപ്പെട്ടത് സിന്‍വറോ അയാളുടെ ബോഡി ഡബിളോ?

Update: 2024-10-17 16:54 GMT

കുറ്റിക്കാട്ടിലെ ഒരു മാളത്തില്‍ ഒളിച്ചിരിക്കുന്ന കുറുക്കനേയോ, കപ്പക്കാട്ടില്‍ കിടക്കുന്ന പെരുച്ചാഴിയെയോ, പിടികൂടുന്നതുപോലെ ദുഷ്‌ക്കരമാണ്, ഗസ്സയിലെ ഏതോ ഒരു തുരങ്കത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഹമാസിന്റെ ഹിറ്റ്ലര്‍ എന്നും ഗസ്സയിലെ ബിന്‍ലാദന്‍ എന്നും അറിയപ്പെടുന്ന യഹ്യ സിന്‍വറിനെ പിടികൂടുക. ഇസ്രയേല്‍ തലകുനിച്ച്പോയ ഒക്ടോബര്‍ 7ന്റെ ആക്രമണത്തിലെ ഈ സൂത്രധാരന്‍ കൊല്ലപ്പെട്ടുവെന്ന സംശയം ഉയരുമ്പോള്‍, സമാധാനം കൊതിക്കുന്നവരുടെ മനസ്സില്‍ ആശ്വാസമാണ്. ഈ ഒരു മനുഷ്യന്റെ തലക്കുവേണ്ടിയാണ് അരലക്ഷത്തോളം ജീവനുകള്‍ പൊലിഞ്ഞത്.

ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചെന്ന് ഇസ്രായേല്‍ പറയുന്നതായി അല്‍ജസീറ മുതല്‍ ബിബിസി വരെയുള്ള സകല ലോക മാധ്യമങ്ങളും പറയുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ ഫോട്ടോ വെച്ച് നോക്കുമ്പോള്‍ 95 ശതമാനം സാധ്യതയുണ്ട്. പക്ഷേ ഉറപ്പിക്കേണ്ടത് ഡിഎന്‍എ പരിശോധനയിലാണ്. അതിനിടെ കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ ഇസ്രായേല്‍ സൈന്യം ഉറപ്പിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഹമാസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് സിന്‍വറിനെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈ 31ന് ഇറാനില്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്. ഇസ്രയേലിന്റെ ലിസ്റ്റിലെ മോസ്റ്റ വാണ്ടഡ് പ്രതിയാണ് ഇയാള്‍.

ഗസ്സന്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ എന്ന് വിളിക്കുന്ന, നഗരത്തിനിടിയിലുടെയുള്ള തുരങ്കങ്ങളിലാണ്, പെരുച്ചാഴിയെപ്പോലെ സിന്‍വര്‍ കഴിയുന്നത്. അതുകൊണ്ടുതന്ന അയാളെ തീര്‍ക്കുക എളുപ്പമല്ല. മാത്രമല്ല, ഇസ്രയേലിന്റെ ബോംബാക്രമണം തടയാനായി, ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ നിന്ന് ഗസ്സയില്‍നിന്ന് ബന്ദിയാക്കിയ, യൂഹുദരനെ മനുഷ്യകവചമാക്കി നിര്‍ത്തിയാണ് സിന്‍വറിന്റെ യാത്രകള്‍. സിന്‍വര്‍ കൊല്ലപ്പെട്ടത് ശരിയാണെങ്കില്‍ ബന്ദികളും കൊല്ലപ്പെട്ടിരിക്കണം. മാത്രമല്ല, നേരത്തെ ഇറാഖില്‍ സദ്ദാം ഹുസൈന്‍ ഉപയോഗിച്ച ബോഡി ഡബിള്‍ ടെക്ക്നിക്ക് യഹിയ സിന്‍വറും നടത്തുന്നുണ്ടെന്ന് ഡെയിലി മെയില്‍ പോലുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്. അതായത് മേക്ക്ഓവറിലുടെ ഒരേപോലുള്ള രണ്ടും മൂന്നും പേരെ സൃഷ്ടിക്കയാണ് ഈ രീതി. അതുകൊണ്ടുതന്നെ ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ, അന്തിമമായ സ്ഥിരീകരണം സാധ്യമാവൂ.




നേരത്തെയും മരണവാര്‍ത്തകള്‍

നേരത്തെ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും യഹ്യ സിന്‍വര്‍ മരിച്ചതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിന്ന്, സില്‍വര്‍ പലതവണ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ ആദ്യം ലക്ഷ്യം വെച്ചത് 61-കാരനായ യഹ്യ സിന്‍വറിന്റെ ഖാന്‍ യൂനുസിലുള്ള വസതിയായിരുന്നു. സിന്‍വറിന്റെ വീട് നിലംപരിശാക്കിയതിനു പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും ഇസ്രായേലും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചില്ല.

ഗസ്സയിലെ ഹമാസ് കമാന്‍ഡറായി 2021-ല്‍ വീണ്ടം തെരഞ്ഞെടുക്കപ്പെട്ട സിന്‍വറിനെ കൊലപ്പെടുത്തുന്നതിനായി ഇസ്രായേല്‍, ഖാന്‍ യൂനുസിലുള്ള അദ്ദേഹത്തിന്റെ വസതിക്കു മേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാലു തവണ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും മെയ് 27-ന് പത്രസമ്മേളനം നടത്തുകയും ചെയ്ത അദ്ദേഹം ഇസ്രായേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. പത്രസമ്മേളനത്തിനു ശേഷം താന്‍ കാല്‍നടയായി വീട്ടിലേക്ക് പോവുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ കൊലപ്പെടുത്തൂ എന്നും അദ്ദേഹം ഇസ്രായേല്‍ പ്രതിരോധമന്ത്രിയെ വെല്ലുവിളിച്ചു. ഗസ്സയിലെ തെരുവുകളില്‍ അനുയായികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുകയും പൊതുജനങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്. പക്ഷേ ഒക്ടോബര്‍ 7ന്റെ ആക്രമണത്തിനുശേഷം ഇദ്ദേഹം പൂര്‍ണ്ണമായും മുങ്ങി.

ഹമാസിന്റെ മറ്റ് നേതാക്കളെല്ലാം ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുമ്പോള്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചത് സിന്‍വറാണ്. തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധനാണ് ഇയാള്‍. ഗസ്സയില്‍ ഭൂമിയില്‍നിന്ന് 40-50 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജന്‍ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടെക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതില്‍ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് സിന്‍വറിന്റെ പ്രവര്‍ത്തനം.

വെറും 375 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റര്‍ നീളംവരുന്ന ഭൂര്‍ഗഭ തുരമള്ളത്. ഡല്‍ഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോള്‍ ഗസ്സമുനമ്പിലെ ടണല്‍ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ. ഈ ടണലുകളിലാണ് സിന്‍വറിന്റെ സുഖവാസ കേന്ദ്രം.



രണ്ടാം ബിന്‍ലാദന്‍

ഹമാസിന്റെ ഹിറ്റ്ലര്‍, യുദ്ധക്കിറുക്കന്‍, രണ്ടാം ബിന്‍ലാദന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, ഈ ഒരു മനുഷ്യനെ ജീവനോടെയോ അല്ലാതെയൊ കിട്ടിയാലെ ഗസ്സയുദ്ധം തീരു എന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണം കണ്ട് ലോകം നടുങ്ങിയ ആ ദിവസം മുതല്‍ ഇസ്രയേല്‍ തേടിക്കൊണ്ടിരിക്കുന്നത് ഇയാളെയാണ്. പ്രത്യാക്രമണം ഇപ്പോഴും പരാജയമെന്ന, യഹുദ തീവ്ര വലതുപക്ഷത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാന കാരണവും യഹിയ സിന്‍വര്‍ ജീവനോടെയുണ്ട് എന്നത് തന്നെയാണ്!

അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിക്കുകയും മിസൈലുകള്‍ക്കും ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കുമിടയില്‍ ജീവിക്കുകയും ചെയ്ത നേതാവാണ് സിന്‍വര്‍. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാന്‍ യൂനിസ് നഗരത്തിലാണ് ജനനം. അക്കാലത്തെ ഗസ്സയിലെ മദ്രസകളിലുടെ പോലും ഇസ്ലാമിക തീവ്രവാദം പടരുന്ന കാലമായിരുന്നു. അങ്ങനെ ചെറുപ്പത്തിലെ തന്നെ സിരകളില്‍ ജൂതവിരോധവും, മനസ്സില്‍ ഇസ്ലാമിക ജിഹാദ് എന്ന ആശയമായി സിന്‍വര്‍ ആയുധമെടുത്തു. പിന്നീട് പിടിയിലായ ഇയാള്‍ 22 വര്‍ഷം ഇസ്രയേല്‍ ജയിലിലായിരുന്നു. ഹമാസിനുള്ളില്‍ പെട്ടെന്നായിരുന്നു സിന്‍വാറിന്റെ വളര്‍ച്ച. ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു സിന്‍വാര്‍ പ്രവര്‍ത്തിച്ചത്. 2015-ല്‍ അമേരിക്കയുടെ അന്തര്‍ദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയില്‍ ഇയാള്‍ ഇടപിടിച്ചു.

ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങളുടെയൊക്കെ ബുദ്ധികേന്ദ്രം ഇയാള്‍ തന്നെയായിരുന്നു. നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിന്‍വറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഈ ഭാഷ പഠിപ്പിച്ചു. തുടര്‍ന്ന് അയാള്‍ നടത്തിയ കെണിയാണ് ഇസ്രായേലിന് വലിയ ദുരന്തമുണ്ടാക്കിയത്. ഒക്ടോബറിലെ ഹമാസ് ആക്രമണത്തില്‍ നിര്‍ണ്ണായകമായതും അതാണ്.




സൗഹൃദം നടിച്ച് ചതി

ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 ഫലസ്തീന്‍ ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് സിന്‍വര്‍ ഇസ്രയേലിലേക്ക് അയച്ചത്. ഇസ്രയേല്‍ ആകട്ടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയില്‍ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലില്‍ ജോലി ചെയ്താല്‍ കിട്ടും. ഇസ്രയേലില്‍ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ആളെ ആവശ്യവുമുണ്ട്. അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികള്‍ രാവിലെ, ഗസ്സ അതിര്‍ത്തിയില്‍ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവര്‍ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇങ്ങനെ രണ്ട് സമൂഹങ്ങള്‍ തമ്മില്‍ ഇടകലരുമ്പോള്‍, ഫലസ്തീനികളുടെ രോഷം നേര്‍പ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേല്‍ കരുതിയത്. പക്ഷേ ഇത് യഹിയ സിന്‍വറിന്റെ കെണിയാണെന്ന് അവര്‍ അറിഞ്ഞില്ല.

ഇങ്ങനെ പ്രതിദിനം അതിര്‍ത്തികടന്ന് എത്തുന്നവരെ നല്ലൊരു ഭാഗവും യഹിയ സിന്‍വര്‍, ഹീബ്രു പഠിപ്പിച്ച് ചാരപ്പണിക്കായി അയപ്പിച്ചവര്‍ ആയിരുന്നു. ഇവര്‍ ഇസ്രയേലില്‍ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലില്‍ താമസിക്കുന്ന ഫലസ്തീനികളുമായി ഇവര്‍ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികള്‍ കൃത്യമായി അടയാളപ്പെടുത്തി. ഇവര്‍ നല്‍കിയ വിവരങ്ങളും, പ്രാദേശിക ഭൂപടം അടക്കമുള്ളകാര്യങ്ങളും ഹമാസിന് ആക്രമണത്തില്‍ ഗുണം ചെയ്തതു. രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരത്തിലേറെ ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഏറ്റവും വചിത്രം ഇസ്രയേല്‍ അത്രയും കാലം തീറ്റിപ്പോറ്റിയ വര്‍ക്ക് പെര്‍മിറ്റുമായി വന്നവരും, ആ രാജ്യത്തെനെതിരായ ആക്രമണത്തില്‍ ഹമാസിനൊപ്പം ചാവേറുകളായി ചേര്‍ന്നു.




ഈ വിവരങ്ങളെല്ലാം ആക്രമണത്തില്‍ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതോടെയാണ് പിടികിട്ടിയത്. 2023 ഫെബ്രുവരി 13ന് അര്‍ധരാത്രി, ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹെഗരി ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് മൊസാദ് ലക്ഷങ്ങള്‍ വിലയിട്ടിരിക്കയാണ്. യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടത് ഉറപ്പാണെങ്കില്‍ ഗസ്സയിലെ യുദ്ധം അന്തിമഘട്ടത്തിലെത്തിയെന്നും അനുമാനിക്കാം.

Tags:    

Similar News