സ്വര്‍ഗത്തിലേക്ക് ആനയിച്ച രണ്ട് പേര്‍ ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചു; ഒന്നുകില്‍ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തി ജീവിതം തുടരുക അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തുടരുക; അങ്ങനെ അവര്‍ വീണ്ടും ജീവിതത്തിലേക്ക്! വാന്‍കൂവറില്‍ നിന്നൊരു 'അനുഭവ സാക്ഷ്യം'!

Update: 2024-10-20 06:46 GMT

രണത്തിന്റെ വക്കിലെത്തിയിട്ട് തിരികെ എത്തിയ പലരും പറയുന്ന അനുഭവങ്ങള്‍ പലതും സങ്കല്‍പ്പമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇനിയും ശാസ്ത്രലോകത്തിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരണത്തിനപ്പുറം ജീവിതമുണ്ടോ ഒരു പുനര്‍ജന്മമുണ്ടോ എന്നൊക്കെ കവികള്‍ പാടിയിട്ടുണ്ട് എങ്കിലും മരിച്ചെന്ന് കരുതിയ ചിലര്‍ ജീവന്‍ തിരികെ ലഭിക്കുമ്പോള്‍ പറയുന്ന കഥകള്‍ അവിശ്വസനീയം എങ്കിലും കൗതുകകരമാണ്.

കാനഡയിലെ വാന്‍കൂവറിലെ ഒരു 43 കാരിയാണ് ഏറ്റവും ഒടുവില്‍ തന്റെ മരണാനന്തര കാലത്തെ അനുഭവങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2021 ഡിസംബറിലാണ് അംബര്‍ കവനാഗിന് രണ്ട് പ്രാവശ്യം പക്ഷാഘാതം ഉണ്ടായത്. മരണത്തിലേക്ക് നീങ്ങുക ആയിരുന്ന തനിക്ക് വീട്ടുകാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് കേള്‍ക്കാമായിരുന്നു എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. മക്കളോട് നഴ്സുമാര്‍ അമ്മ മരിക്കുകയാണെന്നും അമ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്നൊക്കെ ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു എന്നാണ് കവനാഗ് പറയുന്നത്. ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തില്‍ ഇവരെ ഒരു ഹെലികോപ്റ്ററില്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴാണ് മരണം എത്തിയത് എന്നാണ് ഇവര്‍ വിശദമാക്കുന്നത്.

താന്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മനസിലാക്കിയതായി കവനാഗ് വിവരിക്കുന്നത്. വീട്ടില്‍ ഉറങ്ങി എണീക്കുമ്പോഴാണ് തനിക്ക് പക്ഷാഘാതമാണെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ ആവില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. രക്തസ്രാവം നിലയ്ക്കുന്നതിന് വേണ്ടിയുള്ള ശക്തമായ മരുന്നുകളാണ് ഡോക്ടര്‍മാര്‍ ഇവരില്‍ പ്രയോഗിച്ചത്. എന്നിട്ടും രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോഴാണ് കവനാഗിനെ ഹെലികോപ്ടറില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.

മരണം ഉറപ്പായി എന്ന മനസിലാക്കിയ കവനാഗ് ഹെലികോപ്ടറില്‍ കിടന്ന് കൊണ്ട് താന്‍ സൂര്യനെ അവസാനമായി നോക്കി എന്നും പറയുന്നു. പെട്ടെന്നാണ് താന്‍ ശരീരത്തില്‍ നിന്ന് വേര്‍പെട്ടതായി അവര്‍ മനസിലാക്കുന്നനത്. ഉയരങ്ങളിലേക്ക് പോകുമ്പോള്‍ തനിക്ക് താഴെ സ്വന്തം ശരീരം കാണാമായിരുന്നു എന്നും കവനാഗ് വിവരിക്കുന്നു. തന്റെ ശരീരത്തില്‍ വീണ് കിടന്ന് ഭര്‍ത്താവും മക്കളും വിലപിക്കുന്നതും കാണാമായിരുന്നു. സ്വര്‍ഗ്ഗകവാടത്തില്‍ എത്തിയ താന്‍ തുടര്‍ന്ന് ഒരു പുല്‍ത്തകിടിയിലൂടെ നടന്നു എന്നും അവിടെ മനോഹരമായ ഒരു പൂന്തോട്ടം കണ്ടു എന്നും പറയുന്നു.

വലതു ഭാഗത്തായി മരിച്ചു പോയ ബന്ധുക്കളെ എല്ലാം കാണാന്‍ കഴിഞ്ഞതായും കവനാഗ് വിശദീകരിക്കുന്നു. തന്നെ സ്വര്‍ഗത്തിലേക്ക് ആനയിച്ച രണ്ട് പേര്‍ ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചു. ഒന്നുകില്‍ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തി ജീവിതം തുടരുക അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തുടരുക. കുടുംബവും ഒത്ത് സന്തോഷകരമായി ജീവിക്കാനാണ് ആഗ്രഹിച്ചതെന്നും അങ്ങനെ വീണ്ടും ജീവിതത്തിലേക്ക് തിരിക എത്തിയെന്നും കവനാഗ് വ്യക്തമാക്കുന്നു. പെട്ടെന്ന് തന്നെ തനിക്ക് രോഗശാന്തി ഉണ്ടായ കാര്യം ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി. അറ്റ് ദി സ്ര്ടോക്ക് ഓഫ് എറ്റേണിറ്റി എന്ന ഒരു പുസ്്തകം തന്നെ രചിച്ച് അംബര്‍ കവനാഗ് തന്റെ വിചിത്ര അനുഭവങ്ങള്‍ ലോകത്തോട് പങ്ക് വെയ്ക്കുകയാണ്.

Tags:    

Similar News