'ക്ലാസ് മുറികളിൽ ബോംബ് വച്ചിട്ടുണ്ട്'; 'സ്‌കൂൾ ഞങ്ങൾ തകർക്കും'; വിമാന സർവീസുകൾക്ക് പിന്നാലെ സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകളിൽ; പേടിച്ച് കുട്ടികൾ; സംശയം നാല് പേരിൽ; പോലീസ് അന്വേഷണം തുടങ്ങി

Update: 2024-10-22 09:28 GMT

ഡൽഹി: നമ്മുടെ രാജ്യത്ത് കുറച്ച് ദിവസങ്ങളായി ആശങ്കകൾ നിറഞ്ഞ വാർത്തകളാണ്. വിമാനങ്ങൾക്ക് നേരെയുള്ള ഭീക്ഷണിയാണ് ആദ്യത്തേത്. ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ നിരന്തരം ബോംബ് ഭീഷണികൾ ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ എട്ട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

വിമാനങ്ങൾക്ക് നേരെ വ്യാജഭീഷണി മുഴക്കുന്നവർക്ക് വിലക്ക് വരുമെന്നും. കുറ്റവാളികളെ നോ ഫൈ്‌ള ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അന്ന് പറഞ്ഞിരുന്നു. ശേഷം ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം നടന്നത്. ഉടന്‍ സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സി.ആര്‍.പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവത്തിൽ സമീപത്തെ ജനലുകളുടെയും വാഹനങ്ങളുടെയും ചില്ലുകളും തകര്‍ന്നിരുന്നു. പക്ഷെ ആര്‍ക്കും പരിക്ക് ഒന്നും സംഭവിച്ചില്ല. ആ സംഭവത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ ശേഖരിച്ച് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

അതിനുശേഷം ഇപ്പോഴിതാ, ഡൽഹിയിലെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ഉയർന്നിയിരിക്കുകയാണ്. ഡൽഹിയിലെയും തെലങ്കാനയിലെയും സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇതിനിടെ, ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തിരച്ചിൽ ആരംഭിച്ചു.

വിമാന സർവീസുകൾക്ക് പിന്നാലെയാണ് ഇപ്പോൾ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഡൽഹിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് ഇന്നലെ രാത്രി ഇമെയിലിലൂടെ വ്യാജ ഭീഷണി സന്ദേശം ലഭിച്ചത്. 'ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി' ഉയർന്നത്. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് പിന്നീട് വ്യക്തമായി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആ‌ർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനം നടന്നത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശം വന്നിരിക്കുന്നത്. കുട്ടികളും ടീച്ചേഴ്സും എല്ലാം പേടിച്ച അവസ്ഥയിലാണ്.

അതേസമയം ഡൽഹി സ്ഫോടനത്തിൽ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ തെളിവ് കിട്ടിയില്ലെന്നാണ് പറയുന്നത്. സ്ഫോടനം നടക്കുന്നതിന് മുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ട് ധരിച്ച ഒരാളുൾപ്പടെ നാല് പേർക്കായാണ് പോലീസ് തിരച്ചിൽ തുടങ്ങിയത്.

സഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വെള്ള ടീഷർട്ട് ധരിച്ചയാൾ സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. കേസിൽ ഇപ്പോൾ അന്വേഷണം തുടരുകയാണ്. എന്തായാലും വ്യാജ ബോംബ് ഭീക്ഷണികളിൽ രാജ്യം പൊറുതിമുട്ടിയിരിക്കുകയാണ്.

Tags:    

Similar News