തൊഴിലാളികളുടെ ജീവന് പുല്ലുവില; കെട്ടിട നിർമാണം നിയമ വിരുദ്ധം; ഇതുവരെ മരിച്ചത് അഞ്ച് പേർ; ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കും; അപകട സ്ഥലം സന്ദർശിച്ച് ഡി കെ ശിവകുമാർ; തിരച്ചിൽ തുടരും; ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..!

Update: 2024-10-23 10:14 GMT

ബംഗ്ലൂർ: ഇന്നലെയാണ് ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ്  അപകടം ഉണ്ടയായത്. ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണത്. അപകടത്തിൽ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ആദ്യം ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്.

ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. ഹെന്നൂരിലെ ബാബുസാബ് പാളയയിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. നിർമാണം ഏകദേശം പൂർത്തിയായ കെട്ടിടമാണ് തകർന്നുവീണത്.

ഇപ്പോഴിതാ, നിർമാണത്തിൽ ഇരുന്ന കെട്ടിടം തകർന്ന് ബെംഗളൂരുവിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കെട്ടിട നിർമാണം തീർത്തും നിയമ വിരുദ്ധമാണെന്നും ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പുനൽകി.

ആവശ്യമായ അനുമതികൾ ലഭിക്കാതെയാണ് കെട്ടിട നിർമാണം തുടങ്ങിയെതെന്ന് ഡി കെ ശിവകുമാർ വിശദീകരിച്ചു. ഉടമയ്ക്കും കരാറുകാരനുമെതിരെ കർശന നടപടിയെടുക്കും. ശേഷം എല്ലാ അനധികൃത നിർമ്മാണങ്ങളും തടയും. കെട്ടിടം തകർന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടസമയത്ത് 21 തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. അർമാൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), സത്യരാജു (25), ശങ്കർ എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റുു.

ഇതുവരെ 13 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 60/40 പ്ലോട്ടിൽ ഇത്രയും വലിയ കെട്ടിടം പണിയുന്നത് കുറ്റകരമാണെന്നും മൂന്ന് തവണ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ബൃഹത് ബംഗളൂരു മഹാനഗർ പാലികെ അധികൃതർ പറയുന്നു. കർശനമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇത് വലിയൊരു പാഠമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തെരച്ചിലിന് ഡോഗ് സ്ക്വാഡുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തിരച്ചിൽ പൂർത്തിയായ ശേഷം മാത്രമേ എത്ര പേർ അപകടത്തിൽപ്പെട്ടു എന്നറിയാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

ഇരുപതോളം തൊഴിലാളികൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. മറ്റ് തൊഴിലാളികൾ കെട്ടിടത്തിന് സമീപമുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായിരുന്നു.



Tags:    

Similar News