കൗമാരക്കാര്‍ വെടിയേറ്റ് വീഴുന്നു; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് പതിവാകുന്നു; തെരുവില്‍ ഏറ്റുമുട്ടലും കൊലപാതകങ്ങളും പതിവാകുന്നു; ഫ്രാന്‍സും മെക്‌സിക്കന്‍ മോഡല്‍ ലഹരി മാഫിയയുടെ പിടിയിലേക്ക്; പകച്ച് ഫ്രഞ്ച് പോലീസ്
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഫ്രാന്‍സില്‍ ഭീകരമായ തോതില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിന്റെ മെക്സിക്കന്‍വത്ക്കരണം എന്നാണ് ഒരു രാഷ്ട്രീയ നേതാവ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. രാജ്യത്തങ്ങോളമിങ്ങോളം മയക്കുമരുന്ന് മാഫിയകള്‍ ഏറ്റുമുട്ടുകയാണ് കൗമാാക്കാര്‍ക്കും കുട്ടികള്‍ക്കും വരെ വെടിയേല്‍ക്കുകയോ കുത്തേല്‍ക്കുകയോ ചെയ്യുന്നു. ജീവനോടെ കത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പല മാഫിയാ തലവന്മാരും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയാണ്. ബീച്ചുകളില്‍ മയക്ക് മരുന്ന് സുലഭവും.
ഇക്കഴിഞ്ഞ നവംബര്‍ 1 ന് ഫ്രഞ്ച് നഗരമായ പോറ്റിയേസില്‍ ഒരു പതിനഞ്ചു കാരന്‍ മാഫിയ സംഘങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തില്‍ വെടിയേറ്റ് മരിച്ചതിന് ശേഷം രാജ്യത്തിന്റെ പുതിയ കണ്‍സര്‍വേറ്റീവ് ആഭ്യന്തര മന്ത്രി മയക്കു മരുന്ന് സംഘങ്ങള്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഒരു റെസ്റ്റോറന്റിന് മുന്നില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. ഏതാണ്ട് 600 പേരായിരുന്നു സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടത്. മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇത് സംഭവിക്കുന്നത് തെക്കെ അമേരിക്കയിലല്ല മറിച്ച്, ഒരുകാലത്ത് സമാധാനത്തിനും ശാന്തതയ്ക്കും ഏറെ പേരുകേട്ട പടിഞ്ഞാറന്‍ ഫ്രാന്‍സിന്റെ പല ഭാഗങ്ങളിലുമാണെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ മാഫിയ സംഘാംഗം നിറയൊഴിച്ചത്, ഉന്നം തെറ്റി ഒരു അഞ്ചുവയസ്സുകാരന്റെ തലയിലായിരുന്നു കൊണ്ടത്. അതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി നഗരം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അദ്ദെഹം തിരികെ പോയി 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് തന്നെ ഒരു 19 കാരന്‍ മദ്യമാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കുത്തേറ്റു മരിച്ചിരുന്നു. രാജ്യത്താകമാനമായി ഇത്തരം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന, ചുരുങ്ങിയത് 16 പ്രദേശങ്ങളെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയുമായിട്ടുണ്ട് ഫ്രാന്‍സില്‍.
അതില്‍ എറ്റവും കൗതുകകരം എന്ന് പറയുന്നത് ഗ്രെനോബിള്‍ നഗരത്തിന്റെ കഥയാണ്. ഈ വര്‍ഷം ആദ്യമാണ് ഇമ്മാനുവല്‍ മാക്രോണിന്റെ സ്വപ്നപദ്ധതിയായ ഗ്ലിറ്ററിംഗ് സ്റ്റാര്‍ട്ട് അപിന്റെ പേരില്‍ ഈ നഗരത്തെ ഫ്രാന്‍സിന്റെ സിലിക്കോണ്‍ നഗരം എന്ന് വിശേഷിപ്പിച്ചത്. ഒന്‍പത് മാസങ്ങള്‍ക്കിപ്പുറം അത് ഫ്രാന്‍സിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമായി മാറി എന്ന് ദി സ്പെക്‌റ്റേറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മാത്രം വിവിധ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ 19 വെടിവയ്പ്പുകളാണ് ഉണ്ടായത്. ഫ്രന്‍സിലെ, മയക്കു മരുന്ന് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മാഴ്സിലെ നഗരത്തില്‍ സെപ്റ്റംബറില്‍ ഒരു 49 കാരനും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.
1960 മുതല്‍ തന്നെ ഈ നഗരം യൂറോപ്പിലെ തന്നെ ഏറ്റവും പ്രമുഖ മയക്കുമരുന്ന് വില്പന കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. കോര്‍സിയന്‍ മാഫിയകള്‍ ഏഷ്യയില്‍ വളര്‍ത്തിയ കഞ്ചാവ് അമേരിക്കയിലേക്ക് കടത്താന്‍ ഈ നഗരത്തെയായിരുന്നു ഇടത്താവളമായി കണ്ടിരുന്നത്. ഇപ്പോഴും ഈ നഗരം മയക്കുമരുന്ന് വില്പനയില്‍ ഒരു പ്രമുഖ ഇടത്താവളമായി നിലകൊള്ളുകയാണ്. ഡി സെഡ് മാഫിയ, യോഡ എന്നീ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നഗരത്തിലെ ശാന്തി കെടുത്തുന്നത്.
മയക്കുമരുന്ന്, മാഫിയ, ഫ്രാന്‍സ്