ഒരു ചോദ്യത്തെ തെറ്റു ധരിച്ച് പ്രൊഫ ടിജെ ജോസഫിനെ പുറത്താക്കിയവര്‍ ചെയ്ത അതേ തെറ്റ്; നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ പാടില്ലെന്ന് വിധിക്കുന്ന സാസ്‌കാരിക കേരളം; കണ്ണൂര്‍ സര്‍വ്വകലാശാലയിലെ താല്‍കാലിക അധ്യാപകന് നേരിടേണ്ടി വന്നത് നീതി നിഷേധം; ഇത് കടുത്ത മനുഷ്യാവകാശ ലംഘനം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസ് പരിഗണിക്കുന്ന ചോദ്യപ്പേര്‍ തയ്യാറാക്കിയ അധ്യാപകനായ ഷെറിന്‍. സി അബ്രഹാമിനെ പുറത്താക്കിയ സംഭവത്തില്‍ ഏറെ വിവാദം രൂക്ഷമായിരിക്കുകയാണ്. വിഷയത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം പോലും തേടാതെ നടപടിയടുത്തത് അസാധാരണവും അധികാരത്തിന്റെ ദുരുപയോഗം മൂലമാണെന്നും അഭിപ്രായമാണ് ഉടലെടുക്കുന്നത്. അസിസ്റ്റന്റ് പ്രഫസറായി രണ്ട് വര്‍ഷമായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം.
ഈ കേസില്‍ അധ്യാപകനെ പുറത്താക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം എന്തെന്നാല്‍ സമകാലിക അക്കാദമിക് അന്തരീക്ഷവും അഭിപ്രായസ്വാതന്ത്ര്യവുമാണ്.നിയമം, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സാമൂഹ്യരംഗത്ത് ഇത്തരം സംഭവങ്ങള്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴി തെളിക്കുന്നു.
മനുഷ്യാവകാശം എന്ന വിഷയവുമായി ബന്ധപ്പെട്ട് വിവാദമായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിച്ചതാകാനും സാധ്യയുണ്ട് എന്നാണ് വിലയിരുത്തല്‍. ഒരു നിയമ വിദ്യാര്‍ത്ഥിയുടെ പഠനത്തോടും അവളുടെ സാമൂഹിക അവബോധത്തോടുമുള്ള അനുബന്ധമാണ് പരീക്ഷയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളായി എടുത്ത് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് വിവാദത്തിലാക്കിയത്.
ചോദ്യത്തിന്റെ നിയമപരവും സാമൂഹികവുമായ പ്രസക്തി ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ കാഴ്ചവച്ചിരിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ സത്യസന്ധത, രാഷ്ട്രീയ ഇടപെടലുകള്‍, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ നിയമവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആ വിഷയത്തെ പഠനവിഷയമാക്കുന്ന ഘടകത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്, അവരെ ഭാവിയിലെ ചിന്തകന്മാരാക്കി വളര്‍ത്തുന്നതിന് സഹായകരമാണ്.
ഒരു അധ്യാപകന്റെ സ്വാതന്ത്രവും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. സംവാദത്തിന്റെ സ്വാതന്ത്ര്യവും പ്രാധാന്യവും അദ്ധ്യാപനത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ സ്വതന്ത്രമായും വ്യക്തമായും വിലയിരുത്താന്‍ കഴിയുന്നത്. അധ്യാപകര്‍ക്ക് സത്യസന്ധമായി അധ്യാപനം ചെയ്യാനുള്ള പരിമിതികളില്ലാതെ, പഠനമേഖലയില്‍ സ്വാതന്ത്ര്യം വേണമെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രെഫ ടി. ജെ ജോസഫിനും നേരിട്ടത് സമാന അനുഭവം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇന്റേണല്‍ പരീക്ഷയ്ക്കു നല്‍കിയ ഒരു ചോദ്യത്തിന്റെ പേരില്‍ അദ്ദേഹത്തെ കോളജില്‍ നിന്ന് പുറത്താക്കുകയും. രാഷ്ട്രീയത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒരു കൈ വെട്ടിമാറ്റുകയും ചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ ആസൂത്രിത ഭീകരപ്രവര്‍ത്തനം എന്നാണ്, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞ ആക്രമണത്തെ കേന്ദ്ര - സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ അന്ന് ഈ കേസിനെ വിലയിരുത്തിയത്. സമാനമായ സംഭവമാണ് കണ്ണൂര്‍ സര്‍വകലാശാലയിലും അരങ്ങേറിയത്.
കഴിഞ്ഞ ദിവസമാണ് എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസ് പരമാര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അധ്യപകന്‍ നല്‍കിയത്. ഇതിനെതിരെ എസ്എഫ്ഐയുടെ പരാതിയില്‍ അധ്യാപകനെ പുറത്താക്കിയിരുന്നു. വിശദീകരണം പോലും തേടാതെയാണ് തന്നെ സര്‍വകലാശാല പുറത്താക്കിയതെന്ന് അധ്യപകന്‍ പറഞ്ഞിരുന്നു.
യാത്രയയപ്പ് യോഗത്തില്‍ കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് എ.ഡി.എം ആത്മഹത്യ ചെയ്തു. രാഷ്ട്രീയ നേതാവിന്റെ പരസ്യമായ കൈക്കൂലി ആരോപണമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കെക്കൂലി നല്‍കിയതിനുള്ള തെളിവുകളൊന്നൊന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ ഹാജരാക്കിയിട്ടില്ല. അവര്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ജാമ്യ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിന് കേരള ഹൈകോടതി ഒക്ടോബര്‍ 24-ലേക്ക് കേസ് മാറ്റിവെച്ചു'- ഇതിലെ മനുഷ്യാവകാശ പ്രശ്നങ്ങളും വിഷയങ്ങളും സംബന്ധിച്ച് കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യത്തിലെ നിര്‍ദ്ദേശം.
ഈ ചോദ്യമാണ് മൂന്നാം സെമെസ്റ്റര്‍ എല്‍. എല്‍. ബി ഇന്റേണല്‍ പരീക്ഷക്ക് ചോദിച്ചിരുന്നത്. ഈ ചോദ്യത്തില്‍ അവസാന ഭാഗത്തു കൃത്യമായി ചോദ്യത്തില്‍ മനുഷ്യാവകാശ പ്രശനങ്ങള്‍ ഉള്ളത് ചൂണ്ടിക്കാണിക്കുവാനും, അത് മനുഷ്യാവകാശ പരമായ വശങ്ങളിലൂടെ വിലയിരുത്താനും പറഞ്ഞിരുന്നു. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികള്‍ക്കു മറ്റൊരു ചോദ്യത്തിനൊപ്പം നല്‍കി എന്നതല്ലാതെ യാതൊരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ല' എന്ന് ഷെറിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യത്തില്‍ ഷെറിനെ പുറത്താക്കുകയായിരുന്നു.