രാത്രിയിൽ കാമുകനെ കാണാൻ മുറിയിൽ പോയത് വിനയായി; കൈയ്യോടെ തൂക്കി സംഘാടകർ; ഇത് മനഃപൂർവം കരുതിക്കൂട്ടി ചെയ്തതെന്ന് പെൺകുട്ടി; തലയിൽ കൈവച്ച് കാമുകൻ; ഒടുവിൽ മിസ് യൂണിവേഴ്സ് മോഹവുമായെത്തിയ 19 കാരിക്ക് സംഭവിച്ചത്..!
മെക്സിക്കോ: ചില കമിതാക്കളുടെ അതിരുവിട്ട പ്രവർത്തികൾ പലതും ഒടുവിൽ വലിയ കുഴപ്പങ്ങളിലേക്ക് കൊണ്ട് എത്തിക്കുന്നു. ചിലത് വ്യക്തിവൈരഗ്യത്തിന്റെ പേരിൽ പണികൊടുക്കുന്നതുമാകാം. പക്ഷെ പെട്ട് പോയാൽ പിന്നെ നാട്ടിൽ മുഴുവൻ പാട്ട് ആയിരിക്കും കാര്യങ്ങൾ. അതുപോലെ ഒരു സംഭവം ആണ് മിസ് യൂണിവേഴ്സ് മോഹവുമായി എത്തിയ 19 കാരിക്ക് സംഭവിച്ചത്.
തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന കാമുകനെ കാണാൻ കാമുകന്റെ മുറിയിൽ പോയി എന്നാരോപിച്ച് മിസ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും മത്സരാർത്ഥി പുറത്തായതായി എന്നാണ് വാർത്തകൾ.
മെക്സിക്കോ സിറ്റിയില്‍ വച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ നിന്നാണ് പനാമയിൽ നിന്നുള്ള മത്സരാര്‍ഥിയായ 19 -കാരി ഇറ്റലി മോറയെ പുറത്താക്കിയിരിക്കുന്നത്. പക്ഷെ ഇറ്റലി മോറയെ പുറത്താക്കിയതിന്റെ കാരണം ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.
മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. അനധികൃതമായി ഇറ്റലി മോറ തന്റെ കാമുകനെ അയാളുടെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചു എന്നും അതാണ് മത്സരത്തിൽ നിന്നും മോറയെ പുറത്താക്കാനുള്ള കാരണം എന്നുമാണ് പറയുന്നത്. ബിസിനസുകാരനായ ജുവാൻ അബാദിയയാണ് ഇറ്റലി മോറയുടെ കാമുകൻ.
അതേസമയം, തന്നെ ഇറ്റലി മോറ ഇത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. കാമുകനെ കാണാൻ പോയില്ലെന്നും അതല്ല മത്സരത്തിൽ നിന്ന് പുറത്താക്കാൻ കാരണം എന്നുമാണ് ഇറ്റലി മോറ പറയുന്നത്. മിസ് യൂണിവേഴ്സ് പനാമയുടെ ഡയറക്ടറായ സീസര്‍ അനെല്‍ റോഡ്രിഗസുമസും താനുമായി അസ്വാരസ്യങ്ങളുണ്ടായി. വാക്കുതർക്കം നടക്കുമ്പോൾ കാമുകനും തനിക്കൊപ്പം ഉണ്ടായിരുന്നു. അതാണ് തന്നെ മത്സരത്തിൽ നിന്നും പുറത്താക്കാൻ കാരണമായത് എന്നാണ് ഇറ്റലി മോറ പറയുന്നത്.
ഇതിനിടെ കാമുകൻ സംഘാടകർ ക്കെതിരെ ആഞ്ഞടിച്ചു. മത്സരത്തിന്റെ സംഘാടകർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും. അതുകൊണ്ട് തന്നെ തനിക്ക് ഇറ്റലി മോറയുടെ ചെലവുകൾ വഹിക്കേണ്ടി വന്നു. 7000 ഡോളർ വില വരുന്ന വസ്ത്രങ്ങളും അതിൽ പെടും എന്നാണ് ഇറ്റലി മോറയുടെ കാമുകൻ പറയുന്നത്. ഇതോടെ മോറയെ പുറത്താക്കിയതോടെ 129 പേരാണ് ഇനി മത്സരത്തിൽ പങ്കെടുക്കുക.