കടലില്‍ നിന്ന് തിരിച്ചെടുത്ത ദ്വീപില്‍ നാല് വില്ലകളും 100 ഫ്ലാറ്റുകളും പണിത് മൊണാക്കോ; ഒരു വില്ലയുടെ വില 1700 കോടി രൂപ; ഫ്ളാറ്റിന് വിലയിട്ടിരിക്കുന്നത് ഒരു സ്‌ക്വയര്‍ മീറ്ററിന് 85 ലക്ഷം രൂപ! ലോകത്തെ ഏറ്റവും വിലയേറിയ വീടുകളിതാ

Update: 2024-12-06 05:21 GMT

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിസ്മയം സൃഷ്ടിച്ച് മൊണാക്കോ. കടലില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ദ്വീപില്‍ നാല് വില്ലകളും നൂറ് ഫ്ളാറ്റുകളുമാണ് ഇവിടെ പണിതുയര്‍ത്തിയിരിക്കുന്നത്. ഒരു വില്ലയുടെ വില കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. 1700 കോടി രൂപ. ഫ്ളാറ്റിലെ വിലയാകട്ടെ ഒരു സ്‌ക്വയര്‍ മീറ്ററിന് 85 ലക്ഷം രൂപ. ഇവയെ ലോകത്തെ ഏറ്റവും വിലയേറിയ വീടുകളെന്ന് തന്നെ വിശേഷിപ്പിക്കാം. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വന്‍ തോതില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് നടന്നത്. സംഗീതമേളയും വെടിക്കെട്ടും എല്ലാമായി തകര്‍പ്പന്‍ പരിപാടിയായിരുന്നു നടന്നത്.

മൊണാക്കോയിലെ അന്‍സേ ദു പോര്‍ട്ടിയറിലാണ് മാരേടെറാ എന്ന ഈ അത്ഭുത മന്ദിരങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. കടലില്‍ നിന്ന് നികത്തിയെടുത്ത ആറ് ഹെക്ടര്‍ സ്ഥലത്താണ് ഈ കെട്ടിട സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പാരീസ് നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലെ വസ്തുവിലയേക്കാള്‍ എത്രയോ വലിയ വിലയാണ് ഇവിടെ ഒരു ഫ്ളാറ്റോ വില്ലയോ സ്വന്തമാക്കാന്‍ ആവശ്യമായി വരുന്നത്. ലോകത്തെ ഏറ്റവുമധികം ശതകോടീശ്വരന്‍മാര്‍ താമസിക്കുന്ന രാജ്യമാണ് മൊറോക്കോ. എങ്കിലും ഇവയുടെ ആകാശം മുട്ടുന്ന വില രാജ്യത്ത് വലിയ വാര്‍ത്തയായി മാറുകയാണ്.

അതേ സമയം ഇവിടെയുള്ള ഒട്ടുമിക്ക വില്ലകളും ഫ്ളാറ്റുകളും ഇതിനോടകം വിറ്റുപോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 2.1 ബില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് മാരേടെറാ നിര്‍മ്മിച്ചിരിക്കുന്നത്. മൊണാക്കോയിലെ ആല്‍ബര്‍ട്ടോ രാജകുമാരനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മൊറോക്കോയില്‍ 208 ഹെക്ടര്‍ സ്ഥലത്ത് 39000 ത്തോളം പേരാണ് താമസിക്കുന്നത്. 1861 ല്‍ ഫ്രാന്‍സ് മൊണാക്കോയുടെ 95 ശതമാനത്തോളം ഭൂമി പിടിച്ചെടുത്തിരുന്നു. ലോകത്തെ സമ്പന്നരായ പലരും ഇവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി കാരണങ്ങളുണ്ട്. ഇവിടെ ആദായ നികുതി ഇല്ല.

കൂടാതെ ലോകത്തെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യവുമാണ് മൊണാക്കോ. വര്‍ഷങ്ങള്‍ കൊണ്ട് മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് 60 ഹെക്ടറോളം സ്ഥലം നികത്തിയെടുത്തിട്ടുണ്ട്. എന്നാല്‍ മാരേടെറാ അവയെ എല്ലാം കടത്തിവെട്ടുന്ന ഒന്നായി മാറിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇവിടെ ലോകത്തെ ഏറ്റവും അധികം സംവിധാനങ്ങളാണ് താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കടല്‍ നികത്തുന്ന സമയത്ത് അവിടെയുണ്ടായിരുന്ന പോസിഡോണിയ എന്ന അപൂര്‍വ്വ സസ്യത്തെ അവ നശിക്കാതിരിക്കാനായി കടലിന്റെ മറ്റൊരു ഭാഗത്തേക്ക് അവയെ മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.


 



എന്നാല്‍ പുതിയ സമുച്ചയം വന്‍ തോതില്‍ പരിസ്ഥിതി നാശം ഉണ്ടാക്കിയതായിട്ടാണ് പ്രകൃതി സംരക്ഷകര്‍ ആരോപിക്കുന്നത്. മൊണാക്കോ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാന്‍സും മെഡിറ്ററേനിയനും ആണ് അതിരുകള്‍. ഭരണഘടനയില്‍ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനാണ് ഭരണാധികാരി. ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാന്‍സിനാണ്.

Similar News