ജീവനൊടുക്കാന്‍ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജും; നീതി ലഭിക്കുന്നതുവരെ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും ആത്മഹത്യാ കുറിപ്പ്; കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി രൂപയെന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ സഹോദരന്‍
ജീവനൊടുക്കാന്‍ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജും; യുവാവിന്റെ ആത്മഹത്യാ കുറിപ്പ്
ബംഗളൂരു: ബംഗളൂരുവിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സഹോദരന്‍. ഭാര്യയുടെ പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് മൂന്നേകൊല്ലല്‍ സ്വദേശി 34കാരനായ അതുല്‍ സുഭാഷ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പെഴുതി ജീവനൊടുക്കുകയായിരുന്നു. തനിക്കുണ്ടായ നീതി നിഷേധത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ ആതമഹത്യാ കുറിപ്പ് വന്‍ വാര്‍ത്തയാകുകയും ചെയ്തു.
മുന്‍ ഭാര്യയുടെ പീഡനം സഹിക്കാതെയായിരുന്നു അതുല്‍ സുഭാഷിന്റെ ആത്മഹത്യ. കള്ളക്കേസില്‍ കുടുക്കി വിവാഹ മോചനത്തിന് ശ്രമിച്ച ഭാര്യ നിരവധി കേസുകളാണ് യുവാവിനെതിരെ നല്‍കിയത്. ഒടുവില്‍ കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഭാര്യ മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്നാണ് സഹോദരന്‍ പറയുന്നത്. ഇക്കാര്യമുന്നയിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുല്‍ സുഭാഷിനെ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടിയ മാനസിക പീഡനങ്ങള്‍ക്ക് ഒടുവിലായിരുന്നു യുവാവിന്റെ ആത്മഹത്യ. പൊലീസ് കണ്ടെടുത്ത 24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നല്‍കിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറയുന്നു. തന്റെ കുട്ടിയെ വളര്‍ത്താന്‍ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന ത?ന്റെ കുടുംബത്തെ ഏല്‍പ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ ജീവനൊടുക്കാന്‍ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നാണ് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥന്‍ ജഡ്ജിക്ക് മുന്നില്‍വച്ച് കൈക്കൂലി വാങ്ങി.
തനിക്ക് നീതി ലഭിക്കുന്നതുവരെ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യര്‍ഥിക്കുന്നു. താന്‍ നേരിട്ട വിഷമം വിവരിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത സുഭാഷ്, ഈ വീഡിയോയുടെ ലിങ്ക് എക്‌സില്‍ പങ്കുവെക്കുകയും ഇലോണ്‍ മസ്‌കിനെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു. ''നിങ്ങള്‍ ഇത് കാണുമ്പോഴേക്ക് ഞാന്‍ മരിച്ചിരിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാള്‍ ഇലോണ്‍ മസ്‌കിനോടും ഡോണള്‍ഡ് ട്രംപിനോടും ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അഭ്യര്‍ഥിക്കുന്നു'' എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
തുടര്‍ന്ന്, സഹോദരന്‍ ബികാസ് കുമാര്‍ ജ്യേഷ്ഠന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും കുടുംബവുമാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍ ഭാര്യ സിംഘാനിയ, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.